അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം സാക്ഷിയായി…ആര് ഡി എക്സ് സംവിധായകന് വിവാഹിതനായി; വധു ആരാണെന്ന് അറിയേണ്ടേ..
Published on
ആര് ഡി എക്സ് ചിത്രത്തിന്റെ സംവിധായകന് നഹാസ് ഹിദായത്ത് വിവാഹിതനായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വധു ഒപ്റ്റോമെട്രി വിദ്യാര്‍ഥിയായ ഷെഫ്ന കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്.ഗോദ’ എന്ന ചിത്രത്തിൽ ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് നഹാസ് സിനിമയില്‍ എത്തുന്നത്.
ആദ്യ സംവിധായക അരങ്ങേറ്റമായ ആര്‍ഡിഎക്സ് എന്ന ചിത്രം ഗംഭീര വിജയമായിരുന്നു. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു. ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ്, മഹിമ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം നിര്‍മിച്ചത് വീക്കെന്‍ഡ് ബ്ലോക്ബസ്റ്ററായിരുന്നു.
Continue Reading
Related Topics:RDX MOVIE
