ഇത് ഇല്യൂമിനിറ്റിയാണോ ? പൃഥ്വിയുടെ വ്യത്യസ്തമായ ചിത്രത്തെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറുകയാണ് മലയാളികളുടെ യുവ സൂപ്പർ താരം പൃഥ്വിരാജ് . മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലും ബോളിവുഡിലുമൊക്കെയായി തന്റേതായി വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് . ഒരു നടനെന്നതിൽ മാത്രം ഒതുങ്ങി കൂടാതെ ഒരു ഫിലിം മേക്കർ ആകാനും തന്നെ കൊണ്ട് ചുരുങ്ങിയ കാലയളവിൽ തന്നെ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം . തന്റെ ആദ്യത്തെ സംവിധാനത്തിലൂടെ തന്നെ സംവിധാന രംഗത്ത് മികവ് തെളിയിച്ചിരിക്കുകയാണ് താരം. എത്ര തന്നെ തിരക്കിട്ട ജീവിതം നയിക്കുകയാണെങ്കിലും തന്റെ കുടുംബവുമായി സമയം ചെലവഴിക്കാനും അവരെ ചേർത്തു പിടിക്കാനും താരം സമയം കണ്ടെത്താറുണ്ട് .
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങളുള്‍പ്പടെ ശക്തമായ പിന്തുണയുമായി സുപ്രിയയും താരത്തിനൊപ്പമുണ്ട്. മകളായ അലംകൃതയും ഇതിനോടകം തന്നെ താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് . സോഷ്യല്‍ മീഡിയയില്‍ സജീവമായ പൃഥ്വിരാജും സുപ്രിയയും തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോൾ വീണ്ടും പൃഥ്വിയുടെ ഒരു ചിത്രമാണ് വൈറലാകുന്നത് .
പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് സുപ്രിയായിരുന്നു എത്തിയത്. അതിനിടയിലായിരുന്നു പൃഥ്വിയുടെ വാച്ചിന് പിന്നിലെ രഹസ്യം പുറത്തുവന്നത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഡയറക്ടര്‍ സാറിന് താന്‍ സമ്മാനം നല്‍കിയതാണ് അതെന്നായിരുന്നു സുപ്രിയ പറഞ്ഞത്. വാച്ചിന്റെ വില കേട്ട് കണ്ണ് തള്ളിയ ആരാധകരും ഒട്ടും കുറവല്ലായിരുന്നു. ഇപ്പോഴിതാ മറ്റൊരു കുടുംബ ചിത്രവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. അലംകൃതയ്ക്കും സുപ്രിയയ്ക്കുമൊപ്പമുള്ള ഫോട്ടോയാണ് പൃഥ്വി പോസ്റ്റ് ചെയ്തിരിക്കുന്നത് പതിവ് പോലെ തന്നെ ഇത്തവണയും മുഖം കാണിക്കാത്ത പോസ്റ്റുമായാണ് പൃഥ്വി എത്തിയിരിക്കുന്നത്. മൂന്നുപേരുടേയും കാലിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് . ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് . ഇനി ഈ ഷൂവിന്റെ വില കേട്ട് കണ്ണ് തള്ളേണ്ടി വരുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത് . ഇത് ഇല്യൂമിനിറ്റിയാണോ എന്ന തരത്തിലുള്ള സംശയം ഉന്നയിച്ച് വരെ ആരാധകരെത്തിയിട്ടുണ്ട്. എന്തായാലും സംഭവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യകൾ മീഡിയ
മുഖം കാണുന്ന തരത്തിലുള്ള ചിത്രം പോസ്റ്റ് ചെയ്യാമായിരുന്നുവെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ടെങ്കിലും മുഖം കാണുന്ന തരത്തിലുള്ള ഫോട്ടോകള്‍ ഇരുവരും പോസ്റ്റ് ചെയ്യാറില്ല. ലൂസിഫറിന്റെ ലൊക്കേഷനില്‍ സുപ്രിയയ്ക്കൊപ്പം അല്ലിയും എത്തിയിരുന്നു.
social media-prithiviraj- instagram- pics- viral
