2023-ലെ ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ആർ.ഡി.എക്സ്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ്, മഹിമ നമ്പ്യാർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മാലാ പാർവതി, ബൈജു എന്നിരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് ആരോപിച്ച് ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരെ പോലീസിൽ പരാതി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി അഞ്ജനയാണ് പരാതിയുമായി രംഗത്തെത്തിയത്.
ചിത്രത്തിന്റെ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അഞ്ജന അബ്രഹാമാണ് തൃപ്പൂണിത്തുറ പോലീസിൽ പരാതി നൽകിയത്. ആറുകോടി രൂപ നിക്ഷേപിച്ച തന്നെ വഞ്ചിച്ചെന്നും വ്യാജരേഖ ഹാജരാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. ചിത്രം 100 കോടിയിലേറെ സ്വന്തമാക്കിയെന്ന് പരസ്യം നൽകിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് സമാനസ്വഭാവമുള്ള മറ്റൊരു സംഭവംകൂടി പുറത്തവരുന്നത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...