Malayalam
എപ്പിസോഡ് ഇരുപത്തിരണ്ട്; മത്സരിക്കാതെ ക്യാപ്റ്റനായി നോബി!
എപ്പിസോഡ് ഇരുപത്തിരണ്ട്; മത്സരിക്കാതെ ക്യാപ്റ്റനായി നോബി!
ഏറെ ആകാംഷയോടെ കാത്തിരുന്ന എപ്പിസോഡായിരുന്നു കഴിഞ്ഞത്. കാരണം സൂര്യയുടെ പ്രണയം ഒരു ചർച്ചയാകുമോ എന്ന സംശയം എല്ലാവര്ക്കും ഇടയിൽ ഉണ്ടായിരുന്നു. ലാലേട്ടനും അതിൽ തന്നെ തുടങ്ങി. പക്ഷെ, ഇത് ത്രികോണ പ്രണയമാകാനാണ് സാധ്യത. പ്രശ്നങ്ങൾ മാത്രമല്ല പ്രണയവും ഇവിടെയുണ്ട് എന്നതരത്തിലായിരുന്നു ലാലേട്ടൻ ആദ്യം തന്നെ സംസാരിച്ചത്.
എല്ലാവരുടെയും പ്രണയം ലാലേട്ടൻ ചോദിക്കുന്നുണ്ടായിരുന്നു. ആദ്യം തന്നെ എയ്ഞ്ചലിന്റെയും അഡോണിയുടെയും പ്രണയമാണ് സംസാരമായത്. അവിടെയും എയ്ഞ്ചൽ എന്തൊക്കെയോ തട്ടിക്കൂട്ട് സംസാരങ്ങൾ ഒക്കെ ഒപ്പിച്ചു പറഞ്ഞു പിടിച്ചുനിന്നു. പൊതുവെ പ്രേക്ഷകർക്കിടയിലും ഈ പ്രണയത്തിന് വല്യ മാർക്കെറ്റില്ല . പക്ഷെ ലാലേട്ടൻ രണ്ടാളോടും തുറന്നു ചോദിക്കുന്നുണ്ടായിരുന്നു. പ്രണയം ആണോ ഉദ്ദേശം എന്നൊക്കെ. അപ്പോൾ ഒന്നുമില്ല എന്ന് രണ്ടാളും പറയുന്നുണ്ടായിരുന്നു. എങ്കിലും അഡോണിയെക്കൊണ്ട് ലാലേട്ടൻ ഐ ലവ് യൂ പറയിച്ചു .
കൂടുതൽ അറിയാൻ വീഡിയോ കാണുക…!
about bigg boss
