Connect with us

‘ഞാൻ തിരിച്ച് സംസാരിക്കാൻ തുടങ്ങിയാൽ പുള്ളിക്കാരിക്ക് ഇതിനേക്കാൾ ഹേർട്ടാകും.. ചാറ്റൊക്കെ എന്റെ കയ്യിലുമുണ്ട്.. പണം തന്നാൽ ഈ വിഷയം ചർച്ച ചെയ്യുന്നത് നിർത്താമെന്നാണ് അവൾ എന്നോട് പറഞ്ഞത്- സിബിൻ

Malayalam

‘ഞാൻ തിരിച്ച് സംസാരിക്കാൻ തുടങ്ങിയാൽ പുള്ളിക്കാരിക്ക് ഇതിനേക്കാൾ ഹേർട്ടാകും.. ചാറ്റൊക്കെ എന്റെ കയ്യിലുമുണ്ട്.. പണം തന്നാൽ ഈ വിഷയം ചർച്ച ചെയ്യുന്നത് നിർത്താമെന്നാണ് അവൾ എന്നോട് പറഞ്ഞത്- സിബിൻ

‘ഞാൻ തിരിച്ച് സംസാരിക്കാൻ തുടങ്ങിയാൽ പുള്ളിക്കാരിക്ക് ഇതിനേക്കാൾ ഹേർട്ടാകും.. ചാറ്റൊക്കെ എന്റെ കയ്യിലുമുണ്ട്.. പണം തന്നാൽ ഈ വിഷയം ചർച്ച ചെയ്യുന്നത് നിർത്താമെന്നാണ് അവൾ എന്നോട് പറഞ്ഞത്- സിബിൻ

ബി​ഗ് ബോസ് ഹൗസിൽ വന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ​ഗെയിമിലൂടെയും വാക്ചാതുര്യത്തിലൂടെയും ആരാധകരെ സമ്പാദിച്ച മത്സരാർത്ഥിയായിരുന്നു ഡിജെ സിബിൻ ബഞ്ചമിൻ. സിബിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അടുത്തറിഞ്ഞതും ബി​ഗ് ബോസിന് ശേഷമാണ്. മാത്രമല്ല സിബിന്റെ ഭാര്യ ചിഞ്ചു ​ഗുരുതരമായ ആരോപണങ്ങളും സിബിന് എതിരെ ഉന്നയിച്ചിരുന്നു. തന്നോടും മോനോടും ചെയ്യാൻ പാടില്ലാത്തത് സിബിൻ ചെയ്തുവെന്നും താരത്തിന് ലിവിങ് റിലേഷൻഷിപ്പുണ്ടായിരുന്നുവെന്നുമാണ് ഭാര്യ സോഷ്യൽമീഡിയ വഴി പറഞ്ഞത്. ഡിവോഴ്സ് തരാതെ സിബിൻ ബുദ്ധിമുട്ടിക്കുകയാണെന്നും സിബിന്റെ ഭാര്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഭാര്യയുടെ ആരോപണത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സിബിൻ. ‘എന്റെ ഭാര്യ എന്നെ കുറിച്ച് ഒരുപാട് വേണ്ടാതീനങ്ങൾ പറഞ്ഞു. ഞാൻ ഇതുവരെ അതിന് മറുപടി കൊടുത്തിട്ടില്ല കാരണം എനിക്ക് അറിയാം ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന്. ഡിവോഴ്സ് ആവശ്യമുള്ളവർ അത് കോടതിയിൽ വന്ന് ആവശ്യപ്പെടണം. യുട്യൂബിൽ ഡിവോഴ്സ് കൊടുക്കുന്ന പരിപാടിയുണ്ടോ? എനിക്ക് അറിഞ്ഞൂടാ… എനിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നൊക്കെയാണ് പുള്ളിക്കാരി പറയുന്നത്.’

