Malayalam
ദിയയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം, സഹോദരിമാര്‍ ആരും സഹകരിക്കുന്നില്ല, വീഡിയോ എടുക്കാന്‍ പോലും സഹായിച്ചില്ല; വിമര്‍ശനമവുമായി ആരാധകര്‍
ദിയയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം, സഹോദരിമാര്‍ ആരും സഹകരിക്കുന്നില്ല, വീഡിയോ എടുക്കാന്‍ പോലും സഹായിച്ചില്ല; വിമര്‍ശനമവുമായി ആരാധകര്‍
നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ എന്ന നിലിയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലിയിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ദിയ കൃഷ്ണ. ഇപ്പോള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് താരം. കഴിഞ്ഞ ദിവസമാണ് ദിയയുടെ പെണ്ണുകാണല്‍ ചടങ്ങ് നടന്നത്. അശ്വിന്റെ വീട്ടുകാര്‍ ദിയയുടെ വീട്ടിലെത്തി വിവാഹക്കാര്യം സംസാരിച്ചു. എന്‍ഗേജ്‌മെന്റ് ചടങ്ങില്ലെന്നാണ് ദിയ പറയുന്നത്.
അശ്വിന്‍ പ്രൊപ്പോസ് ചെയ്ത ദിവസം എന്‍ഗേജ്‌മെന്റായാണ് കാണുന്നത്. ഈ ചടങ്ങിന് വേണ്ടി പണം ചെലവാക്കുന്നില്ലെന്നും ദിയ പറഞ്ഞു. ദിയ പറഞ്ഞ മറ്റൊരു കാര്യം ബോളിവുഡ് താരങ്ങളൊന്നും ഇന്ന് എന്‍ഗേജ്‌മെന്റ് ചടങ്ങ് നടത്തുന്നില്ലെന്നാണ്. രണ്‍ബീര്‍ കപൂര്‍ ആലിയ ഭട്ടിനെ മോതിരമണിയിച്ചു. പിന്നീട് വിവാഹമായിരുന്നു. ബി ടൗണ്‍ താരങ്ങള്‍ ഇന്ന് എന്‍ഗേജ്‌മെന്റ് ചടങ്ങ് നടത്തുന്നില്ലെന്നും താനും അതേ തീരുമാനത്തിലാണെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.
പെണ്ണുകാണല്‍ ചടങ്ങിലെ നല്ല നിമിഷങ്ങള്‍ ദിയ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. അതീവ സന്തോഷവതിയായാണ് ദിയയെ കാണുന്നത്. അശ്വിനും വീട്ടുകാരം വരാന്‍ വൈകുന്നതിന്റെ ആശങ്ക പങ്കുവെക്കുകയും ചെയ്തു. അശ്വിന്റെ അച്ഛനും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയുമാണ് പെണ്ണുകാണല്‍ ചടങ്ങിന് വീട്ടിലെത്തിയത്. ദിയയുടെ ചേച്ചി അഹാന വീട്ടിലുണ്ടായിരുന്നില്ല. ചെന്നൈയിലാണ്.
അനിയത്തിമാരായ ഇഷാനിയും ഹന്‍സികയും ഉണ്ടായിരുന്നു. നിരവധി പേരാണ് ദിയയ്ക്കും അശ്വിനും ആശംസകള്‍ അറിയിച്ചത്. ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് ദിയയുടെ യൂട്യൂബ് സബ്‌സ്‌ക്രെബേര്‍സ് പറയുന്നത്. അതേസമയം ദിയയുടെ ആരാധകര്‍ സഹോദരിമാര്‍ക്കെതിരെ വിമര്‍ശനങ്ങളും ഉന്നയിച്ചു. ദിയയുടെ ജീവിതത്തിലെ പ്രധാന ദിവസത്തിന് ഇഷാനിയോ ഹന്‍സികയോ പ്രാധാന്യം കൊടുത്തില്ലെന്നാണ് ഇവര്‍ പറയുന്നത്.
