Connect with us

ആ ഒരൊറ്റ കാരണം;ജാസ്മിന്റെ മുഖം മൂടി അഴിഞ്ഞു വീണു; ഇനി രക്ഷയില്ല; എല്ലാം അവസാനിച്ചു..!

Bigg Boss

ആ ഒരൊറ്റ കാരണം;ജാസ്മിന്റെ മുഖം മൂടി അഴിഞ്ഞു വീണു; ഇനി രക്ഷയില്ല; എല്ലാം അവസാനിച്ചു..!

ആ ഒരൊറ്റ കാരണം;ജാസ്മിന്റെ മുഖം മൂടി അഴിഞ്ഞു വീണു; ഇനി രക്ഷയില്ല; എല്ലാം അവസാനിച്ചു..!

ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിനോടകം തന്നെ 80 ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി ഇരുപത് ദിവസങ്ങൾ മാത്രമാണ് ഫൈനലിന് ഉള്ളത്. ഗ്രാന്റ് ഫിനാലയ്ക്ക് ഇനി മൂന്ന് ആഴ്ചകൾ മാത്രം. മത്സരാർത്ഥികൾ എല്ലാം വാശിയേറിയ പോരാട്ടത്തിലാണ്.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആരാകും ഇത്തവണ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ആരൊക്കെ ഫൈനൽ ഫൈവിലെത്തും, ആരാവും ഈ സീസണിന്റെ വിജയി എന്നൊക്കെ അറിയാനാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

എന്നാൽ ബിഗ് ബോസിനകത്തും പുറത്തും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. ഗബ്രിയുമായുള്ള കൂട്ടുകെട്ടാണ് ജാസ്മിന് വിമർ‌ശനങ്ങൾ കേൾക്കാൻ ഇടയാക്കിയിരുന്നത്. ഗബ്രി പോയതിന് പിന്നാലെ ജാസ്മിൻ തന്റെ ഗെയിം മാറ്റി. ബി ബി വീട്ടിലെ മറ്റ് മത്സരാർത്ഥികളുമായി ഇപ്പോഴാണ് ജാസ്മിൻ കൂടുതൽ ഇടപെടാൻ തുടങ്ങിയത്.

എന്നാൽ ഇത്തവണ ജാസ്മിൻ ജാഫർ ബിഗ് ബോസ് കിരീടം ചൂടിയേക്കുമെന്നാണ് പ്രവചനങ്ങൾ ഏറെയും. എന്നാൽ ഈ സീസണിന്റെ വിജയിയാകാൻ ഒരിക്കലും ജാസ്മിൻ അർഹയല്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഈ സീസണിലെ ഏറ്റവും ടോക്സിക് ആയ മത്സരാർത്ഥിയാണ് ജാസ്മിനെന്നും ബിഗ് ബോസ് ആരാധകൻ പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:-

‘പലരും പറയുന്ന പോലെ ജാസ്മിനെ വെറുക്കുന്നത് ഒരു പെണ്ണ് ആയത് കൊണ്ട് ആണോ? ജാസ്മിൻ ഒരു ആൺ ആയിരുന്നു എങ്കിൽ ആഘോഷിക്കപ്പെടുമായിരുന്നോ? ഇതിനെ കുറിച്ച് ഞാൻ തന്നെ കഴിഞ്ഞ സീസണിലും ഒരു പോസ്റ്റ് ഇട്ടിട്ട് ഉണ്ടായിരുന്നു.

ശോഭ ഒരു ആണ് ആയിരുന്നു എങ്കിൽ ഇത്രയും ഹേറ്റ് കിട്ടില്ലായിരുന്നു എന്ന് പറഞ്ഞ്. പക്ഷേ ജാസ്മിൻ്റെ കാര്യത്തിൽ അങ്ങനെ ആണ് എന്ന് എനിക്ക് തോന്നുന്നില്ല. സ്വന്തം കൈയ്യില്ലിരിപ്പ് കൊണ്ട് ആണ് ഇത് ഒക്കെ ഏറ്റ് വാങ്ങുന്നത്.

