Malayalam Breaking News
കള്ളക്കേസിൽ കുടുക്കി ;സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിൽ !!!
കള്ളക്കേസിൽ കുടുക്കി ;സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിൽ !!!
നടിയെ ആക്രമിച്ച കേസിൽ വീണ്ടും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ്. ഇതിനായി ദിലീപ് വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകി. കള്ളത്തെളിവുകൾ ഉപയോഗിച്ച് കേസിൽ തന്നെ പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ചാണ് ദിലീപ് ഡിവിഷൻ ബെഞ്ചിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. സമാന ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ ഹർജിയുമായി ദിലീപ് എത്തിയിരിക്കുന്നത്.
കേസിൽ കേരള പോലീസ് നടത്തിയ അന്വേഷണം പക്ഷപാതപരമായിരുന്നുവെന്നും സത്യം പുറത്തുവരാൻ സിബിഐ പോലുള്ള ഏജൻസികൾ അന്വേഷിക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. ഈ ഹർജിയിൽ വിധി വരും വരെ കേസിന്റെ വിചാരണ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ കേസിലെ സുപ്രധാന തെളിവായ ആക്രമണ ദൃശ്യം അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് വിവിധ കോടതികളെ സമീപിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി അടക്കം ദിലീപിന്റെ ആവശ്യം തള്ളിക്കളയുകയായിരുന്നു.
കേസിന്റെ വിചാരണ വൈകിപ്പിക്കാൻ ദിലീപ് ബോധപൂർവം ശ്രമിക്കുകയാണെന്നും ഇതിന് വേണ്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതികളിൽ ഹർജി നൽകുന്നതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നേരത്തെയുള്ള വാദം. ഏത് ഏജൻസ് കേസ് അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാൻ അവകാശമില്ലെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തിരുന്നു.
dileep appeals to division bench of kerala for seeking c b i probe
