അൽപ്പമൊന്ന് സൂക്ഷിച്ചാൽ ദുഖിക്കേണ്ട…നിരത്തുകളില്‍ ഫുള്‍ജാര്‍ സോഡ അരങ്ങ് വാഴുമ്പോള്‍ പതിയിരിക്കുന്നത് വൻ അപകടം
By
കേരളത്തിൽ ഇപ്പൊ താരമായി മാറിയിരിക്കുകയാണ് ഫുള്‍ജാര്‍ സോഡ. നുരഞ്ഞു പൊന്തി, പൊളിച്ചടുക്കി, ട്രെന്‍ഡായി എന്നൊക്കെ പറഞ്ഞ് ഇതിന്റെ ചേരുവയും പുറത്ത് വിട്ട് വരി നിന്ന് കുടിക്കാന്‍ സാധിക്കാത്തവര്‍ക്കായി എളുപ്പ വഴി ഒരുക്കുന്നു. ജീവിതത്തില്‍ ഇന്നേ വരെ സോഡ കഴിച്ചില്ലാത്തവര്‍ വരെ ഒരു ലിറ്ററിന്റെ സോഡ കുപ്പി വാങ്ങി വീട്ടില്‍ നല്ല കാന്താരിമുളക്കും പൊതീനയും നാരങ്ങ പിഴിഞ്ഞതും ഉപ്പും പഞ്ചസാരയും മുളകും കസ്ക്കസും കൂട്ടി അടിച്ച് സോഡയില്‍യില്‍ ഒഴിച്ച് ആനുരഞ്ഞ് പൊന്തല് ആസ്വദിക്കുന്നു. സോഷ്യല്‍ മീഡിയയിലും കുടുംബ ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്ത് ഞങ്ങളും ഇതിന്റെ ഭാഗമായെന്ന് പറയാന്‍ മല്‍സരിക്കുന്നു. ഇതാണ് കുറച്ച് ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്. കാര്യങ്ങള്‍ ഒക്കെ ട്രെന്‍ഡിങ്ങായ സ്ഥിതിക്ക് ഈ നുരഞ്ഞ് പൊങ്ങാല്‍ പണി തരുമോ എന്ന് പലരും ചോദിക്കുന്നു, തീര്‍ച്ചയായും ഈ സാഹചര്യത്തില്‍ ഇതിന്റെ ആരോഗ്യവശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതാണ് സാമൂഹിക മാധ്യമങ്ങളില്‍ ഡോക്ടര്‍മാര്‍ മുന്നോട്ടു വയ്ക്കുന്നത്. ഡോ. മുഹമ്മദ് അസ്ലത്തിന്റെ വാക്കുകള്‍
കഴിഞ്ഞ ദിവസം അസിഡിറ്റിക്കും റിഫ്ലക്സ് ഈസോഫാഗറ്റിസിന് മരുന്ന് കഴിച്ച് കൊണ്ടിരുന്ന ഒരു പഴയ രോഗി, അസുഖവും രോഗലക്ഷണങ്ങളുമൊക്കെ ഏകദേശം സുഖപ്പെട്ട് മരുന്നെല്ലാം നിറുത്തി നല്ല രീതിയില്‍ പോവുകയായിരുന്നു. വയറിലെ എരിച്ചിലും പുകച്ചിലും വീണ്ടും തിരിച്ചു വന്നിരിക്കുന്നു ഭയങ്കര വയറുവേദനയും തൊണ്ടയില്‍ എന്തോ വന്ന് മുട്ടി നില്ക്കുന്ന ഫീലിംഗും !! ആകെ പരവശനായാണ് എത്തിയിരിക്കുന്നത്, കാരണങ്ങളും ഭക്ഷണ രീതികളും ചിട്ടകളും ഒക്കെ ചോദിച്ചപ്പോഴാണ് ആശാന് കഴിഞ്ഞ ദിവസം കൂട്ടുകാരൊടൊത്ത് അല്‍പ്പം നുരഞ്ഞ് പൊന്തിയ യമണ്ടന്‍ സാധനം അകത്താക്കിയിട്ടുണ്ടെന്ന് മനസിലായത് !!
