Connect with us

ചികിത്സിക്കാൻ വൈകിപ്പോയി! ഭർത്താവിന് ഐഎൽഡി ആയിരുന്നു. മരണകാരണം പ്രാവുകളുടെ സാമിപ്യം? -മീന

Malayalam

ചികിത്സിക്കാൻ വൈകിപ്പോയി! ഭർത്താവിന് ഐഎൽഡി ആയിരുന്നു. മരണകാരണം പ്രാവുകളുടെ സാമിപ്യം? -മീന

ചികിത്സിക്കാൻ വൈകിപ്പോയി! ഭർത്താവിന് ഐഎൽഡി ആയിരുന്നു. മരണകാരണം പ്രാവുകളുടെ സാമിപ്യം? -മീന

ഭർത്താവിന്റെ മരണവും അവയവദാനവും ഉൾപ്പെടെ പല കാര്യങ്ങളും ഇപ്പോഴിതാ തുറന്നുപറയുകയാണ് മീന. വിദ്യാസാഗറിന്റെ രോഗവും അതിലേക്ക് വഴിയൊരുക്കിയ സാഹചര്യങ്ങളും ഒക്കെ മീന വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹം താമസിച്ചിരുന്ന ബാംഗ്ലൂരിലെ ഫ്ലാറ്റിൽ ധാരാളം പ്രാവുകൾ ഉണ്ടായിരുന്നു. അതിന്റെ വേസ്‌റ്റും പൊടിയും ഒക്കെ തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ രോഗത്തിന്റെ തുടക്കം. ഐഎൽഡി (ഇന്റർസ്‌റ്റീഷ്യൽ ലങ്ങ് ഡിസീസ്) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്’. ചികിത്സിക്കാൻ വൈകിപ്പോയിരുന്നു എന്നാണ് മീന പറയുന്നത്.

പലതും രോഗലക്ഷണങ്ങൾ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു. ഇതൊരു ശ്വാസകോശ സംബന്ധമായ രോഗമായിരുന്നു. ചികിത്സ തുടങ്ങിയപ്പോൾ സുഖം പ്രാപിച്ചു വന്നിരുന്നുവെന്നും മീന പറയുന്നു. എന്നാൽ പിന്നീടാണ് കോവിഡ് വില്ലനായതെന്നാണ് മീന വ്യക്തമാക്കുന്നത്. ഞങ്ങൾക്ക് എല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നു. അതിനുശേഷമാണ് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഒക്കെ ഉണ്ടാകാൻ തുടങ്ങിയത്. പിന്നീട് പ്രശ്‌നങ്ങൾ കൂടിയപ്പോഴാണ് മാറ്റിവയ്ക്കുന്നതിനെ കുറിച്ച് വരെ ആലോചിച്ചു തുടങ്ങിയത്. പിന്നീട് അതിനുള്ള തയാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്‌തിരുന്നുവെന്ന് മീന സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അതിനിടെയായിരുന്നു വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം. അവയവദാനത്തിന് ഒരുപാട് പ്രക്രിയകൾ ഉണ്ടായിരുന്നു. ഞാൻ അതേക്കുറിച്ച് ഇത്രയും വലിയ കാര്യമാണ് ഇത് എന്ന് മനസിലാക്കിയത് തന്നെ അപ്പോഴായിരുന്നു. അതുവരെ സിനിമയിൽ മാത്രം കേട്ടിരുന്ന കാര്യം മാത്രമായിരുന്നു ഇതെന്നും താരം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top