ജിന്റോ അവിടെ ഏതെങ്കിലും ആണുങ്ങൾക്ക് എതിരെ ഗെയിം കളിച്ചിട്ടുണ്ടോ? ജിന്റോ ആരാധകരോട് ചോദ്യങ്ങളുമായി എതിരാളികള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ജേതാവായി ജിന്റോ വരുമെന്ന് വിശ്വസിക്കുന്നവരാണ് വലിയൊരു വിഭാഗം ബിഗ് ബോസ് പ്രേക്ഷകർ. ഇതിനായി സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രചരണവും അവർ നടത്തി വരുന്നു.സ്ത്രീകളോട് മാത്രം വഴക്കുണ്ടാക്കിയ മത്സരാർത്ഥിയാണ് ജിന്റോ. സ്ത്രീകളെ മാത്രം ടാർഗറ്റ് ചെയ്ത് അവരുമായി വഴക്കുണ്ടാക്കുമ്പോള്‍ കിട്ടുന്ന പിന്തുണയ്ക്ക് വേണ്ടിയാണോയെന്നാണ് ജിന്റോ ആരധകരോട് എതിരാളികള്‍ ചോദിക്കുന്നത്. അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ആ ജിന്റോ രാജാവ് ആണെന്ന് പറയുന്ന ഫാന്സിനോട് ഈ സംശയങ്ങള്‍ ചോദിക്കുന്നത്. ജിന്റോ അവിടെ ഏതെങ്കിലും ആണുങ്ങൾക്ക് എതിരെ ഗെയിം കളിച്ചിട്ടുണ്ടോ?
സിജോ, ഋഷി, ഒക്കെ ഇയാളെ ടാസ്കിന് ഇടയിലും അല്ലാണ്ടും നല്ലപോലെ വെല്ലുവിളിച്ചിരുന്നു, അപ്പോഴെല്ലാം മിണ്ടാതെ ഇരിക്കുന്ന ജിന്റോയെയാണ് കണ്ടത്. അഭിഷേക് അത്യാവശ്യം നല്ലപോലെ തള്ളി ഇട്ടിട്ടും പോയി കെട്ടിപിടിച്ചു സോൾവ് ചെയ്യുന്ന ജിന്റോയെ കണ്ടു. അവിടെ ഉള്ള ജാസ്മിൻ, നോറ, റെസ്മിൻ എന്നിവരുമായി ചെറിയകാര്യത്തില്‍ വരെ ചൊറിഞ്ഞു അങ്ങോട്ട് പോയി ഗെയിം കളിക്കുന്ന ജിന്റോ എന്തുകൊണ്ട് ആണുങ്ങളെ മൈന്‍ഡ് ചെയ്യുന്നില്ല. സായിയോട് വരെ പേടിച്ച് സോപ്പ് ഇട്ടു നിക്കുന്നത് കണ്ടിട്ടുണ്ട്. ജാസ്മിനെ ടാർഗറ്റ് ചെയ്യാൻ നേരത്ത് ഇടയ്ക്കു കേറി ഗബ്രി കളിച്ചത് കൊണ്ട് വാക്ക് തർക്കം ഉണ്ടായി എന്നല്ലാണ്ട് ഗബ്രി ക്ക് എതിരെയും ജിന്റോ ഗെയിം ഇറക്കിയിട്ടില്ല.
ശരണ്യയുടെ ഡ്രസ്സ്, യമുന റാണിയോട് ബാത്റൂമിൽ വരാൻ പറഞ്ഞത് ഒക്കെ പറഞ്ഞു അപമാനിച്ച ജിന്റോ ചൊറിയൻ ആയ രതീഷ് നോട് വരെ കൂട്ടുകൂടി.. സ്ത്രീകളെ മാത്രം ടാർഗറ്റ് ചെയ്തത് അവരുമായി വഴക്ക് ഉണ്ടാക്കുമ്പോൾ കിട്ടുന്ന പിന്തുണയ്ക്ക് വേണ്ടിയാണോ? കാരണം ഒരു പെണ്ണും ആണും വഴക്ക് ഉണ്ടാകുമ്പോൾ കാര്യം പോലും അന്വേഷിക്കാതെ പെണ്ണിന് ചന്ത പേര് കൊടുക്കുന്ന ഒരുപാട് പേര് ഉണ്ടല്ലോ ഇവിടെ. ആണുങ്ങൾക്ക് എതിരെ ഗെയിം കളിക്കാൻ പേടിക്കുന്ന ജിന്റോ ശരിക്കും ഭീരു ആണോ രാജാവ് ആണോ? ജിന്റോ ഫാൻസില്‍ നിന്ന് നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത് .
