Connect with us

അമ്മയാവാന്‍ ഒരുങ്ങുന്നതിനിടയിൽ ആ സന്തോഷം! ലോകത്തിലെ ഭാഗ്യവതിയായ അമ്മയെന്ന് ആരാധകർ

Uncategorized

അമ്മയാവാന്‍ ഒരുങ്ങുന്നതിനിടയിൽ ആ സന്തോഷം! ലോകത്തിലെ ഭാഗ്യവതിയായ അമ്മയെന്ന് ആരാധകർ

അമ്മയാവാന്‍ ഒരുങ്ങുന്നതിനിടയിൽ ആ സന്തോഷം! ലോകത്തിലെ ഭാഗ്യവതിയായ അമ്മയെന്ന് ആരാധകർ

അമ്മയാവാന്‍ ഒരുങ്ങുകയാണ് നടി അമല പോള്‍. കഴിഞ്ഞവര്‍ഷം വിവാഹിതയായതിന് തൊട്ടു പിന്നാലെയാണ് താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ ആദ്യത്തെ കണ്മണി എത്തുമെന്നും നടി ആരാധകരോടായി വെളിപ്പെടുത്തുന്നത്. അവിടുന്നിങ്ങോട്ട് ഗര്‍ഭകാലം ഏറ്റവും അധികം ആഘോഷമാക്കി മാറ്റാനാണ് അമലയും ഭര്‍ത്താവ് ജഗദ് ദേശായിയും ശ്രമിച്ചത്. വിഷമ ഘ‌ട്ടങ്ങൾ അതിജീവിച്ച് മുന്നോട്ട് നീങ്ങിയ അമല പോൾ തന്റെ വ്യക്തി ജീവിതത്തിനാണ് കരിയറിനേക്കാൾ ഇന്ന് പ്രാധാന്യം നൽകുന്നത്. ജ​ഗത് ദേശായി എന്നാണ് ഭർത്താവിന്റെ പേര്. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ താൻ ​ഗർഭിണിയാണെന്ന സന്തോഷവാർത്ത അമല ആരാധകരെ അറിയിച്ചു. ഗർഭിണിയായിരിക്കെ ആടുജീവിതം സിനിമയുടെ പ്രൊമോഷനും താരമെത്തി. ​ഗർഭകാലം ആസ്വദിക്കുകയാണ് നടിയിന്ന്. ഫാഷൻ ഇവന്റുകളും ഫോട്ടോഷൂട്ടികളുമായി താരം ലെെം ലൈറ്റിൽ സാന്നിധ്യം അറിയിക്കുന്നു. നേരത്തെ ചെയ്ത ലെവൽ ക്രോസ് എന്ന സിനിമ റിലീസിനൊരുങ്ങുന്നുണ്ട്. അമലയുടെ പുതിയ ഫോട്ടോഷൂട്ടാണിപ്പോൾ ശ്രദ്ധ നേടുന്നത്. പച്ച നിറത്തിലുള്ള ​ഗൗൺ ധരിച്ച് നിറവയറോടെയാണ് അമലയെ ഫോട്ടോയിൽ കാണുന്നത്. ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഇരട്ടക്കു‌ട്ടികളാണെന്ന് തോന്നുന്നെന്ന് പലരും കമന്റ് ചെയ്തു. നിങ്ങൾക്ക് ഇരട്ടക്കുട്ടികളാണെന്ന് തോന്നുന്നു, ലോകത്തിലെ ഭാ​ഗ്യവതിയായ അമ്മ എന്നാണ് ഒരാളുടെ കമന്റ്.

ആൺകുട്ടിയായിരിക്കും, പെൺകുട്ടിയായിരിക്കും എന്നൊക്കെ അഭിപ്രായങ്ങൾ വന്നു. ​ഗർഭിണിയായ ശേഷം വന്ന മാറ്റത്തെക്കുറിച്ച് അമല പോൾ നേരത്തെ സംസാരിച്ചിട്ടുണ്ട്. ആദ്യത്തെ മൂന്ന് മാസം പൂർണമായും വിശ്രമിച്ചു. വീട്ടിൽ ഇഷ്ടമുള്ള കോർണറുകളിൽ ഇരുന്ന് പുസ്തകം വായിച്ചു. സെക്കന്റ് ട്രെെമെസ്റ്റർ ആയപ്പോഴേക്കും ഒരുപാട് എനർജി വന്നു. ആദ്യത്തെ മൂന്ന് മാസം ഞാൻ സോഷ്യൽ മീഡിയയിലൊന്നും ആക്ടീവ് ആയിരുന്നില്ല. എനർജി ഇല്ലെങ്കിൽ ഞാനെന്നെ ഭയങ്കരമായി പുഷ് ചെയ്യില്ല. പക്ഷെ സെക്കന്റ് ട്രെമസ്റ്ററിൽ ഷൂട്ടുകൾ ചെയ്തു. യാത്ര ചെയ്തു. ​ഗർഭിണിയാകുന്നത് ജീവിതത്തിന്റെ അവസാനമല്ല. ഒരു എക്സ്റ്റൻഷനാണ്. എന്റെ ബോഡിയെ ഞാൻ ഇത്രമാത്രം അറിയുന്നത് ഇപ്പോഴാണ്. അതിന്റേതായ ചലഞ്ചുകൾ ഉണ്ട്. എല്ലാ സ്ത്രീകളും ഈ അനു​ഗ്രഹത്തിലൂടെ കടന്ന് പോകണമെന്ന് താൻ കരുതുന്നെന്നും അമല പോൾ വ്യക്തമാക്കി. എന്റെ ഏറ്റവും വലിയ സപ്പോർട്ട് മമ്മിയും ജ​ഗതും തന്നെയാണ്.

ആദ്യത്തെ മൂന്ന് മാസം മമ്മി തന്നെയായിരുന്നു. ജ​ഗതിനെ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. വീട്ടിൽ കുക്ക് ഉണ്ടാക്കുന്ന ഫുഡ് പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. മമ്മി തന്നെ ഭക്ഷണം ഉണ്ടാക്കി തരണം. ആ സമയത്ത് മമ്മിയും ഞാനും മാത്രമായിരുന്നു വീട്ടിൽ. ഈ സമയത്ത് ജോലിക്ക് പോകേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥ എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ലെന്ന് മമ്മിയോട് ഞാൻ പറയുമായിരുന്നെന്നും അമല പോൾ വ്യക്തമാക്കി. ഒരിടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് സജീവമായിക്കൊണ്ടിരിക്കെയാണ് നടി രണ്ടാമത് വിവാഹിതയായത്. ആടുജീവിതമാണ് അമലയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം നവംബറിലാണ് അമല പോളും ജഗത് ദേശായിയും വിവാഹിതരായത്. ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top