Connect with us

ഇവർക്ക് വീട്ടിൽ ഇരുന്നൂടേ?, കയ്യുടെ തുമ്പത്തുള്ള തുണി അൽ‌പം മുകളിലായി ഇട്ടാൽ കുറച്ച് നന്നാകുമായിരുന്നു’; റാംപിൽ ഇറങ്ങിയ അമലയ്ക്ക് വിമർശനം

Malayalam

ഇവർക്ക് വീട്ടിൽ ഇരുന്നൂടേ?, കയ്യുടെ തുമ്പത്തുള്ള തുണി അൽ‌പം മുകളിലായി ഇട്ടാൽ കുറച്ച് നന്നാകുമായിരുന്നു’; റാംപിൽ ഇറങ്ങിയ അമലയ്ക്ക് വിമർശനം

ഇവർക്ക് വീട്ടിൽ ഇരുന്നൂടേ?, കയ്യുടെ തുമ്പത്തുള്ള തുണി അൽ‌പം മുകളിലായി ഇട്ടാൽ കുറച്ച് നന്നാകുമായിരുന്നു’; റാംപിൽ ഇറങ്ങിയ അമലയ്ക്ക് വിമർശനം

ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. അന്താരാഷ്ട്ര മാതൃദിനത്തോട് അനുബന്ധിച്ചാണ് ഗര്‍ഭിണികള്‍ക്കായുള്ള ഫാഷന്‍ ഷോ കൊച്ചിയില്‍ അരങ്ങേറിയത്. നൂറ് കണക്കിന് ഗര്‍ഭിണികളാണ് ഫാഷന്‍ ഷോയില്‍ അണിനിരന്നത്. അവർക്കൊപ്പം അമ്മയാകാന്‍ ഒരുങ്ങുന്ന അമല പോളിന്റെ സാന്നിധ്യം ഫാഷന്‍ ഷോയെ കൂടുതല്‍ മനോഹരമാക്കിയത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ അമല പോള്‍ പറഞ്ഞത്. അവിടെ വെച്ച് തന്നെ അമലയുടെ ഏറ്റവും പുതിയ സിനിമ ലെവൽ ക്രോസിന്റെ ഓഡിയോ ലോഞ്ചും നടന്നിരുന്നു. കൂമന്‍ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ആസിഫ് അലി, ഷറഫുദ്ദീൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നുണ്ട്. ലെവൽ ക്രോസിന്റെ ഓഡിയോ ലോഞ്ചിന് ആസിഫ് അലിയും എത്തിയിരുന്നു. പരിപാടിയിൽ‌ പങ്കെടുക്കാനെത്തിയ ആസിഫ് അലി അമല പോളിനെ ഹ​ഗ് ചെയ്തിരുന്നു.

വീഡിയോ വൈറലായതോടെ അസിഫ് അലിക്കും അമല പോളിനും നേരെ അധിക്ഷേപ കമന്റുകളാണ് നിറയുന്നത്. പൂർണ ​ഗർഭിണിയായിരിക്കെ മോഡേൺ വസ്ത്രത്തിൽ റാംപിൽ ഇറങ്ങി എന്നതും ആസിഫ് അലി അമലയെ കെട്ടിപിടിക്കുകയും വയറിൽ തലോടുകയും ചെയ്തുവെന്നതുമാണ് പലരും ഇരുവരെയും വിമർശിക്കാൻ കാരണമായത്. വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല മറ്റാരെങ്കിലുമായിരുന്നുവെങ്കിൽ കാണാമായിരുന്നു. ഇവർക്ക് വീട്ടിൽ ഇരുന്നൂടേ?, കയ്യുടെ തുമ്പത്തുള്ള തുണി അൽ‌പം മുകളിലായി ഇട്ടാൽ കുറച്ച് നന്നാകുമായിരുന്നു. കുറച്ച് ഇറക്കം കുറഞ്ഞാലും വേണ്ടില്ല എന്നിങ്ങനെ നീളുന്നു വിമർശിച്ചുള്ള കമന്റുകൾ. ചിലർ അമലയെ അനുകൂലിച്ചും രം​ഗത്തെത്തിയിട്ടുണ്ട്. മലയാളികൾ നിലവാരമില്ലാത്തവരായി മാറുന്നു, അവരുടെ ജീവിതം ജോലിയും രണ്ടും ഒരുപോലെ കൊണ്ടുപോകുന്നു അതിൽ എന്താണ് തെറ്റ്, ജീവിക്കുന്ന അവർക്ക് ഒരു കുഴപ്പമില്ല. കുഴപ്പവും പ്രശ്നങ്ങളും കമന്റ് ബോക്സിലെ ആളുകൾക്കാണ് എന്നിങ്ങനെ നീളുന്നു അമലയെ അനുകൂലിച്ചുള്ള കമന്റുകൾ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top