Connect with us

ലാൽ സാറിനെപറ്റി അങ്ങനെയൊരു ചോദ്യം എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു – ആന്റണി പെരുമ്പാവൂർ

Malayalam Breaking News

ലാൽ സാറിനെപറ്റി അങ്ങനെയൊരു ചോദ്യം എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു – ആന്റണി പെരുമ്പാവൂർ

ലാൽ സാറിനെപറ്റി അങ്ങനെയൊരു ചോദ്യം എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു – ആന്റണി പെരുമ്പാവൂർ

മോഹൻലാലെന്ന മഹാനടന്റെ നിഴലും സന്തത സഹചാരിയുമാണ് ആന്റണി പെരുമ്ബാവൂർ. ഡ്രൈവറായി എത്തിയ ആന്റണി ഇപ്പോൾ സുഹൃത്തും സന്തത സഹചാരിയുമാണ്. ഒരഭിമുഖത്തിനിടെ ചോദിച്ച ചോദ്യത്തിൽ നീരസം തോന്നിയതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ആന്റണി.

മോഹൻലാലിനെ മടുത്തുതുടങ്ങിയില്ലേ എന്നായിരുന്നു ആ ചോദ്യം. ”അങ്ങനെയൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം അതു ചോദിക്കാനും പാടുണ്ടായിരുന്നില്ല. 31 വർഷമായി ഞാൻ സാറിനൊപ്പമുണ്ട്. ആ സ്നേഹം ഞങ്ങൾക്കിടയിലുണ്ട്. എനിക്കിപ്പോഴും ലാൽ സാറിനൊപ്പം നിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതദ്ദേഹം എനിക്ക് തരുന്ന സ്നേഹം കാരണമാണ്. അതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്”– ആന്റണി പെരുമ്പാവൂർ പറഞ്ഞു.

പൃഥ്വിരാജ് എന്ന സംവിധായകനില്‍ പൂർണ വിശ്വാസം ഉണ്ടായിരുന്നതായും ആന്റണി പറഞ്ഞു. ‘ലൂസിഫർ ഷൂട്ട് തുടങ്ങി അവസാനം വരെ രാജുവിന്റെ മനസ്സിൽ ഒരു സിനിമയുണ്ടായിരുന്നു. ആ സിനിമ തന്നെയാണ് അദ്ദേഹം അവസാനം പൂർത്തിയാക്കിയതും. അദ്ദേഹം കാസ്റ്റ് ചെയ്‌തിരിക്കുന്നവരെല്ലാം പെർഫെക്ട് ആണ്. ഇവരല്ലാതെ വേറൊരു ഓപ്ഷൻ ഇല്ലെന്നു തോന്നും. സിനിമ മനസ്സിൽ കാണുമ്പോൾത്തന്നെ ഇവരെല്ലാം ഉണ്ടാകണമെന്നും ഇത്രയും ആൾക്കാരെ വച്ച് ഷൂട്ട് ചെയ്യണമന്നുമൊക്കെ മുൻകൂട്ടി തീരുമാനിച്ചിരുന്നു.

എനിക്ക് എല്ലാ പിന്തുണയും തന്നാണ് പൃഥ്വി ഈ സിനിമ ഒരുക്കിയത്. വേണ്ടാത്തത്, ഞാൻ പോലും പറയാതെ വേണ്ടായെന്ന് തീരുമാനിച്ച ആളാണ്. അതെല്ലാം നമുക്ക് വളരെ സന്തോഷം തരുന്ന കാര്യമാണ്.’–ആന്റണി പെരുമ്പാവൂർ പറഞ്ഞു.

antony perumbavoor about mohanlal

More in Malayalam Breaking News

Trending

Recent

To Top