News
ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണയില്ല അല്ലെ..?; 55 ഇഞ്ച് ടിവി വാങ്ങി, അളന്ന് നോക്കിയപ്പോള്‍ 6 ഇഞ്ച് കുറവ് ; പറ്റിക്കപ്പെട്ടതിനെ കുറിച്ച് നടൻ ബിനീഷ് ബാസ്റ്റ്യന്‍ പങ്കുവച്ച വീഡിയോയ്ക്ക് ട്രോൾ പെരുമഴ!
ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണയില്ല അല്ലെ..?; 55 ഇഞ്ച് ടിവി വാങ്ങി, അളന്ന് നോക്കിയപ്പോള്‍ 6 ഇഞ്ച് കുറവ് ; പറ്റിക്കപ്പെട്ടതിനെ കുറിച്ച് നടൻ ബിനീഷ് ബാസ്റ്റ്യന്‍ പങ്കുവച്ച വീഡിയോയ്ക്ക് ട്രോൾ പെരുമഴ!
ടെലിവിഷനിലൂടെയും സിനിമയിലൂടെയും മലയാളികൾക്ക് സുപരിചിതനായ താരമാണ് ബിനീഷ് ബാസ്റ്റ്യന്‍. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ബിനീഷ് പങ്കുവച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്.
പരസ്യങ്ങളില്‍ വഞ്ചിതരായവരെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ കേട്ടിട്ടുണ്ടാവും. ഒരുപക്ഷേ പലര്‍ക്കും അത്തരം അനുഭവങ്ങളുമുണ്ട്. തനിക്ക് നേരിട്ട അനുഭവം പ്രേക്ഷകരുമായി പങ്കുവെച്ചുകൊണ്ടുള്ള വിഡിയോയുമായിട്ടാണ് നടന് ബിനീഷ് ബാസ്റ്റ്യന്‍ എത്തിയത് .
താരം വീട്ടിലേയ്ക്ക് വാങ്ങിയ പുതിയ ടിവിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയിലാണ് ചതിയ്ക്കപ്പെട്ട വിവരം അദ്ദേഹം പറയുന്നത്. 55 ഇഞ്ച് വലിപ്പമുള്ള ടീവിയാണ് ബിനീഷ് വീട്ടിലേയ്ക്ക് വാങ്ങിയത്. എന്നാല്‍ അദ്ദേഹം ടി.വി. അളന്ന് നോക്കിയപ്പോള്‍ ആറ് ഇഞ്ച് കുറവ്.
അതായത് 55 ഇഞ്ച് വലിപ്പം കമ്പനി പറയുന്ന ടിവിയ്ക്ക് യഥാര്‍ത്ഥത്തില്‍ 49 ഇഞ്ച് മാത്രമായിരുന്നു. താന്‍ വാങ്ങിയതില്വെച്ച് ഏറ്റവും വലിപ്പമുള്ള ടി.വിയാണ് ഇതെന്നും എന്നാല്‍ പാക്കറ്റ് പൊട്ടിച്ചപ്പോള്‍ തനിക്ക് ഇതിന്റെ വലിപ്പത്തില്‍ തോന്നിയ സംശയമാണ് അളവെടുക്കുന്നതിന് കാരണമായതെന്നും താരം പറയുന്നു.
ഇഞ്ച് കണക്കില്‍ 55 എന്നും സെന്റീമീറ്റര്‍ കണക്കില്‍ 138.8 എന്നും കവറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ടേപ്പ് ഉപയോഗിച്ച് അളന്നപ്പോള്‍ 49 ഇഞ്ച് വലിപ്പം മാത്രമാണുള്ളത്. എന്നാല്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെ താരത്തിനെതിരെ വലിയ രീതിയിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.
കാരണം ബിനീഷ് ടി.വി. അളക്കുന്നത് മറ്റേതൊരു വസ്ഥുവിന്റേയും വീതി സാധാരണയായി കണക്കാക്കുന്നത് പോലെയാണ്. എന്നാല്‍ ടി.വി.യുടെ നീളം അളക്കേണ്ടത് അങ്ങനെയല്ല. കോണോട് കോണ്‍ എന്ന തരത്തിലാണ് ടി.വിയുടെ അളവ് കണക്കാക്കേണ്ടത്. ഈ അളവാണ് കമ്പനി അവകാശപ്പെടുന്ന 55 ഇഞ്ച്. ഇതോടെ സോഷ്യ മീഡിയയില്‍ വലിയ രീതിയിലുള്ള ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്.
ഇതേക്കുറിച്ച് ധാരണയുള്ള ആളുകള്‍ അളവെടുക്കേണ്ട രീതി സഹിതം വ്യക്തമാക്കി എത്തിയിട്ടുണ്ട്. സാധാരണക്കാരായ ആളുകള്‍ക്ക് ഒരുപക്ഷേ ഇതേ സംശയം തോന്നിയേക്കാം. കമന്റുകളായി ചിലര്‍ ഇക്കാര്യവും വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ബിനീഷിനെ പരിഹസിക്കകണ്ടതില്ല, പകരം സാധാരണക്കാർക്കൊപ്പം നിന്ന് ചിന്തിക്കൂ എന്നെല്ലാം ഉള്ള കമെന്റുകൾ വരുന്നുണ്ട്.
എന്തുകൊണ്ടാണ് ടി.വിയുടെ അളവ് സാധാരണ വസ്ഥുക്കള്‍ അളക്കുന്നത് പോലെ രേഖപ്പെടുത്തുന്നില്ല എന്ന ചോദ്യമാണ് പിന്നീട് ഉയര്‍ന്നത്. ഇങ്ങനെ അളക്കുന്നതിന് പകരം നേരെ അളന്ന് അത് രേഖപ്പെടുത്തിയാപ്പോരെ എന്നാണ് ഇത്തരം പരിഹാസങ്ങൾക്ക് മറുപടിയായി ബിനീഷ് പറയുന്നത്.
വീഡിയോയില്‍ തന്നെ ടി.വിയുടെ അളവ് രേഖപ്പെടുത്തുന്നത് ഇങ്ങനെതന്നെയാണോ എന്ന് തനിക്കറിയില്ലെന്നും മറ്റെന്തെങ്കിലും രീതി ഇതിനുണ്ടെങ്കില്‍ കമന്റ് ചെയ്യണമെന്നും ബിനീഷ് പറയുന്നതും കാണാം. ടി.വി. ആദ്യമായി പുറത്തിറക്കിയ കാലഘട്ടത്തില്‍ അതിന്റെ സ്ക്രീന്‍ പുറത്തേയ്ക്ക് ഉമ്തി നില്ക്കുന്ന തരത്തിലായിരുന്നു.
ഇത്തരം സ്ക്രീനിന്റെ അളവ് രേഖപ്പെടുത്താന്‍ ഉപയോഗിച്ച മാര്‍ഗമാണ് കോണോട് കോണ്‍ രീതി. എന്നാല്‍ ഇന്ന് ടീവിയുടെ സ്ക്രീന്‍ പരന്നതായി മാറിയെങ്കിലും അളവ് രേഖപ്പെടുത്തുന്ന രീതിയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ബിനീഷിന്റെ വീഡിയോ ഒരു ഓളം സൃഷ്ടിച്ചിരിക്കുകയാണ്.
about bineesh