ചാറ്റും പുറത്ത് വിടുന്നുണ്ട്. ചാറ്റ് പുറത്ത് വിടുമ്പോൾ മുഴുവനായും പുറത്ത് വിടണം. ഞങ്ങൾ പിരി‍ഞ്ഞ് താമസിക്കാൻ തുടങ്ങിയിട്ട് അ‍ഞ്ച് വർഷമായി അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോൾ‌ ഞാൻ ഷോയിൽ നിന്ന് എലിമിനേറ്റായപ്പോൾ എങ്ങനെ വന്നു. ജാസ്മിന്റെ ആർമിയിലുള്ള നിയാസ് എന്നയാളെ വരെ എന്റെ ഭാര്യ കോൺടാക്ട് ചെയ്തിരുന്നു. പക്ഷെ എന്റെ പേഴ്സണൽ കാര്യങ്ങൾ ഞാൻ മീഡിയയിൽ ചർച്ച ചെയ്യില്ല.’ എന്റെ മകന്റെ പ്രശ്നങ്ങൾ ഞാൻ മീഡിയയിൽ ചർച്ച ചെയ്താൽ ഭാവിയിൽ അത് അവനെ ബാധിക്കും. ഒരു പെൺകുട്ടിയുടെ പേര് ചേർത്ത് എന്റെ പേര് പറയുമ്പോൾ ആ പെൺകുട്ടിക്ക് ഒരു ലൈഫുണ്ടെന്ന് ചിന്തിക്കണം. എന്റെ ഇമേജ് നശിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷെ ഇതൊന്നും എന്നെ ബാധിക്കില്ല. ഞാൻ തെറ്റ് ചെയ്തെന്ന് പുള്ളിക്കാരി കോടതിയിൽ വന്ന് തെളിയിക്കട്ടെ. ‘ഞാൻ തിരിച്ച് സംസാരിക്കാൻ തുടങ്ങിയാൽ പുള്ളിക്കാരിക്ക് ഇതിനേക്കാൾ ഹേർട്ടാകും. ചാറ്റൊക്കെ എന്റെ കയ്യിലുമുണ്ട്. പണം തന്നാൽ ഈ വിഷയം ചർച്ച ചെയ്യുന്നത് നിർത്താമെന്നാണ് അവൾ എന്നോട് പറഞ്ഞത്. പക്ഷെ പൈസ കൊടുക്കില്ല… അവൾ പറഞ്ഞോട്ടെ. ഞാൻ ഇതുവരെ അവളെ കുറിച്ച് ഒരു മോശവും സംസാരിച്ചിട്ടില്ല. സംസാരിക്കുകയുമില്ല.’

‘എന്ന് കരുതി എനിക്ക് എക്സ്ട്രാ മാരിറ്റൽ റിലേഷൻഷിപ്പുണ്ടെന്നും എന്റെ മോനെ ഞാൻ നോക്കിയില്ലാ എന്നൊന്നും വേണ്ടാതീനം പറയരുത്. എന്റെ സ്വഭാവം ശരിയില്ലെന്നോ നിങ്ങൾക്ക് വേണ്ടെ രീതിയിൽ ഞാൻ നിങ്ങളെ നോക്കിയില്ലെന്നോ ഒക്കെ പറഞ്ഞോളു. എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള വ്യക്തി എന്റെ മകനാണ്. പലവട്ടം മകനെ കാണാനുള്ള ആ​ഗ്രഹം കോടതിയിൽ‌ ഞാൻ അറിയിച്ചിരുന്നു.’ അതിനുള്ള ഓഡറും വന്നിരുന്നു. പക്ഷെ ഒരിക്കൽ പോലും മോനെ പുള്ളിക്കാരി കൊണ്ടുവന്നില്ല. ഞാൻ അവരുടെ വീട്ടിൽ പോയി കാണാൻ ശ്രമിച്ചാൽ പിന്നെ ‍ഡൊമസ്റ്റക്ക് വയലൻസ് എന്നൊക്കെ ചാർത്തി തരും. അങ്ങനെ ഉണ്ടായിട്ടുണ്ട്’, എന്നാണ് സിബിൻ ഭാര്യയുമായുള്ള പ്രശ്നത്തെ കുറിച്ച് വിവരിച്ച് പറഞ്ഞത്.

More in Malayalam

Trending

Recent

To Top