രണ്ട് പേരും പൈജാമ ധരിച്ചാണ് വീട്ടില്‍ നിന്നത്. ദിയയെ വീഡിയോ എടുക്കാന്‍ പോലും ഇവര്‍ സഹായിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍ വന്നു. ദിയയുടെ സഹോദരിമാര്‍ പെരുമാറിയതും ഡ്രസ് ചെയ്ത രീതിയും മോശമായി. ദിയയുടെ ജീവിതത്തിലെ മനോഹരമായ ദിവസമാണിന്ന്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ദിയ സന്തോഷമായിരിക്കാന്‍ ശ്രമിച്ചെന്നും ഒരാള്‍ കമന്റ് ചെയ്തു.
ആര്‍ക്കെങ്കിലും ഓസിയെ വീഡിയോ എടുക്കാന്‍ സഹായിക്കാമായിരുന്നു എന്ന് തോന്നി. സഹോദരിമാര്‍ ആരും സഹകരിക്കുന്നില്ലെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. ദിയ ബോളിവുഡ് താരങ്ങളുമായി തന്നെ താരതമ്യം ചെയ്തതും ചിലര്‍ക്ക് ഇഷ്ടമായില്ല. ദിയക്ക് വിവാഹത്തെക്കുറിച്ച് നല്ല ധാരണയുണ്ട്. എന്നാല്‍ ആലിയ ഭട്ടുമായും ബോളിവുഡ് താരങ്ങളുമായുള്ള താരതമ്യം ശരിയായില്ലെന്ന് ഒരാള്‍ കമന്റ് ചെയ്തു.
ജീവിതം റീല്‍സോ സിനിമയോ അല്ല. എല്ലാവരും ആലിയ ഭട്ടല്ല. അതൊഴിച്ച് നിര്‍ത്തിയാല്‍ ബാക്കി എല്ലാം നന്നായിരുന്നെന്നും ഈ കമന്റില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്‍ുകളെ താന്‍ കാര്യമാക്കുന്നില്ലെന്ന് ദിയ വീഡിയോയില്‍ പറയുന്നുണ്ട്. വിവാഹത്തിന് മുമ്പ് ഹണിമൂണ്‍ കഴിഞ്ഞു എന്നാെക്കെ പറയുന്നവരുടെ ചിന്താഗതി വളരെ മോശമാണെന്നും ദിയ കൃഷ്ണ വ്യക്തമാക്കി. അശ്വിനാെപ്പമുള്ള യാത്രകളുടെ വീഡിയോകള്‍ ദിയ യൂട്യൂബ് ചാനലില്‍ പങ്കുവെക്കാറുണ്ട്. ഈ വീഡിയോകള്‍ക്ക് വരുന്ന കമന്റുകളെക്കുറിച്ചാണ് ദിയ കൃഷ്ണ സംസാരിച്ചത്.
ഈ അടുത്തിടെയാണ് അശ്വിനുമായി പ്രണയത്തിലാണെന്ന കാര്യം ദിയ വെളിപ്പെടുത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് ചെയ്യുന്ന വീഡിയോകള്‍ക്ക് ഏറെ ആരാധകരും ഉണ്ടായിരുന്നു. അശ്വിനുമായി പ്രണയത്തിലാണോ എന്ന ചോദ്യം ആരാധകര്‍ ചോദിച്ചിരുന്നെങ്കിലും ദിയ പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നീട് അശ്വിന്‍ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ദിയ പങ്കുവെയ്ക്കുകയായിരുന്നു.
ഈ വീഡിയോ വലിയ രീതിയില്‍ വൈറല്‍ ആയിരുന്നു. തിരുവനന്തപുരത്തെ സ്റ്റാര്‍ ഹോട്ടലില്‍ വെച്ചായിരുന്നു അശ്വിന്‍ ദിയയെ പ്രൊപ്പോസ് ചെയ്തത്. അശ്വിന്റെ പിറന്നാള്‍ ദിയയയും ദിയയുടെ പിറന്നാള്‍ അശ്വിനും വളരെ ഗംഭീരമായിട്ടാണ് ആഘോഷിച്ചത്. മാത്രമല്ല, അശ്വിന്റെ അമ്മയുമായൊക്കെ ദിയ വളരെ അടുപ്പത്തിലാണ്. അമ്മയുടെ കുക്കിംഗ് വീഡിയോ ഒക്കെ ദിയ പങ്കുവെയ്ക്കാറുണ്ട്. ദിയയും അശ്വിനും ഒന്നിച്ച് യാത്രകള്‍ ഒക്കെ പോകാറുണ്ട്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ വരാറുമുണ്ടായിരുന്നു.
