പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാവും നടനുമായ സൗബിൻ ഷാഹിർ. എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും സൗബിൻ ഇ.ഡിക്ക് മൊഴി നൽകി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനാണെന്നും വാങ്ങിയ ഏഴ് കോടിയിൽ ആറര കോടി തിരികെ നൽകിയെന്നും നിർമ്മാതാക്കള്‍ മൊഴി നല്കി. ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയുടെ നിർമ്മാണത്തിനായി തന്റെ പക്കൽ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിർമ്മാതാവാണ് പരാതി നൽകിയത്. ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നൽകിയത്.
സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജിന്റെ പരാതി. പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണ് ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞത്. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിർമ്മാണ ചെലവായതെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ചിത്രം ബോക്സ്ഓഫീസില്‍ മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...