Connect with us

ആ ഒരൊറ്റ കാര്യത്തിലാണ് വിഷമം… അത് ക്രിയേറ്റ് ചെയ്യുന്നതിന് പിന്നില്‍ ഒരുകൂട്ടമാളുകള്‍ ഉണ്ട്!! ബിഗ്‌ബോസിലേക്ക് പോകാൻ കാരണം.. തുറന്നു പറഞ്ഞ് അൻസിബ

Malayalam

ആ ഒരൊറ്റ കാര്യത്തിലാണ് വിഷമം… അത് ക്രിയേറ്റ് ചെയ്യുന്നതിന് പിന്നില്‍ ഒരുകൂട്ടമാളുകള്‍ ഉണ്ട്!! ബിഗ്‌ബോസിലേക്ക് പോകാൻ കാരണം.. തുറന്നു പറഞ്ഞ് അൻസിബ

ആ ഒരൊറ്റ കാര്യത്തിലാണ് വിഷമം… അത് ക്രിയേറ്റ് ചെയ്യുന്നതിന് പിന്നില്‍ ഒരുകൂട്ടമാളുകള്‍ ഉണ്ട്!! ബിഗ്‌ബോസിലേക്ക് പോകാൻ കാരണം.. തുറന്നു പറഞ്ഞ് അൻസിബ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഇനി കുറച്ച് ദിവസങ്ങൾ കൂടിയാണുള്ളത്.അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ പ്രതീക്ഷിക്കാത്ത പലരും പുറത്ത് പോകുകയാണ്. ബിഗ് ബോസ് സീസണ്‍ 6 ലെ ഫൈനലിസ്റ്റാകാന്‍ ഏറ്റവും സാധ്യതയുണ്ടായിരുന്ന മത്സരാര്‍ത്ഥിയായിരുന്നു അന്‍സിബ. 77 ദിവസം ബിഗ് ബോസ് വീട്ടില്‍ നിന്ന ശേഷമാണ് അന്‍സിബ പുറത്തായിരിക്കുന്നത്. അവസാനം വരെ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്ന മത്സരാര്‍ത്ഥിയായിരുന്നു അന്‍സിബ. അതേസമയം പ്രേക്ഷകര്‍ ഇതുവരെ തന്ന സപ്പോര്‍ട്ടിന് നന്ദിയുണ്ടെന്നും രണ്ടാഴ്ച പോലും തികച്ച് ബിഗ് ബോസിനുള്ളില്‍ നില്‍ക്കില്ല എന്ന് കരുതിയ ആളായിരുന്നു താനെന്നുമാണ് അന്‍സിബ പറയുന്നത്. അതേസമയം ബിഗ് ബോസ് ഹൗസിന് പുറത്ത് വന്നപ്പോള്‍ തന്നെ പരദൂഷണക്കാരി എന്ന തരത്തിലാണ് ചിത്രീകരിച്ചത് എന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നിയെന്ന് അന്‍സിബ പറയുന്നു. താന്‍ അവിടെ തന്റെ അഭിപ്രായമാണ് പറഞ്ഞത് എന്നും വ്യക്തിപരമായി ആര്‍ക്കെതിരേയും ഒന്നും സംസാരിച്ചിട്ടില്ലെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.

അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ജാസ്മിനെതിരെ വ്യക്തിപരമായി സംസാരിച്ചതല്ല. അതിന് അകത്ത് എന്താണോ ചെയ്തത് അതിനെതിരെ മാത്രമെ ഞാന്‍ പറഞ്ഞിട്ടുള്ളൂ. പേഴ്‌സണലി ജാസ്മിനെ ഞാന്‍ ഒരു രീതിയിലും ടാര്‍ഗറ്റ് ചെയ്തിട്ടില്ല. അതിന് അകത്ത് നടന്ന കാര്യങ്ങളില്‍ എന്റെ അഭിപ്രായം ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. അല്ലാതെ ഞാനൊരിക്കലും അടിയുണ്ടാക്കാനോ വഴക്കുണ്ടാക്കാനോ പോയിട്ടില്ല. എന്റെ ഉമ്മ വന്നപ്പോഴും എല്ലാവരേയും അതിനകത്തുള്ള മത്സരാര്‍ത്ഥികളായെ കണ്ടിട്ടുള്ളൂ. എന്റെ അനിയത്തി എംഎക്ക് പഠിക്കുകയാണ്. അതുപോലെയെ ഉമ്മയെ കാണുന്നുള്ളൂ. അത് ഞാനെന്റെ ഉമ്മയുടെ ക്വാളിറ്റിയായിട്ടാണ് കാണുന്നത്.

പരദൂഷണം, വിഷം, അണലിസിബ പോലുള്ള സാധനങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര വിഷമം തോന്നി. പരദൂഷണം എന്ന് പറയാന്‍ വേണ്ടി ഞാന്‍ അവിടെ ഒന്നും ചെയ്തിട്ടില്ല. അത് കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. അത് ക്രിയേറ്റ് ചെയ്യുന്നതിന് പിന്നില്‍ ഒരുകൂട്ടമാളുകള്‍ ഉണ്ട്. പൈസക്ക് വേണ്ടിയിട്ടോ കപ്പിന് വേണ്ടിയിട്ടോ എന്തും ചെയ്യാം എന്നൊരു നിലപാട് പാടില്ല. അകത്താണെങ്കിലും പുറത്തണെങ്കിലും മനുഷ്യര്‍ക്ക് അങ്ങനെ ഒരു നിലപാട് പാടില്ല. അവിടെ നില്‍ക്കുന്ന കുറെ പേര്‍ ജെനുവിനാണ്, ഫേക്കാണ്, ഗെയിം പഠിച്ച് വന്നവരുണ്ട്, പൈസ മാത്രം ലക്ഷ്യം വെച്ച് വന്നവരുണ്ട്. എനിക്ക് ബിഗ് ബോസ് ഹൗസ് എക്‌സ്പീരിയന്‍സ് ചെയ്യണം എന്നുണ്ടായിരുന്നു. കാരണം സീസണ്‍ 1 മുതല്‍ എന്നെ വിളിക്കുന്നുണ്ട്.’

More in Malayalam

Trending

Recent

To Top