Connect with us

ഞാന്‍ ഒരുപാട് സഹിച്ചതാണ്. ഇനിയും മിണ്ടാതിരിക്കാനാകില്ല! ജാസ്മിന്‍ ജിന്റോയോട് സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ഞാന്‍ കണ്ടു! എല്ലാം കള്ളം തെളിവുകളുണ്ട്- അഫ്സല്‍

Malayalam

ഞാന്‍ ഒരുപാട് സഹിച്ചതാണ്. ഇനിയും മിണ്ടാതിരിക്കാനാകില്ല! ജാസ്മിന്‍ ജിന്റോയോട് സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ഞാന്‍ കണ്ടു! എല്ലാം കള്ളം തെളിവുകളുണ്ട്- അഫ്സല്‍

ഞാന്‍ ഒരുപാട് സഹിച്ചതാണ്. ഇനിയും മിണ്ടാതിരിക്കാനാകില്ല! ജാസ്മിന്‍ ജിന്റോയോട് സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ഞാന്‍ കണ്ടു! എല്ലാം കള്ളം തെളിവുകളുണ്ട്- അഫ്സല്‍

ജാസ്മിന്‍ ജാഫറിനെതിരെ കൂടുതല്‍ തുറന്ന് പറച്ചിലുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് അഫ്സല്‍ അമീർ. ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്ന വ്യക്തിയാണ് അഫ്സല്‍. ബിഗ് ബോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ജാസ്മിനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കി അഫ്സല്‍ നേരത്തെ രംഗത്ത് എത്തിയിരിക്കുന്നു. ജാസ്മിനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ചർച്ചയായി കൊണ്ടിരിക്കെയാണ് ഈ വിഷയത്തില്‍ കൂടുതല്‍ തുറന്ന് പറഞ്ഞും തന്റെ ഭാഗം വിശദീകരിച്ചും ഇന്‍സ്റ്റഗ്രാമിലൂടെ അഫ്സല്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഈ വിഷയത്തില്‍ നിന്നും പരമാവധി ഒഴിഞ്ഞു പോയിക്കൊണ്ടിരുന്ന ആളാണ്. എന്നാല്‍ വളരെ മോശപ്പെട്ട രീതിയില്‍ ഈ വിഷയം വീണ്ടും വീണ്ടും എന്നെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരമൊരു വിശദീകരണമെന്നും അഫ്സല്‍ പറയുന്നു. ഇന്നലെ ജാസ്മിന്‍ ജിന്റോയോട് സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ഞാന്‍ കണ്ടു. അത് എല്ലായിടത്തും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. എന്നെ അവിടെ കുറ്റം പറയുന്നുണ്ട്. അതൊന്നും വിഷയമല്ല. ഞാന്‍ ഒരുപാട് സഹിച്ചതാണ്. എന്റെ വശത്ത് നിന്നും ഒരു ക്ലാരിഫിക്കേഷന്‍ വേണം എന്നുള്ളതുകൊണ്ടാണ് ഇത് പറയുന്നത്. ജാസ്മിന്‍ കള്ളങ്ങളുടെ മേല്‍ കള്ളങ്ങള്‍ പറയുന്നു. പറഞ്ഞ കാര്യങ്ങള്‍ പലതും മാറ്റി പറയുകയാണ്. ജാസ്മിന്‍ പറയുന്ന കാര്യങ്ങള്‍ മാറ്റി പറയുന്നു എന്ന് തെളിയിക്കാന്‍ കഴിയുന്നത് കൊണ്ടാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. ജനങ്ങള്‍ കാര്യം അറിയണം. ജനങ്ങള്‍ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട എല്ലാവരും അറിയം.

എന്തിനാണ് ഇത്തരം കള്ളങ്ങള്‍ വിളിച്ച് പറയുന്നതെന്ന് അറിയില്ല. താന്‍ പറഞ്ഞത് കള്ളങ്ങാണല്ലോയെന്ന് പുറത്ത് വരുമ്പോള്‍ അവള്‍ മനസ്സിലാകുമായിരിക്കും. എനിക്കും ജാസ്മിനും ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും സത്യം അറിയാമെന്നും അഫ്സല്‍ വ്യക്തമാക്കുന്നു. ഒന്നര വർഷമായിട്ടുള്ള ഒരു സുഹൃത്ത് എന്ന രീതിയിലാണ് എന്നേക്കുറിച്ച് ജിന്റോയോട് പറയുന്നത്. എന്നാല്‍ ഒന്നര വർഷം പോലും ആയിട്ടില്ല. ഒരു വർഷം മാത്രമേ ആയിട്ടുള്ളു. അസ്ല മാർലിയുടെ കല്യാണത്തിനാണ് അവളെ പരിചയപ്പെടുന്നത്. അത് കഴിഞ്ഞ ജൂണിലായിരുന്നു. ജാസ്മിന്‍ പറയുന്ന കാര്യത്തില്‍ ഒരു സത്യവുമില്ല. ആദ്യ വീക്കില്‍ പറഞ്ഞത് എന്നാല്‍ ഇതല്ല. ഇപ്പോള്‍ ജിന്റോയോട് പറഞ്ഞ കാര്യം പുറത്ത് ഇറങ്ങിയിട്ട് അവള്‍ ന്യായീകരിക്കും. എനിക്ക് അവളെ നല്ല വ്യത്തിക്ക് അറിയാമല്ലോ. എന്റെ വ്യക്തിപരമായ കാര്യം ഞാന്‍ ജിന്റോയോട് പറയേണ്ടത് എന്തിനാണെന്നായിരിക്കും അവള്‍ ചോദിക്കുക. പല സമയത്ത് പലതരത്തില്‍ കാര്യങ്ങള്‍ പറയുന്നതാണ് പ്രശ്നം. ഇതെല്ലാം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എന്നെയാണ്. ഞാന്‍ ആളുകളുടെ മുന്നില്‍ കോമാളിയാകുന്ന തരത്തിലാണ് ഇതൊക്കെ. ഇത്ര വലിയ ഒരു പ്ലാറ്റ് ഫോമില്‍ ഇരുന്നുകൊണ്ടാണ് ഇവള്‍ ഈ കള്ളങ്ങളെല്ലാം വിളിച്ച് പറയുന്നത്. ഇങ്ങനെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എന്തിനാണ് വാ അടച്ച് മിണ്ടാതിരിക്കുന്നതെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ ചെയ്യുന്നതെന്നും അഫ്സല്‍ കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top