Connect with us

സ്വര്‍ണക്കടത്ത് മാഫിയയിലേക്ക് എത്താതിരിക്കാനായി അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമായി സെറീന കണ്ടെത്തിയത് പാക് ബന്ധം… ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ അന്വേഷണം 12 പേരിലേക്ക്!!

Malayalam

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സഹായിയും അടുത്ത സുഹൃത്തുമായിരുന്ന വിഷ്ണു സ്വര്‍ണക്കടത്തിന്റെ പ്രധാന സൂത്രധാരനെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. പ്രകാശ് തമ്ബി പിടിയിലായതോടെയാണ് സ്വര്‍ണക്കടത്തിനു ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധം ആരോപിക്കപ്പെട്ടതും വിവാദമുയര്‍ന്നതും. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിനു ബന്ധമുണ്ടെന്നു സംശയിക്കാവുന്ന തെളിവുകളൊന്നു ഡി.ആര്‍.ഐയ്ക്കു ലഭിച്ചിട്ടില്ല. ബാലുവിന്റെ ബാല്യകാല സുഹൃത്തായ വിഷ്ണുവാണ് കേസിലെ മുഖ്യ സൂത്രധാരനെന്ന നിഗമനത്തിലാണ് ഡി.ആര്‍.ഐ. ഇയാള്‍ ഒളിവിലാണ്.

അതേസമയം തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനു പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന ആരോപണം തട്ടിപ്പ്. സ്വര്‍ണക്കടത്ത് മാഫിയയിലേക്ക് എത്താതിരിക്കാനായി അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമായാണു പിടിയിലായ സെറീന പാക് ബന്ധം മെനഞ്ഞെടുത്തത്. സംസ്ഥാനത്ത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 12 പേര്‍ ഡി.ആര്‍.ഐയുടെ നിരീക്ഷണത്തിലാണ്. വിഷ്ണുവാണു പ്രകാശ് തമ്ബിയെ സെറീനയ്ക്കു പരിചയപ്പെടുത്തിയത്. സെറീനയാണ് പാക് പൗരനായ നദ്ദീര്‍ഖാനു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് മൊഴി നല്‍കിയത്. വിദേശത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന തനിക്ക് നദീര്‍ഖാനെ പരിചയപ്പെടുത്തിയതു വിഷ്ണുവാണെന്നും സെറീന മൊഴി നല്‍കി.

അന്വേഷണം എന്‍.ഐ.എയ്്ക്കു െകെമാറണമെന്ന് ആവശ്യമുയര്‍ന്നതോടെ ഡി.ആര്‍.ഐ. നടത്തിയ അന്വേഷണമാണു നദീര്‍ഖാന്‍ എന്ന പേരു കെട്ടിച്ചമച്ചതാണെന്നു സൂചന ലഭിച്ചത്. സെറീനയെയും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനായ സുനിലിനെയും സ്വര്‍ണവുമായി വിമാനത്താവളത്തില്‍ നിന്ന് പിടിച്ചതോടെയാണ് സ്വര്‍ണക്കടത്ത് മാഫിയയെക്കുറിച്ച്‌ സൂചന ലഭിച്ചത്. സ്വര്‍ണ വ്യാപാരത്തിന് ഇടനില നില്‍ക്കുന്ന 12 പ്രമുഖരിലേക്കും അന്വേഷണം നീളുന്ന ഘട്ടത്തിലാണ് ഇവര്‍ പാക് ബന്ധം സംബന്ധിച്ച്‌ മൊഴി നല്‍കിയെന്നതും ശ്രദ്ധേയമാണ്. അതീവ രഹസ്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്.

More in Malayalam

Trending

Recent

To Top