Malayalam
ജാസ്മിനും ഗബ്രിയും അടിച്ച് പിരിഞ്ഞു… പട്ടിയെ പോലെ കിതച്ചോണ്ട് നടക്കുന്നു! നാടകം പൊളിയുന്നു
ജാസ്മിനും ഗബ്രിയും അടിച്ച് പിരിഞ്ഞു… പട്ടിയെ പോലെ കിതച്ചോണ്ട് നടക്കുന്നു! നാടകം പൊളിയുന്നു
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ എട്ടാം വാരത്തിലെ നോമിനേഷന് ലിസ്റ്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ വാരത്തിലേതുപോലെ ഇത്തവണയും ജംബോ നോമിനേഷന് ലിസ്റ്റ് ആണ്. കഴിഞ്ഞ വാരം പവര്‍ ടീമും ക്യാപ്റ്റനുമൊഴികെ എല്ലാവര്ക്കും നോമിനേഷന് ലഭിച്ചിരുന്നെങ്കില്‍ ഇക്കുറി ഇതില്‍ ഉള്‍പ്പെടാത്ത ഒരു മത്സരാര്‍ഥി മാത്രമാണ് നോമിനേഷനില്‍ നിന്ന് ഒഴിവായത്. ഒന്‍പത് പേര് ലിസ്റ്റില്‍ ഇടംപിടിച്ചു. 50 ദിവസം പിന്നിട്ടതോടെ ബിഗ്ബോസ് വീട്ടിലെ മത്സരം കനക്കുകയാണ്. അതേസമയം ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്ന താരങ്ങളാണ് ജാസ്മനും ഗബ്രിയും. ഇരുവരുടെയും സൗഹൃദത്തിന് പുറത്ത് വന്‍ വിമര്‍ശനമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഗബ്രിയ്ക്ക് വേണ്ടി പലതും ചെയ്ത് കൊടുത്തിട്ടും ജാസ്മിന് പ്രതീക്ഷിച്ച പിന്തുണ കിട്ടുന്നില്ലെന്നതാണ് ശ്രദ്ധേയം. ഏറ്റവും പുതിയതായി വീടിനകത്ത് ജാസ്മിനും ഗബ്രിയും തമ്മില്‍ വലിയ വഴക്ക് നടന്നിരിക്കുകയാണ്. പട്ടിയെ പോലെ കിതച്ച് നടക്കുകയായിരുന്നു ജാസ്മിന് എന്നൊക്കെ ഗബ്രി പറഞ്ഞതോടെ താരം പിണങ്ങി പോവുന്നതും കാണാം. ഗബ്രിയും ജാസ്മിനും തമ്മിലുള്ള വാക്കേറ്റം ശ്രദ്ധേയമാവുകയാണ്. ജാസ്മിനൊപ്പമുള്ള ടീമില്‍ ശ്രീതു ഉണ്ടായിരുന്നെങ്കില്‍ വിജയിച്ചേനെ എന്ന ഗബ്രിയുടെ കമന്റാണ് ജാസ്മിനെ ദേഷ്യം പിടിപ്പിച്ചത്. നിങ്ങള്‍ നാല് പേരടങ്ങുന്ന ടീമായിരുന്നെങ്കിലും ഇതിലും അഡ്വാന്റേജോട് കൂടി ജയിക്കുമായിരുന്നു.