ഇത് ഒരുദാഹരണം മാത്രം, ഇതിലെ ചേരുവകള്‍ ഒറ്റ നോട്ടത്തില്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും ഇത് പണി തരും എന്നുള്ളത്. നല്ല കാന്താരിമുളകും നല്ല രീതിയില്‍ ഉപ്പും പഞ്ചസാരയും പിന്നെ സോഡയും, പിന്നെ വിവിധകളറുകളും, സ്ഥിരമായി ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നത് ദൂരരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും
വെള്ളത്തില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് മര്‍ദ്ദത്തില്‍ ലയിപ്പിക്കുന്നതാണ് സോഡ. സോഫ്റ്റ് ഡ്രിങ്കുകള്‍ വൃക്ക രോഗത്തിന് കാരണമാകാം എന്ന് നമുക്ക് എത്ര പേര്‍ക്കറിയാം? കിഡ്നി രോഗികളും ഡയാലിസ് യൂണിറ്റുകളും കൂടി വരുന്ന സാഹചര്യത്തില്‍ നാം കുടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്. അമിതമായ പഞ്ചസാരയും സോഡയും പ്രമേഹം വര്‍ദ്ധിക്കാനും, പാന്‍ക്രിയാസിന് സമ്മര്‍ദ്ദമുണ്ടാക്കി ശരീരത്തിന് വേണ്ടത്ര ഇന്‍സുലില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ പ്രമേഹത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് വഴിവെച്ചേക്കാം .
പല സോഡകളിലും സോഫ്റ്റ് ഡ്രിങ്കുകളിലും ഭംഗിക്ക് വേണ്ടി നല്കുന്ന കാരമല്‍ കളറിംഗ് എന്ന പദാര്‍ത്ഥത്തില്‍ അടങ്ങിയിരിക്കുന്ന കാരമലൈസ്ഡ് എന്ന കെമിക്കല്‍ പഞ്ചസാരയില്‍ നിന്നാണ് ഉല്പാദിപ്പിക്കുന്നത്, അതിനാല്‍ ഇതിന്റെ ഉപയോഗം, തൈറോയിഡ്. കരള്‍, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറിന് കാരണമാകും
സോഡ കലര്‍ന്ന ഭൂരിഭാഗം പാനീയങ്ങളിലും ഉയര്‍ന്ന കലോറി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് ശരീരഭാരം കൂടാനും രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി രക്തയോട്ടം വൈകാനും കാരണമാകും. സോഡ പതിവായി കഴിക്കുന്ന പുരുഷന്മാരില് 20% പേരില്‍ ഹൃദയാഘാത സാധ്യത വളെരെ കൂടുതലായി കാണുന്നുണ്ട്. പല്ലിന്റെ ഇനാമലിന് കേടുവരുത്തുകയും പല്ലിന്ന് ബലക്ഷയം, പുളിപ്പ്, പല്ല് പൊടിഞ്ഞ് പോവുന്ന അവസ്ഥയിലേക്ക് വഴിവെക്കുകയും ചെയ്യും. ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് പലരും സോഡയെ’ കാണുന്നതെങ്കിലും കൂടുതല്‍ മോശമായിട്ടാണ് അതിന്റെ ഫലം ലഭിക്കുക എന്നോര്‍ക്കുക.
വിവിധ ചേരുവകളിലുള്ള ഇത്തരം സോഡകളില്‍ ഉപയോഗിക്കുന്ന അമിതമായ ഉപ്പ് രക്താതിസമ്മര്‍ദ്ദം അഥവാ ബിപി വരാനുള്ള സാധ്യതകള്‍ ഏറുകയും ബിപി ഉള്ള രോഗികള്‍ക്ക് ബിപി കൂടി മറ്റു ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യതകളും ഏറെയാണ്. ഒരു ദിവസം 1.5 മുതല്‍ 2.5 ാഴ വരെ അളവ് മാത്രമേ നമുക്ക് അനുവദനീയമായ അളവില്‍ ഉപ്പ് ഉപയോഗിക്കാന്‍ പാടൊള്ളൂ എന്നിരിക്കെ 5 മുതല്‍ 10 ഴ വരെ ഇതില്‍ ഉപയോഗിക്കുന്നു.
അസിഡിറ്റി, മലബന്ധം, മലം പോകുമ്പോഴുള്ള എരിച്ചില്‍, പോലുള്ള പ്രയാസങ്ങളെ കൂട്ടാനും കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് എത്തിക്കാനും കാരണമാകും.
ഇത്തരം പൊതു ഇടങ്ങളിലും ഉപയോഗിക്കുന്ന വെള്ളം, ഗ്ലാസുകളുടെ കഴുകല്‍ തുടങ്ങിയവയൊക്കെ വൃത്തിഹീനമായാല്‍ പകര്‍ച്ചവ്യാധികളുടെ ഒരു മേളത്തിന് വാതില്‍ തുറന്ന് കൊടുക്കാന്‍ ഇത് കാരണമാകും; മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങള്‍, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ എളുപ്പത്തില്‍ പടരാന്‍ ഇത് വഴിയൊരുക്കാം.
