Malayalam
ഈ ഒരു നീക്കം വിചിത്രമാണ്! സജിമോൻ പാറയിൽ ആരെയാണ് ഭയക്കുന്നത്; തുറന്നടിച്ച് മാലാ പാർവ്വതി
ഈ ഒരു നീക്കം വിചിത്രമാണ്! സജിമോൻ പാറയിൽ ആരെയാണ് ഭയക്കുന്നത്; തുറന്നടിച്ച് മാലാ പാർവ്വതി
നിർമാതാവായ സജിമോൻ പാറയിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നായിരുന്നു കെ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞത്. ഇപ്പോഴിതാ ആ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് മാലാ പാർവ്വതി. ഹേമാ കമ്മിറ്റിയിലൂടെ ചില വ്യക്തികളുടെ പേരുകൾ പുറത്തുവരുമെന്ന് ഞാൻ ആദ്യം മുതലേ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ല. സ്ത്രീകളുടെ പേരുകൾ പുറത്തുവരുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഈ ഒരു നീക്കം വിചിത്രമായാണ് തോന്നിയത്. ഇങ്ങനെയുളള കാര്യത്തിന് നിയമത്തെ ഉണർത്തിയാൽ ഇതൊക്കെയായിരിക്കും സംഭവിക്കുന്നത്.
എല്ലാവരും ഇങ്ങനെയുളള കാര്യത്തിൽ ഒന്നാണ്. പക്ഷെ അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്താണ് സിനിമയിൽ നടക്കുന്നതെന്നും അതിനെ എങ്ങനെ പ്രൊഫഷണലായ ഒരു സിസ്റ്റമാക്കി മാറ്റാൻ കഴിയുമെന്നും വ്യവസായം എന്ന നിലയ്ക്ക് എങ്ങനെ സുതാര്യമാക്കാമെന്നും ഇനിവരാൻ പോകുന്ന തലമുറയ്ക്ക് എങ്ങനെ കൂടുതൽ പ്രയോജനകരമാകുമെന്നും എന്ന നിലയ്ക്കായിരുന്നു ഈ റിപ്പോർട്ടിനെ പ്രതീക്ഷിച്ചിരുന്നത്. ഇതിൽ സിനിമാമേഖലയിൽ സ്ത്രീ അഭിനേതാക്കളുടെ സുരക്ഷ നടപ്പിലാക്കാൻ സാധിക്കുന്ന തരത്തിലുളള നിബന്ധനകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എല്ലാം ശരിയാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ അനുഭവത്തിലൂടെ പറയുന്നതാണ്. പക്ഷെ ചെറിയ രീതിയിലുളള മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നു. ജീവിതം കണ്ട വ്യക്തിയാണ്. ഇടതുപക്ഷ സർക്കാർ ഇത്തരത്തിൽ ഒരു കമ്മിറ്റി മുന്നോട്ടുവച്ചപ്പോൾ പലതും പ്രതീക്ഷിച്ചുവെന്നും താരം പറഞ്ഞു.
