ചഞ്ചലിനെ മറന്നോ?… വൈറലായി ചിത്രങ്ങൾ
ഹരിഹരൻ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായിക ചഞ്ചലിനെ അത്രപ്പെട്ടന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല, മോഡലിങ്ങില്‍ നിന്നും സിനിമയിലേക്കെത്തിയെങ്കിലും സിനിമയില്‍ സജീവമാകാത്ത താരം ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിൽ കുഞ്ഞാത്തോല് എന്ന സാങ്കല്പ്പീക കഥാപാത്രത്തെയാണ് ചഞ്ചല്‍ അവതരിപ്പിച്ചത്.
ചുരുണ്ട് നീണ്ട മുടിയും വെള്ളാരം കണ്ണുമുള്ള യക്ഷി കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്ക്കുന്നു. മോഡലിങ്ങിലൂടെയാണ് ചഞ്ചല്‍ സിനിമയിലേക്ക് എത്തിയത്. 1997 ല്‍ മോഡലിങ്ങില്‍ കരിയര്‍ തുടങ്ങിയ ചഞ്ചല്‍ പിന്നീട് ടെലിവിഷന്‍ ചാനലില്‍ അവതാരകയായെത്തുകയായിരുന്നു. നിരവധി മലയാളം ചാനലുകളില്‍ ക്വിസ് പ്രോഗ്രാമുകളും ചര്‍ച്ചകളും താരം അവതരിപ്പിച്ചിട്ടുണ്ട്. 1998-99 കാലഘട്ടത്തില്‍ സിനിമയില്‍ സജീവമായിരുന്ന ചഞ്ചല്‍ വിരവിലെണ്ണാവുന്ന സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.
ലോഹിതദാസ് സംവിധാനം ചെയ്ത അവര്‍ ഓര്‍മ്മച്ചെപ്പിലും ഋഷിവംശം എന്ന ചിത്രങ്ങളിലും താരം നായികയായി എത്തി. ലാല്‍, ദിലീപ്, ബിജുമേനോന് എന്നിവരായിരുന്നു ഒര്‍മ്മച്ചെപ്പില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിലെ സമീറ എന്ന നായിക കഥാപാത്രത്തെയാണ് ചഞ്ചല്‍ അവതരിപ്പിച്ചത്.
വിവാഹത്തിന് ശേഷം ഭര്‍ത്താവ് ഹരിശങ്കറിനും മക്കള്‍ക്കുമൊപ്പം അമേരിക്കയിലാണ് ചഞ്ചലിപ്പോള്‍. നിഹാര്‍, നിള എന്ന മകനും മകളുമാണ് താരത്തിനുളളത്. മകളെ കണ്ടാല്‍ കുഞ്ഞു ചഞ്ചലിനെപോലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയില്‍ നിന്നും വിട്ടു നിൽക്കുമ്പോഴും നൃത്ത രംഗത്ത് താരം സജീവമാണ്.
