Connect with us

ബിഗ് ബോസില്‍ സാധിക്കാത്തത് ഇപ്പൊ അങ്ങ് തീർത്തു; പരസ്യമായി ജിന്റോയുടെ കരണം പുകച്ച് ജാസ്മിൻ; പിന്നാലെ സംഭവിച്ചത്!!

Malayalam

ബിഗ് ബോസില്‍ സാധിക്കാത്തത് ഇപ്പൊ അങ്ങ് തീർത്തു; പരസ്യമായി ജിന്റോയുടെ കരണം പുകച്ച് ജാസ്മിൻ; പിന്നാലെ സംഭവിച്ചത്!!

ബിഗ് ബോസില്‍ സാധിക്കാത്തത് ഇപ്പൊ അങ്ങ് തീർത്തു; പരസ്യമായി ജിന്റോയുടെ കരണം പുകച്ച് ജാസ്മിൻ; പിന്നാലെ സംഭവിച്ചത്!!

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ഒരു യൂട്യൂബർ എന്ന നിലയിൽ വളരെയധികം ശ്രദ്ധ നേടിയ ജാസ്മിൻ ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിയപ്പോൾ കൂടുതൽ ആരാധക വൃന്ദത്തെ സ്വന്തമാക്കുകയായിരുന്നു ചെയ്തത്.

ആദ്യകാലങ്ങളിൽ വലിയ തോതിലുള്ള വിമർശനവും ട്രോളുകളും ഒക്കെ ഏൽക്കേണ്ടി വന്നിരുന്നു എങ്കിലും ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ സമയം മുതൽ ജാസ്മിന് വലിയതോതിൽ ആരാധകരും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിലെ പല വിമർശനങ്ങളും കാരണം കുറച്ച് അധികം കാലങ്ങളായി യൂട്യൂബിൽ അത്ര ആക്ടീവ് ആയിരുന്നില്ല. ഇപ്പോൾ വീണ്ടും താരം യൂട്യൂബിൽ സജീവമായിരിക്കുകയാണ് അതോടൊപ്പം ഇൻസ്റ്റഗ്രാമിലും.

ഇപ്പോഴിതാ ജാസ്മിനും ഗബ്രിയും ജിന്റോയും ശ്രീതുവും അർജുനുമെല്ലാം വീണ്ടും ഒന്നിച്ചെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് ഷൂട്ടിങ്ങിനോട് അനുബന്ധിച്ചായിരുന്നു ബിഗ് ബോസ് താരങ്ങളുടെ കൂടിച്ചേരൽ. ഗബ്രിയും ജാസ്മിനും ഒരുമിച്ചാണ് പരിപാടിയിലേക്ക് എത്തിയത്.

പരിപാടിയിലേക്ക് വരുന്നതിന്റേയും മറ്റ് താരങ്ങളെ കണ്ടെതിന്റേയുമെല്ലാം വിശേഷങ്ങൾ ഗബ്രി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി ജാസ്മിനും ഗബ്രിയും ഒക്കെ അണിനിരക്കുന്ന ബിഗ് ചിത്രത്തായി എന്ന ഒരു സ്കിറ്റും ഉണ്ടായിരുന്നു.

സെപ്റ്റംബർ 7, 8 തിയതികളിലായി സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ പ്രമോയും പുറത്ത് വന്നിട്ടുണ്ട്. സ്കിറ്റില്‍ ജാസ്മിന്‍ നാഗവല്ലിയായി എത്തുമ്പോള്‍ ജിന്റോയാണ് രാമനാഥന്‍. സ്കിറ്റിന്റെ ഭാഗമായി തന്നെ നാഗവല്ലി, രാമനാഥനെ അടിക്കുന്ന രംഗവുമുണ്ട്. ഇത് സൂചിപ്പിച്ചുകൊണ്ട് “ബിഗ് ബോസില്‍ സാധിക്കാത്തത് ജിന്റോയ്ക്കിട്ട് ജാസ്മിന്‍ ഇവിടെ അങ്ങ് തീർത്തു” എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

എന്തായാലും ഈ സ്കിറ്റ് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. അതേസമയം, സ്കിറ്റിലേക്ക് വേണ്ട രംഗങ്ങള്‍ ഷൂട്ട് ചെയ്യാനായി തിരുവനന്തപുരത്തെ ഒരു തറവാട്ട് വീട്ടിലേക്ക് മറ്റ് അണിയറ പ്രവർത്തകർക്കൊപ്പമായിരുന്നു ജാസ്മിനും ഗ്രബിയും എത്തിയത്. ഇതെല്ലാം ഗബ്രി തന്റെ വ്ളോഗിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്. റിഹേഴ്സലിനായി ജാസ്മിന്‍ ആദ്യം തന്നെ പോയി.