ഇത് നൂറ് ശതമാനം തനിക്ക് ഉറപ്പമുള്ള കാര്യമാണെന്ന് ഗബ്രി പറയുന്നു. കഴിഞ്ഞ ആഴ്ച നാല് പേരടങ്ങുന്ന ടീമായിരുന്നില്ലെന്നും ശ്രീതു ക്യാപ്റ്റനായിരുന്നെന്നും ജാസ്മിന് പറയുന്നു. ജിന്റോ ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. അതുപോലെ നീയും പറയരുതെന്നായിരുന്നു ജാസ്മിന്റെ ആവശ്യം. ജിന്റോ പറഞ്ഞത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും അതവനോട് പോയി ചോദിക്കാനും ഗബ്രി പറയുന്നു. ശേഷം ശ്രീതുവും ഇവരുടെ പ്രശ്നത്തില്‍ ഇടപെടാന്‍ എത്തിയിരുന്നു. എന്തു പറ്റിയെന്ന ചോദ്യത്തിന് ഇപ്പോഴത്തെ ഡെന്‍ ടീമായിരുന്നെങ്കില്‍ ആ ഗെയിമില്‍ വേഗം ഗുണമുണ്ടാവുമായിരുന്നില്ലേ എന്നാണ് താനവിടെ പറഞ്ഞതെന്നും അത് ശരിയല്ലേ എന്നുമാണ് ഗബ്രി ശ്രീതുവിനോട് ചോദിക്കുന്നു. അങ്ങനെയല്ല നീ പറഞ്ഞതെന്ന് പറഞ്ഞ് ജാസ്മിന് ചൂടായി. എന്നാല്‍ നിന്നോടല്ല, ഞാന്‍ ശ്രീതുവിനോടാണ് സംസാരിച്ചതെന്ന് പറഞ്ഞ് ഗബ്രി ജാസ്മിനെ തഴയുകയാണ്.
മാത്രമല്ല ഇക്കാര്യം ജാസ്മിന് പറഞ്ഞൊന്ന് മനസിലാക്കാനും അദ്ദേഹം ശ്രീതുവിനോട് പറയുകയാണ്. ഞാന്‍ പറഞ്ഞ കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടെന്നും അതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഗബ്രി പറയുന്നു. അന്ന് ശ്രീതു ജാസ്മിന്റെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നെങ്കില്‍ ഓടാന്‍ ഒരാളുണ്ടായിരുന്നു. ജാസ്മിന് അസുഖമായത് കൊണ്ട് അവള് പട്ടി കിതക്കുന്നത് പോലെ കിതച്ചോണ്ടാണ് നടന്നതെന്നും ഗബ്രി പറഞ്ഞു. ഇതോടെ ദേഷ്യത്തിലായ ജാസ്മിന് കൈയ്യിലിരുന്ന തലയിണ വലിച്ചെറിഞ്ഞിട്ട് ഇറങ്ങി പോയി. ഇരുവരും സംസാരിക്കുകയും വഴക്ക് കൂടുന്നതിനൊപ്പം പുറത്ത് ജിന്റോയും രതീഷും ഇതേ കാര്യം പറഞ്ഞിരുന്നു. ഗബ്രി തന്നെ ഇവരുടെ ബന്ധം ഇല്ലാതാക്കുമെന്ന് ജിന്റോ പറയുമ്പോള്‍ അവന് ബുദ്ധിയുള്ളവനാണെന്ന് രതീഷ് കൂട്ടിചേര്‍ത്തു. ഗബ്രി പറഞ്ഞത് ശരിയായ കാര്യമാണെങ്കിലും അവന് ജാസ്മിനെ സപ്പോര്‍ട്ട് ചെയ്യുകയായിരുന്നു വേണ്ടത്. കാരണം അവന് ജാസ്മിന്റെ ആളാണല്ലോ എന്നാണ് ജിന്റോയുടെ അഭിപ്രായം. എന്നാല്‍ ജാസ്മിന് അങ്ങനെ തന്നെ വേണമെന്നാണ് രതീഷ് പറയുന്നത്. ഗബ്രിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് ജാസ്മിന് ഈ കള്ളകളിയൊക്കെ നടത്തിയത്. അതിന്റെ ഉത്തരം അവനില്‍ നിന്ന് തന്നെ കിട്ടിയപ്പോള്‍ അവള്‍ക്ക് സമാധാനം ആയിട്ടുണ്ടാവും. ശ്രീതു ഉണ്ടായിരുന്നെങ്കില്‍ ജയിച്ചേനെ എന്നാണ് അവന് പറയുന്നത്. അവളെയങ്ങ് തേച്ച് ഒട്ടിച്ചെന്ന് പറയാം. മൈദമാവെടുത്ത് കുഴച്ച് ഭിത്തിയില്‍ ഒട്ടിച്ച് വെച്ചത് പോലെയാണെന്ന് പറയാമെന്ന് രതീഷ് പറയുന്നു.
