Connect with us

ചിത്രങ്ങൾക്ക് വിമർശനം! പിന്നാലെ വീഡിയോയുമായി സാനിയ ഇയ്യപ്പൻ.. ഇത്തവണ ആരാധകർ പറഞ്ഞത് കേട്ടോ?

Malayalam

ചിത്രങ്ങൾക്ക് വിമർശനം! പിന്നാലെ വീഡിയോയുമായി സാനിയ ഇയ്യപ്പൻ.. ഇത്തവണ ആരാധകർ പറഞ്ഞത് കേട്ടോ?

ചിത്രങ്ങൾക്ക് വിമർശനം! പിന്നാലെ വീഡിയോയുമായി സാനിയ ഇയ്യപ്പൻ.. ഇത്തവണ ആരാധകർ പറഞ്ഞത് കേട്ടോ?

നടി സാനിയ ഇയ്യപ്പൻ 22-ാം പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിറന്നാൾ ദിനത്തിലെ താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ച് കടുത്ത വിമർശനങ്ങളും അന്നുണ്ടായിരുന്നു. ഇപ്പോൾ ചിത്രങ്ങൾക്ക് പിന്നാലെ സാനിയ പിറന്നാൾ ദിനത്തിനെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. വസ്ത്ര ധാരണത്തിന്റെ പേരിൽ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്ന താരമാണ് സാനിയ ഇയ്യപ്പൻ. പിറന്നാൾ ദിനത്തിന് തിരഞ്ഞെടുത്ത വസ്ത്രം അത്തരക്കാർക്കുളള മറുപടിയാണെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടിയാണ് സാനിയ ഇയ്യപ്പൻ. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. മോഡലിംഗ് രംഗത്തും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരാളാണ് സാനിയ.

സോഷ്യൽ മീഡിയയിലും താരത്തിന് ഏറെ ആരാധകരുണ്ട്. കൂടുതലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും യാത്രാ വിശേഷങ്ങളുമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ആയ മിക്ക ഫോട്ടോയ്ക്ക് താഴെയും ചിലർ അധിക്ഷേപകരമായ കമന്റുകളും ഇടാറുണ്ട്. എന്നാൽ ഇതിന് ചുട്ടമറുപടിയും സാനിയ നൽകാറുണ്ട്.ലൂസിഫർ,​ പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ചിത്രീകരണം നടക്കുന്ന എമ്പുരാനാണ് സാനിയയുടെ പുതിയ ചിത്രം.

More in Malayalam

Trending

Recent

To Top