സ്വന്തം ജീവിതത്തിലെ കാര്യവുമായി പരിഗണിക്കുമ്പോള്‍ ആ രംഗങ്ങള്‍ അങ്ങേയറ്റം മനോഹരമാക്കാനാവാറുണ്ട് ;ആ രഹസ്യം വെളിപ്പെടുത്തി താരം
തെന്നിന്ത്യൻ സിനിമയിൽ തന്നെ മുൻ നിര നായികമാരിലൊരാളാണ് കാജൽ അഗർവാൾ. മറ്റു നടിമാരിൽ വെച്ച് വളരെയേറെ വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുക്കുകയും അതിൽ തന്റെ പ്രാഗൽഭ്യം തെളിയിച്ച് പ്രേക്ഷക മനസ്സില്‍ തന്റേതായ സ്ഥിര സ്ഥാനം ഉറപ്പിച്ച താരങ്ങളിലൊരാളാണ് കാജൽ . തെലുങ്കിലും തമിഴിലും നിന്നുമായി വളരെ മികച്ച കൈനിറയെ അവസരങ്ങളാണ് ഈ താരത്തെ തേടിയെത്തുന്നത്. ഇന്ത്യന്‍ 2 ഉള്‍പ്പടെ നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ശക്തമായ ആരാധകപിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
ഏത് തരത്തിലുള്ള കഥാപാത്രവും തനിക്ക് ഇണങ്ങുമെന്നും താരം തെളിയിച്ചിരിക്കുകയാണ് . മുന്‍നിര സംവിധായകരുടെ സിനിമകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിട്ടുണ്ട് . ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം . ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തരാം ഇക്കാര്യം വെളിപ്പെടുത്തുന്നത് . തന്റെ പ്രണയ ജീവിതത്തെ കുറിച്ചാണ് താരം മനസുതുറക്കുന്നത്.
ജീവിതത്തില്‍ തനിക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ടെന്നും അത് വ്യത്യസ്തമായ കാരണങ്ങളാല്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നുവെന്ന് താരം പറയുന്നു. ദു:ഖപൂര്‍ണ്ണമായ അവസാനമായിരുന്നു തന്റെ പ്രണയ ജീവിതത്തിന് ഉണ്ടായിരുന്നത് – താരം പറയുന്നു. അഭിനേത്രിയാവുന്നതിന് മുന്‍പായിരുന്നു ആദ്യത്തെ പ്രണയം. നന്നായി പോവുമെന്നായിരുന്നു കരുതിയത്. എന്നാൽ ഇടയ്ക്ക് വെച്ച് അത് ഉപേക്ഷിക്കേണ്ടി വന്നു – കാജല്‍ പറയുന്നു. അഭിനേത്രിയായതിന് ശേഷമുള്ള ബന്ധത്തിലും വില്ലനായതും ഇത് തന്നെയാണ്. തന്റെ സമയക്കുറവായിരുന്നു പ്രധാന പ്രശ്‌നമായി മാറിയത്. ജീവിതത്തില്‍ തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്ന കാര്യമായിരുന്നു പ്രണയ പരാജയമെന്നും താരം വ്യക്തമാക്കുന്നു.
സിനിമയില്‍ ഇമോഷണല്‍ സീനുകള്‍ക്കായി കരയാന്‍ പറയുമ്പോള്‍ ഇക്കാര്യം മനസ്സിലേക്കെത്തുമെന്നും പിന്നെ കരച്ചില്‍ താനേ വന്നുകൊള്ളുമെന്നും താരം കൂട്ടിച്ചേർത്തു . സ്വന്തം ജീവിതത്തിലെ കാര്യവുമായി പരിഗണിക്കുമ്പോള്‍ ആ രംഗങ്ങള്‍ അങ്ങേയറ്റം മനോഹരമാക്കാനാവാറുണ്ടെന്നുമാണ് താരം പറയുന്നത്.
KAJAL-REVEALS-PERSONAL LIFE- CAREER-EMOTIONAL