Connect with us

മസിലും വേണം താടിയും വേണം; വിവാഹ സങ്കൽപ്പങ്ങൾ തുറന്ന് പറഞ്ഞ് സുചിത്ര നായർ

മസിലും വേണം താടിയും വേണം; വിവാഹ സങ്കൽപ്പങ്ങൾ തുറന്ന് പറഞ്ഞ് സുചിത്ര നായർ

വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ. കേരളക്കരയെ കീഴടക്കി വാനമ്പാടി ജൈത്രയാത്ര തുടരുമ്പോൾ സുചിത്രയും കേരളത്തിന് പ്രിയങ്കരി തന്നെ. അഭിനയത്തിൽ മാത്രമല്ല നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്.

ആറാം വയസില്‍ ഒരു വീഡിയോയില്‍ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൃഷ്ണ കൃപാ സാഗരത്തിലെ ദുര്‍ഗ്ഗായായി. പിന്നീട് സ്‌ക്രീനില്‍ സജീവമാകുകയായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത് . കല്യാണസൗഗന്ധികം സീരിയലില്‍ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാന്‍ താരത്തെ സഹായിച്ചത്.

സീരിയലിൽ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്. നൃത്തമാണ് തന്റെ ആദ്യ പ്രണയമെന്ന് തുറന്നു പറഞ്ഞ സുചിത്ര ഒടുവിൽ തന്റെ വിവാഹ സങ്കൽപ്പങ്ങൾ എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. “ഇളംകാറ്റ്” (ilamkaattu) എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുചിത്ര തന്റെ ഭാവി വരനെ കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവച്ചത് .

കുറച്ച് സ്വാതന്ത്ര്യങ്ങൾ ഒക്കെ തരുന്ന ഒരാളായിരിക്കണം തന്റെ പങ്കാളിയെന്ന് സുചിത്ര പറയുന്നു. സീരിയൽ മേഖലയിൽ എത്രനാൾ തുടരാൻ കഴിയും എന്ന് അറിയില്ല പക്ഷെ ഇന്റസ്ട്രിയിൽ തുടരാൻ കഴിയുന്നിടത്തോളം ഈമേഖലയിൽ നിൽക്കാൻ അനുവദിക്കുന്ന ഒരാളായിരിക്കണം. ജീവിതത്തിൽ ഒരു നല്ല സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്. അഭിനയം വിവാഹത്തിന് ശേഷം തുടരണോ വേണ്ടയോ എന്ന് പങ്കാളിക്ക് തീരുമാനിക്കാം. വിവാഹ ശേഷവും നൃത്തം തുടരാൻ അനുവദിക്കുന്ന ഒരാളായിരിക്കണം. നല്ല ഉയരമുള്ള ഒരാളായിരിക്കണം ഭർത്താവായി വരേണ്ടത് .എല്ലാ പുരുഷന്മാരെപ്പോലെയും താടിയും മീശയും വേണം. സാധാരണ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നതുപോലെ കാണാൻ നല്ല ഭംഗി ഉണ്ടായിരിക്കണം. പയ്യൻ ജിമെങ്കിൽ ജീവിതം ജിങ്കാലാല.

Continue Reading
You may also like...

More in Actress

Trending

Recent

To Top