Social Media
ആഢംബര ജീവിതം ഉപേക്ഷിച്ച് ബുദ്ധസന്യാസിനിയായി മാറിയ ഈ നടിയെ മനസിലായോ? ചിത്രങ്ങൾ വൈറൽ
ആഢംബര ജീവിതം ഉപേക്ഷിച്ച് ബുദ്ധസന്യാസിനിയായി മാറിയ ഈ നടിയെ മനസിലായോ? ചിത്രങ്ങൾ വൈറൽ
Published on

ബുദ്ധസന്യാസിനിയായി മാറിയ ഈ നടിയെ മനസിലായോ. നടി ബർഖ മദൻ ആണ് സന്യാസജീവിതം തിരഞ്ഞെടുത്ത് സോഷ്യൽമീഡിയയിൽ ഒന്നടങ്കം വൈറലായി മാറുന്നത്. അക്ഷയ് കുമാറിനൊപ്പം ‘ഖിലാഡിയോൺ കാ ഖിലാഡി’ എന്ന ചിത്രത്തിൽ അഭിനയിച്ച ബർഖ മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയാണ്. ‘ഘർ ഏക് സപ്ന’ എന്ന സീരിയലും ബർഖയെ ശ്രദ്ധേയയാക്കി. ഐശ്വര്യ റായ്, സുഷ്മിത സെൻ, പ്രിയ ഗിൽ, ശ്വേതാ മേനോൻ എന്നിവർക്കൊപ്പം ഫെമിനാ മിസ് ഇന്ത്യ മത്സരത്തിലും ബർഖ മത്സരിച്ചിരുന്നു. 1984ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റ് ആയിരുന്നു ബർഖ. ബൂട്ട്, സോച്ച് ലോ, സുര്ഖാബ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ബർഖ ചെയ്തിരുന്നു. പഞ്ചാബ് സ്വദേശിനിയായ ബർഖ 2002ലാണ് ദലൈ ലാമയുടെ ആശയങ്ങളിൽ ആകൃഷ്ടയാവുന്നത്. ഇപ്പോൾ കാഠ്മണ്ഡുവിലെ ആശ്രമത്തിൽ സന്യാസ ജീവിതം പിൻതുടരുകയാണ് ബർഖ. നടിയുടെ പുത്തൻ ജീവിത രീതി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷയ്ൽ മീഡിയ ഇൻഫ്യുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായി ദിയ കൃഷ്ണയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം....
ദിയ കൃഷ്ണയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിചാ ഇതേ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. സൗമ്യ സരിൻ. സ്വീറ്റ്...
കഴിഞ്ഞ കുറച്ച് ദിവസമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...