Connect with us

സൗന്ദര്യം കൊണ്ട് സോഷ്യൽമീഡിയ ഇളക്കിമറിച്ച പെൺകുട്ടി; കല്യാണ പെണ്ണിനെക്കാളും തിളങ്ങിയ ആ സുന്ദരിയ്ക്ക് പിന്നാലെ ആരാധകർ

Malayalam

സൗന്ദര്യം കൊണ്ട് സോഷ്യൽമീഡിയ ഇളക്കിമറിച്ച പെൺകുട്ടി; കല്യാണ പെണ്ണിനെക്കാളും തിളങ്ങിയ ആ സുന്ദരിയ്ക്ക് പിന്നാലെ ആരാധകർ

സൗന്ദര്യം കൊണ്ട് സോഷ്യൽമീഡിയ ഇളക്കിമറിച്ച പെൺകുട്ടി; കല്യാണ പെണ്ണിനെക്കാളും തിളങ്ങിയ ആ സുന്ദരിയ്ക്ക് പിന്നാലെ ആരാധകർ

നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ദിവസങ്ങളായി സോഷ്യൽമീഡിയയിലെ പ്രധാന ചർച്ച. ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ ജീവിതം ആരംഭിച്ചപ്പോൾ അതിയായ സന്തോഷത്തിലാണ് സുരേഷ് ​ഗോപി. സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ എത്തിയതോടെ വിവാഹം കേരളക്കരയാകെ ഏറ്റെടുത്തു. ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ചാണ് വിവാഹം നടന്നത്. തുടർന്ന് നടന്ന വിവാ​ഹ വിരുന്നിൽ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തു. അടുത്തൊന്നും ഇതുപോലൊരു ആഢംബര വിവാ​ഹം കേരളക്കര കണ്ടിട്ടുണ്ടാവില്ല. ആഢംബരം വസ്ത്രത്തിലോ ആഭരണത്തിലോ മണ്ഡപത്തിന്റെ അലങ്കാരത്തിലോ ഒന്നുമായിരുന്നില്ല. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടാണ് ഭാ​ഗ്യയുടെ വിവാഹം അത്യാഢംബരം നിറഞ്ഞതായത്.

പൊതുവെ ആഢംബര വിവാ​ഹങ്ങൾക്ക് ഉണ്ടാകാറുള്ള പതിവ് രീതികളൊന്നും ഭാ​ഗ്യയുടെ വിവാഹത്തിന് ഉണ്ടായിരുന്നില്ല. വസ്ത്രത്തിൽ പോലും ഡ്രസ് കോഡ് പോലൊരു ആഢംബരം സുരേഷ് ​ഗോപിയും കുടുംബവും സ്വീകരിച്ചിരുന്നില്ല. യാതൊരു ആഢംബരവും ഇല്ലാതെ നടന്ന ആഢംബര വിവാഹം എന്നാണ് ഭാ​ഗ്യ സുരേഷിന്റെ വിവാഹ വീഡിയോ കണ്ട് പ്രേക്ഷകർ കുറിച്ചത്. നമ്മുടെയൊക്കെ കുടുംബത്തിൽ നടക്കുന്നൊരു വിവാഹം പോലെ തോന്നിയെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്.