ഞാൻ സീസൺ തുടങ്ങിയപ്പോൾ ജാസ്മിൻ ഫാൻ ആയിരുന്നു. 1-2 പോസ്റ്റും ഇട്ടിട്ട് ഉണ്ട്. പക്ഷേ ജാസമിനോട് ഉള്ള ഇഷ്ട്ടം കുറഞ്ഞ് തുടങ്ങിയത് ഗബ്രി ആയിട്ട് ഉള്ള റിലേഷൻഷിപ്പ് തുടങ്ങിയപ്പോൾ അല്ല. മറിച്ച് ബോൾ എറിയുന്ന ടാസ്‌കിൽ ഗബ്രി പിടിച്ച വളളിയിൽ അനാവശ്യം ആയി ജാസ്മിൻ വലിഞ്ഞു കയറിയപ്പോൾ ആണ്.

റോക്കിയും ആയിട്ടുള്ള വഴക്കിൽ പല അനാവശ്യ പ്രസ്താവനകൾ ഗബ്രി പറഞ്ഞപ്പോൾ അവൻ്റെ കൂടെ തന്നെ നിന്ന് അതിനെയൊക്കെ സപ്പോർട്ട് ചെയ്തത്. പിന്നീട് അങ്ങോട്ട് മുഴുവൻ ഗബ്രി എന്ത് പറയുന്നു അതായിരുന്നു വേദവാക്യം. സ്വന്തം ആയിട്ട് ഒരു നിലപാടോ വ്യക്തിത്വമോ ഇല്ലാതെ 50 ദിവസം അവിടെ നിന്നു. അതിൻ്റെ കൂടെ, ഹൈജീൻ ഇഷ്യൂ, മറ്റുള്ളവർക്ക്, ലാലേട്ടന് പോലും ഒരു റെസ്‌പെക്ടും കൊടുക്കാതെ ഉള്ള പെരുമാറ്റം, അതിൻ്റെ കൂടെ വൃത്തികെട്ട വർത്തമാനവും, പിന്നെ ഗബ്രി പോയപ്പോൾ ഉള്ള നാടകവും കൂടെ ആയപ്പോൾ ആദ്യം ഉണ്ടായിരുന്ന ഇഷ്ടത്തിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.

ജാസ്മിനെ പോലെ ഒരു ആൾ ഒരിക്കലും ബിഗ് ബോസ് ജയിക്കാൻ ഡിസർവിങ് അല്ലാ. പക്ഷേ എല്ലാ സീസണിലും ഒട്ടും ഡിസർവ്വിങ് അല്ലാത്ത ആളുകൾ തന്നെ ആണ് ആഘോഷിക്കപ്പെട്ടിട്ടുള്ളത്. രജിത്, റോബിൻ, മാരാർ. ഞാൻ ഇവരെ ഒക്കെ എതിർത്ത ആൾ ആണ്. അതുകൊണ്ട് തന്നെ ഇത്തവണ ജാസ്മിൻ ആണ് ഈ സീസണിലെ ഏറ്റവും ടോക്സിക് എന്ന് എനിക്ക് തോന്നിയത് കൊണ്ട്, ഇത്തവണ ജസ്മിനെയും എതിർക്കുന്നു.

അല്ലാതെ പിആർ പറയുന്ന പോലെ ജാസ്മിനെ എതിർക്കുന്നവർ എല്ലാം സ്ത്രീ വിരുദ്ധരോ, വസന്തങ്ങളോ അല്ല. എന്തൊരു പൊളിറ്റിക്കലി ഇൻകറക്ട് ആണ് വസന്തം, പക്ഷേ അത് ഏറ്റവും കൂടുതൽ ഉപയോഗിച്ച് കണ്ടത് സോ കോൾഡ് പുരോഗമനം പറയുന്ന ജാസ്മിൻ ഫാൻസ് ആണ്.

മിക്കവാറും ഇനി വരാൻ പോവുന്ന ചോദ്യം അപ്പോ ജിൻ്റോയും അഭിഷേകും ഒന്നും ടോക്സിക്ക് അല്ലേ എന്ന് ആവും. ആണ് അവരും ആണ്. എന്നാലും എൻ്റെ അഭിപ്രായത്തിൽ അവർ ജാസ്മിനെ കാലും ഒത്തിരി ഭേദം ആണ്. ഈ സീസണിൽ ഞാൻ ആരെയും സപ്പോർട്ട് ചെയ്യുന്നില്ല. തമ്മിൽ ഭേദം ഉള്ള ജയിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. അത് ജിൻ്റോ, അഭിഷേക് അല്ലെങ്കിൽ മറ്റ് ആര് ആയാലും കുഴപ്പം ഇല്ല’.

Continue Reading
You may also like...

More in Bigg Boss

Trending