ദിവസങ്ങൾക്ക് മുൻപാണ് ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ കാർ ആക്‌സിഡൻ്റിൽ പ്രതികരണവുമായി യുവ നടൻ സംഗീത്. അപകടത്തിൽ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംഗീത് പ്രതാപന്റ ഫേസ്ബുക് പോസ്റ്റാണ് വൈറലായി മാറുന്നത് . ‘പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഒരു അപകടമുണ്ടായി. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്.
അതിൽ ദൈവത്തോട് നന്ദി പറയുന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂർ ഒബ്സർവേഷനിൽ ആയിരുന്നു. നാളെ വീട്ടിലേക്ക് തിരിച്ച് മടങ്ങും. എനിക്ക് ചെറിയ പരിക്കുണ്ട്. അതിപ്പോൾ ഭേദമായി വരികയാണ്. നിങ്ങളുടെ എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി. നിങ്ങളുടെ കോളുകൾക്കും മെസേജുകൾക്കും റീപ്ലേ ചെയ്യാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്. പൂർണ്ണമായും സുഖപ്പെട്ടു വരാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്’, എന്നായിരുന്നു നടന്റെ കുറിപ്പ്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...