Connect with us

ഈ പൊങ്കാല ഏറ്റുവാങ്ങാനായിട്ട് അവർ ഒരു പാപവും ചെയ്യുന്നില്ല.. എന്നിട്ടും അവർ പിന്തുണച്ചിട്ടുണ്ട്! സുരേഷ് ഞാൻ എന്താ ചെയ്യേണ്ടത് എന്നായിരുന്നു മോഹൻലാൽ ചോദിച്ചത്- സുരേഷ്‌ഗോപി

Malayalam

സഹപ്രവർത്തകരും കൂട്ടുകാരും ചേർന്ന് തിരുവനന്തപുരത്തു വച്ചു നടത്തിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമ്മയിൽ നിന്ന് ആരും പ്രചാരണത്തിന് എത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് സുരേഷ് ഗോപി. 2019 തിരഞ്ഞെടുപ്പ് കാലത്ത് പ്രചരണത്തിനെത്തിയ താരങ്ങളോടടക്കം വന്നേക്കരുത് എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ. ഈ പൊങ്കാല ഏറ്റുവാങ്ങാനായിട്ട് അവർ ഒരു പാപവും ചെയ്യുന്നില്ല.എന്നിട്ടും അവർ പിന്തുണച്ചിട്ടുണ്ട്. അവരുടെ ആ അഭിപ്രായപ്രകടനങ്ങൾക്ക് അവരുടെ സിനിമാജീവിതം തകർത്തു കളയുന്നൊരു സംവിധാനം മലയാള സിനിമയിലുണ്ടെങ്കിൽ അതിന്റെ ഒടുക്കം തുടങ്ങിക്കഴിഞ്ഞു. ജീവത്യാഗം ചെയ്യേണ്ടി വന്നാലും ശരി തന്നെ അത് ഒടുക്കിയിരിക്കും.

ഇതൊന്നും ഒരു മന്ത്രിയായി ഞാൻ സംസാരിക്കുന്നതല്ല. സിനിമയിൽനിന്ന് ഒരുപാട് ചവിട്ടും കുത്തും ഏറ്റുവാങ്ങിയ ആളാണ് ഞാൻ. ഒരച്ഛനായും മകനായും ഞാൻ ആ വേദന നിങ്ങൾക്കു മുന്നിൽ പറയും.കേസും വിഷയവുമൊക്കെ ഉണ്ടായപ്പോൾ മോഹൻലാൽ എന്ന മനുഷ്യൻ എന്നെ വിളിച്ചിരുന്നു. സുരേഷ് ഞാൻ എന്താ ചെയ്യേണ്ടത് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഒന്നും ചെയ്യേണ്ടതില്ല, നിങ്ങൾ നിങ്ങളെ തന്നെ സംരക്ഷിച്ചുകൊള്ളുക. ഞാനൊരു കുഴിയിലാണ്. ആ കുഴിയിൽ നിന്ന് ഞാൻ കയറിവരില്ല. റോക്കറ്റ് ഷൂട്ടിംഗ് പോലെ ഞാൻ വരും. നിങ്ങൾക്കതിന് ആയെന്ന് വരില്ല. അതുകൊണ്ട് നിങ്ങൾ ഈ കുഴിയിലോട്ട് ഇറങ്ങരുത് എന്ന് മാത്രമേ ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളൂ.

More in Malayalam

Trending

Recent

To Top