ഓണംവരവേൽക്കാനായി താരരാജാക്കന്മാർ ഒരുങ്ങി തുടങ്ങി ; പോരാട്ടത്തിൽ ആര് വിജയം നേടും ; ആരാധകർ ചോദിക്കുന്നു
ഓണക്കാലം വരവേൽക്കാൻ കാത്തിരിക്കുകയാണ് മലയാളികളും സിനിമ ലോകവും. പ്രളയ കാലം കഴിഞ്ഞു ഒരു വർഷമാകാനിരിക്കെയാണ് മലയാള സിനിമ ലോകം തയ്യാറെടുക്കുന്നത് . ഏതൊക്കെ സിനിമകളായിരിക്കും ഓണത്തിന് എത്തുന്നതെന്ന് അറിയാനായി ഏറെ ആകാംക്ഷയിലാണ് എല്ലാവരും.
താരരാജാക്കന്മാരുടെയും യുവ താരനിരയുടെയും ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ അണിനിരക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വാർത്ത . ഇരു താരരാജാക്കന്മാരുടെയും ചിത്രങ്ങൾ ഉണ്ടെന്ന സന്തോഷത്തിലാണ് മലയാളികൾ. ബിഗ് റിലീസുകളൊന്നുമില്ലാത്ത ഈദാണ് ഇത്തവണ കടന്നുപോയത്. അതിനാല്‍ത്തന്നെ ആ കുറവ് ഓണത്തിന് പരിഹരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.
പൂര്‍വ്വാധികം ശക്തിയോടെ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. ബോക്സോഫീസിലെ ശക്തമായ താരപോരാട്ടത്തില്‍ ആര് വിജയിക്കുമെന്നാണ് ഏവർക്കും ഇപ്പോൾ അറിയേണ്ടത്. കരിയറില്‍ വൈവിധ്യമാര്‍ന്ന ചിത്രങ്ങളുമായിയാണ് ഇരുവരും മുന്നേറിവരുന്നത് .
100 കോടിയും 200 കോടിയുമൊക്കെയായി ചരിത്രനേട്ടം സമ്മാനിച്ചാണ് ഇരുവരും മുന്നേറുന്നത്. ലൂസിഫറിന് പിന്നാലെയായെത്തിയ മധുരരാജയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ചരിത്ര സിനിമകളുമായും ഇരുവരും എത്തുന്നുണ്ട്. പ്രേക്ഷകരെ മുള്‍മുനയിലാഴ്ത്തുന്ന തരത്തില്‍ ശക്തമായ താരപോരാട്ടം തന്നെയാണ് ഇത്തവണയും നടക്കാനിരിക്കുന്നത്. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വനും മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈനയും ഓണത്തിന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരിയറില്‍ മികച്ച നേട്ടവും സ്വന്തമാക്കി നില്‍ക്കുകയാണ് മമ്മൂട്ടി. നവാഗതര സംവിധായകരുടേതടക്കം നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്.
ഉണ്ട എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സെന്‍സറിംഗ് പൂര്‍ത്തിയാവാത്തതിനെത്തുടര്‍ന്ന് സിനിമയുടെ റിലീസ് 14 ലേക്ക് മാറ്റുകയായിരുന്നു. വിഷു റിലീസായെത്തിയ മധുരരാജയിലൂടെ ആദ്യ 100 കോടി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. വൈശാഖും ഉദയ് കൃഷ്ണയും വീണ്ടും ഈ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. ഖാലിദ് റഹ്മാന് ചിത്രമായ ഉണ്ടയാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്നത്. മാമാങ്കം, പതിനെട്ടാംപടി, ഗാനഗന്ധര്വ്വന് തുടങ്ങിയ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ശക്തമായ തിരിച്ചുവരവാണ് മോഹന്‍ലാലും നടത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലൂടെയായിരുന്നു ഈ തിരിച്ചുവരവ്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കൊലകൊല്ലി വരവിന് മുന്നില്‍ ബോക്സോഫീസും കീഴടങ്ങുകയായിരുന്നു. 200 കോടിയും പിന്നിട്ട് കുതിക്കുകയാണ് ചിത്രം. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് ചിത്രം മുന്നേറുന്നത്. ബോക്സോഫീസിലെ സകലമാന റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച ചിത്രം കൂടിയാണ് ലൂസിഫര്‍.
ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഇവരുടെ പാത പിന്തുടര്ന്നാണ് അടുത്ത തലമുറയും സിനിമയിലേക്കെത്തിയത്. ബാലതാരമായി വിസ്മയിപ്പിച്ച പ്രണവ് ഇതുവരെയായി 2 സിനിമകളിലാണ് നായകനായി അഭിനയിച്ചത്. മമ്മൂട്ടിക്ക് പിന്നാലെയായെത്തിയ ദുല്‍ഖറാവട്ടെ സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയാണ്. കാര്യമിങ്ങനെയൊക്കെയാണെങ്കിലും മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുകയാമെന്നറിഞ്ഞാല് ഇന്നും സിനിമാലോകത്തിനും ആരാധകര്‍ക്കും ആകാംക്ഷയാണ്. ബോക്സോഫീസില്‍ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ആരാധകരും ആവേശത്തിലാവുകയാണ് .
ഇത്തവണത്തെ ഓണത്തിന് മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. താരരാജാക്കന്മാര് ഒരുമിച്ചെത്തുമെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ബോക്സോഫീസിനെ പൂര്‍വ്വാധികം ശക്തിയിലെത്തിക്കാന് ഇവരുടെ വരവിന് കഴിയുമെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.
king stars of malayalam- mohanlal- mammootty- onam celebration
