Connect with us

വിങ് കമാൻഡർ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാകിസ്ഥാൻ ചാനലിന്റെ പരസ്യം; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

general

വിങ് കമാൻഡർ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാകിസ്ഥാൻ ചാനലിന്റെ പരസ്യം; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

വിങ് കമാൻഡർ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാകിസ്ഥാൻ ചാനലിന്റെ പരസ്യം; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

ഇന്ത്യയുടെ തലയെടുപ്പായി മാറിയ അഭിനന്ദന്‍ വര്‍ദ്ധമാനെന്ന വിങ് കമാൻഡറിനെ പരിഹസിച്ച് പാക്കിസ്ഥാൻ ചാനലിൽ പ്രസിദ്ധീകരിച്ച പരസ്യം സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. പാകിസ്താന്‍ ടെലിവിഷന്‍ പുറത്ത് വിട്ട ഒരു പരസ്യ ചിത്രത്തിൽ അഭിനന്ദന്‍ വര്‍ദ്ധമാന്റെ സാമ്യമുള്ള യുവാവിനെ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറലായതോടെ ഈ പരസ്യം അഭിനന്ദന്‍ വര്‍ദ്ധമാനെയും ഇന്ത്യന്‍ വ്യോമസേനയേയും സൈന്യത്തേയും അപമാനിക്കുകയാണെന്ന വിമര്‍ശനങ്ങളാണ് നാലുപാടും ഉയരുന്നത്.

ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പാക് ചാനലായ ജാസ് ടിവി തയാറാക്കിയ പരസ്യമാണ് വിവാദമായത്. ജൂണ്‍ 16 ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായിട്ടാണ് ചാനല്‍ പരസ്യം ഇറക്കിയത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാകിസ്താന്‍ വിമാനങ്ങളെ പിന്തുടരുന്നതിനിടയിലാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാകിസ്താന്റെ പിടിയിലായത്. മൂന്ന് ദിവസത്തോളമാണ് അദ്ദേഹത്തെ പാകിസ്താന്‍ തടവില്‍ വെച്ചത്.

അഭിനന്ദനെപ്പോലെ മീശവെച്ച ഇദ്ദേഹം ഇന്ത്യൻ ടീമിന്റെ ജേഴ്സിയോട് സാമ്യമുള്ള നീല ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ കയ്യില്‍ ഒരു കപ്പു ചായയുമായിരുന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന രീതിയിലായിരുന്നു പരസ്യം ഒരുക്കിയത്. അഭിനന്ദന്‍ വർത്തമാനെ പാക് സൈന്യം ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം ചിത്രീകരിച്ചത്. ‘ടോസ് കിട്ടിയിരുന്നെങ്കില്‍ എന്തായിരുന്നു പ്ലാന്‍? എന്ന ചോദ്യത്തിന് സോറി സര്‍ എനിക്കത് പറയാനുള്ള അനുമതിയില്ല’ എന്ന് പറയുന്നു. പ്രധാന ഇലവനില്‍ ആരെല്ലാമുണ്ടാകുമെന്ന അടുത്ത ചോദ്യത്തിനും സോറി സര്‍ അത് പറയാന്‍ എനിക്ക് കഴിയില്ല എന്ന് മറുപടി നല്‍കുന്നു. ശരി, ചായ എങ്ങനെയുണ്ടെന്ന അടുത്ത ചോദ്യത്തിന് ചായ വളരെ നന്നായിരിക്കുന്നു എന്നാണ് മറുപടി പറയുന്നത്. ഇതോടെ ശരി ഇനി താങ്കള്‍ക്ക് പോകാമെന്ന് പറയുന്നതോടെ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്, കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്.

ലോകകപ്പ് മത്സരത്തില്‍ കപ്പ് പാക്കിസ്ഥാന് തന്നെ ലഭിക്കുമെന്നായിരുന്നു പരസ്യം പറഞ്ഞുവെച്ചത്. എന്നാല്‍ പരസ്യം ഇന്ത്യന്‍ വ്യോമസേനയേയും സൈന്യത്തേയും അപമാനിക്കുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. അഭിനന്ദന്‍ കറുത്തയാളാണെന്ന് കാണിക്കാന്‍ കറുത്ത മേക്കപ്പാണ് അഭിനന്ദനായി അഭിനയിച്ചയാളുടെ മുഖത്ത് ഉപയോഗിച്ചതെന്നും ഇത് വംശീയ അധിക്ഷേപമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. തലയുയർത്തി ധീരതയോടെയാണ് അഭിനന്ദൻ പാക് സൈന്യത്തിന്റെ ചോദ്യങ്ങളെ നേരിട്ടതെങ്കിൽ, പരസ്യത്തിൽ ഭയചകിതനായ ആളെയാണ് കാണിക്കുന്നത്.

Continue Reading
You may also like...

More in general

Trending

Recent

To Top