ഞാന്‍ വൈകിയാണ് സ്റ്റുഡിയോയിലേക്ക് എത്തിയത്. അപ്പോഴേക്കും ജാസ്മിന്റെ നാഗവല്ലി ഏകദേശം സെറ്റ് ആയിരുന്നു. വലിയ എക്സ്പ്രഷനൊക്കെ ഇട്ട് ജിന്റോയ്ക്കൊപ്പം പെർഫോമന്‍സ് ചെയ്യുന്നത് കണ്ടു. പിന്നെ ഞാന്‍ കളിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. മൈക്കിള്‍ ജാക്സന്റെ കുറച്ച് സ്റ്റെപ്സ് ആണെന്നും ഗബ്രി ചിരിച്ചുകൊണ്ട് പറയുന്നു.

അതേസമയം ജാസ്‌മിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയൊരു പ്രമോഷൻ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അതീവ സുന്ദരിയായാണ് ഈ ഒരു വീഡിയോയിൽ താരത്തെ കാണാൻ സാധിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള ബ്രൈഡൽ സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.

താരത്തിന്റെ ഈ ചിത്രങ്ങൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ബിഗ് ബോസ് ഇളക്കിമറിച്ച പെൺകുട്ടിക്ക് ഒരു ലൈക്ക് കൊടുക്ക് അതീവ സുന്ദരിയായി തോന്നുന്നു, വിവാഹമായോ.? കാവിലെ ഭഗവതി നേരിട്ട് വന്നതാണോ.? സാരിയെക്കാൾ കൂടുതൽ ചേരുന്നത് ലഹങ്കയാണ് എന്ന് തോന്നുന്നു എങ്കിൽ നല്ല സുന്ദരി ആയിരിക്കുന്നു.

ഗോൾഡൻ നിറത്തിലുള്ള സാരി നന്നായി തന്നെ ജാസ്മിന് ചേരുന്നുണ്ട് ഇങ്ങനെയൊക്കെയാണ് കമന്റുകൾ. ഗോൾഡൻ നിറത്തിലുള്ള ബ്രൈഡൽ സാരിയും ഹാൻഡ് വർക്ക് ബ്ലൗസും ട്രഡീഷണൽ ആഭരണങ്ങളും അണിഞ്ഞാണ് ജാസ്മിൻ എത്തിയിരിക്കുന്നത്.

സോഷ്യൽമീഡിയ വഴിയാണ് കൊല്ലം സ്വദേശിനിയായ ജാസ്മിൻ ജാഫറെന്ന മിടുക്കിയെ മലയാളികൾ അറിയുന്നത്. ചുരുങ്ങിയ കാലയളവുകൊണ്ടാണ് പത്ത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള ബ്യൂട്ടി, ഫാഷൻ വ്ലോഗറായി ജാസ്മിൻ വളർന്നത്.

സോഷ്യൽമീഡിയയിലെ ഫെയിം മിനിസ്ക്രീനിലേക്കുള്ള വഴി ജാസ്മിന് തെളിച്ചു. അങ്ങനെ ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥിയായി. ഇതുവരെ മലയാളം ബിഗ് ബോസിൽ പങ്കെടുത്തിട്ടുള്ള സ്ത്രീ മത്സരാർത്ഥികളിൽ മനകരുത്ത് കൊണ്ട് ഏറ്റവും ശക്തയായ സ്ത്രീ ഒരുപക്ഷെ ജാസ്മിൻ മാത്രമാകും.

ഷോയിൽ കയറിയ മൂന്നാം ദിവസം മുതൽ വലിയ രീതിയിലുള്ള വിമർശനമായിരുന്നു ജാസ്മിന് നേരേണ്ടി വന്നത്. എന്നാൽ എല്ലാം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണകൊണ്ടും മനകരുത്ത് കൊണ്ടും ജാസ്മിൻ മറികടന്നു. ബിഗ് ബോസ് ഫെയിമായശേഷം ഉദ്ഘാടങ്ങളും അഭിമുഖങ്ങളും യാത്രകളുമെല്ലാമായി തിരക്കിലാണ് ജാസ്മിൻ.

More in Malayalam

Trending