സുരേഷ് ​ഗോപിയും ഭാര്യയും മക്കളുമായിരുന്നു കഴിഞ്ഞ ദിവസം മുഴുവൻ സോഷ്യൽമീ‍ഡിയയിൽ നിറഞ്ഞുനിന്നത്. വധു ഭാ​ഗ്യയേയും വരൻ ശ്രേയസിനേയും പോലെ ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ നിറഞ്ഞുനിന്ന മറ്റൊരാൾ സുരേഷ് ​ഗോപിയുടെ ഇളയ മകൾ ഭാവ്നിയാണ്. പച്ച സാരിയിൽ അതീവ സുന്ദരിയായി ഭാവ്നി വീഡിയോയിലെല്ലാം നിറഞ്ഞ് നിന്നു. ഭാ​ഗ്യയുടെയും വരന്റെയും ഇടതും വലതുമായി മൂന്ന് സഹോദരങ്ങളും ചടങ്ങുകൾ അവസാനിക്കും വരെ നിറഞ്ഞ് നിന്നിരുന്നു. നാല് മക്കളാണ് സുരേഷ് ​ഗോപിക്കുള്ളത്. അതിൽ ​ഗോകുൽ സുരേഷ് ഇതിനോടകം അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തി കഴിഞ്ഞു. ഏറ്റവും ഇളയ മകനായ മാധവും സിനിമയിൽ അരങ്ങേറി കഴിഞ്ഞു. പെൺമക്കൾ രണ്ടുപേരും ഇതുവരെ അഭിനയത്തിലേക്ക് എത്തിയിട്ടില്ല. ഫിലിം മേക്കിങുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഭാ​ഗ്യയുടെ ഇഷ്ടമേഖല. ഇളയ മകളായ ഭാവ്നിക്ക് പക്ഷെ ഫാഷൻ ഡിസൈനിങിനോടാണ് താൽപര്യം. ഭാവ്നിയെ കുറിച്ച് സുരേഷ് ​ഗോപി അഭിമുഖങ്ങൾക്കെത്തുമ്പോൾ വാചാലനാകാറുണ്ട്. ഭാവ്നിയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങുന്നത് നടി ഭാമയുടെ കല്യാണത്തിന് അച്ഛനും അമ്മയ്ക്കുമൊപ്പം എത്തിയപ്പോൾ മുതലാണ്. ബോയ് കട്ടിൽ അതീവ സുന്ദരിയായിരുന്നു ഭാവ്നി. ശേഷം ​ചേട്ടൻ ​​ഗോകുലും സുരേഷ് ​ഗോപിയുമെല്ലാം സോഷ്യൽമീഡിയയിൽ സജീവമായതോടെ ഭാവ്നിയുടെ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. പിന്നീട് വേദിക കളക്ഷൻസ് എന്ന ഓൺലൈൻ ബ്രാൻഡിന്റെ മോഡൽ ആയിട്ടായിരുന്നു ഭാവ്നി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് ചിത്രങ്ങൾ കണ്ട് ഭാവ്നിയ്ക്ക് മോഡലിങ്ങിൽ നല്ല ഭാവിയുണ്ടെന്നും സിനിമയിൽ ഒരു കൈ നോക്കിയാൽ തിളങ്ങാൻ സാധിക്കുമെന്നുമാണ് ആരാധകർ കുറിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത ആളാണ് ഭാവ്നി. ഇതുവരെ ഒരു മീഡിയയ്ക്ക് മുമ്പിലും ഭാവ്നി സംസാരിച്ച് ആരും കേട്ടിട്ടുമില്ല. അതുകൊണ്ട് തന്നെയാണ് ഭാവ്നിയുടെ ചിത്രങ്ങളും വീഡിയോകളും ട്രെൻഡിങ്ങാകുന്നത്. പച്ച സാരിയിൽ മുല്ലപ്പു ചൂടി സിംപിൾ മേക്കപ്പിലായിരുന്നു ചേച്ചിയുടെ കല്യാണിത്തിന് ഭാവ്നി തിളങ്ങിയത്. ഭാ​ഗ്യയ്ക്കും വരൻ ശ്രേയസിനുമൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഭാവ്നിയുടെ വീഡിയോകളും വൈറലാണ്. ഭാവ്നിക്ക് ഒരു ചേട്ടനെ കൂടി ലഭിച്ചുവെന്നാണ് ശ്രേയസിനൊപ്പം നിൽക്കുന്ന ഭാവ്നിയുടെ വീഡിയോകൾക്ക് ആരാധകർ കമന്റായി കുറിച്ചത്. ഭാവ്നിയെ കാണുമ്പോൾ അമ്മ രാധികയെയാണ് ഓർമ വരുന്നതെന്നും കമന്റുകളുണ്ട്.

More in Malayalam

Trending

Recent

To Top