Malayalam
ആർഡിഎക്സ് സിനിമ നിർമാതാക്കൾ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്
ആർഡിഎക്സ് സിനിമ നിർമാതാക്കൾ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്

സിനിമയ്ക്കായി മുടക്കിയ പണത്തിൻ്റെ ലാഭവിഹിതമോ കണക്കോ നൽകിയില്ലെന്ന പരാതിയിൽ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്. ചിത്രത്തിന്റെ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഞ്ജന എബ്രഹാം നൽകിയ പരാതിയിൽ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 6 കോടി രൂപ ചിത്രത്തിന് വേണ്ടി മുടക്കിയെന്നും 30% ലാഭവിഹിതമോ മുടക്കിയ പണമോ തിരിച്ചുനൽകിയില്ലെന്നും കാണിച്ചായിരുന്നു അഞ്ജന എബ്രഹാമിന്റെ പരാതി. തൃപ്പൂണിത്തുറ ഹിൽ പാലസിൽ നേരത്തെ പരാതി നൽകിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാതിരുന്നതുകൊണ്ടാണ് അഞ്ജന എബ്രഹാം കോടതിയിൽ ഹർജി നൽകിയത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി അഭിനയ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ജോജു ജോർജിന്റെ പണി എന്ന ചിത്രത്തിലൂടെയാണ് നടിയെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ട്...
മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ എമ്പുരാന് മുംബൈയിലും ഹേറ്റ് ക്യാമ്പയിൻ. സിനിമ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്....
എമ്പുരാൻ വലിയ വിവാദങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ചിത്രത്തിലെ രാഷ്ട്രീയ നിലപാടുകൾ ആണ് വിമർശനങ്ങൾക്കും കാരണമായത്. ഇപ്പോഴിതാ ഈ വേളയിൽ നടൻ മോഹൻലാലിൻറെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ എമ്പുരാൻ കാണാൻ കുടുംബസമേതമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച വൈകുന്നേരം ആറു...
ഈ വേളയിൽ മോഹൻലാലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ.ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് രാമസിംഹൻ സംസാരിച്ചത്. ‘പറഞ്ഞു കേട്ടത് പ്രകാരം മോഹൻലാൽ...