Connect with us

സിജോയുടെ പരിക്ക് ഗുരുതരം! ആശുപത്രിയിലെത്തി! അടിയന്തിര ശസ്ത്രക്രിയ; റോക്കിയ്ക്കെതിരെ കേസ്

Bigg Boss

സിജോയുടെ പരിക്ക് ഗുരുതരം! ആശുപത്രിയിലെത്തി! അടിയന്തിര ശസ്ത്രക്രിയ; റോക്കിയ്ക്കെതിരെ കേസ്

സിജോയുടെ പരിക്ക് ഗുരുതരം! ആശുപത്രിയിലെത്തി! അടിയന്തിര ശസ്ത്രക്രിയ; റോക്കിയ്ക്കെതിരെ കേസ്

വളരെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾക്കാണ് കഴിഞ്ഞ ദിവസം ബി​ഗ് ബോസ് ഹൗസും പ്രേക്ഷകരും സാക്ഷ്യം വഹിച്ചത്. ആദ്യമായി ഒരാൾ സഹമത്സരാർത്ഥിയെ ക്രൂരമായി കയ്യേറ്റം ചെയ്തിരിക്കുന്നു. അസി റോക്കിയാണ് സഹമത്സരാർത്ഥിയെ സിജോയെ മർദ്ദിച്ചത്. വാക്കുതർക്കം നടക്കുന്നതിനിടെ അസി റോക്കി സിജോയുടെ കവിളിൽ ആഞ്ഞ് ഇടിക്കുകയായിരുന്നു. റോക്കിക്ക് മുമ്പ് രണ്ടുപേർ ഫിസിക്കൽ അസാൾട്ടിന്റെ പേരിൽ ഹൗസിൽ നിന്നും പുറത്തായിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ആരും പ്രവർത്തിച്ചിട്ടില്ല. ഇതിന് പിന്നാലെ റോക്കിയെ ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തായി. എന്നാല്‍ റോക്കിയുടെ അടിയില്‍ സിജോയുടെ താടിക്ക് ഏറ്റ പരിക്ക് ഗൗരവമേറിയതാണ് എന്നാണ് പുതിയ അപ്ഡേറ്റ്. നേരത്തെ തന്നെ സിജോയുടെ താടിയെല്ലിന് പരിക്ക് പറ്റിയെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സിജോയ്ക്ക് അടിയന്തരമായി ഒരു ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സിജോയെ കണ്‍ഫഷന്‍ റൂമില്‍ വിളിച്ചുവരുത്തി ബിഗ് ബോസ് ഇത് അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറണമെന്നും. അതിനായി തയ്യാറായി വരാനും ബിഗ് ബോസ് നിര്‍ദേശിച്ചു. പിന്നാലെ സിജോ തന്‍റെ ആശങ്ക അറിയിച്ചു.

ശസ്ത്രക്രിയ എന്ന് പറയുമ്പോള്‍ അത് വലുതാണോ എന്നും, താന്‍ ഷോയില്‍ നിന്നും പുറത്തുപോകേണ്ടി വരുമോ എന്നുമാണ് സിജോ ചോദിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തു പോകുന്നത് ചിന്തിക്കേണ്ടെന്നും ശസ്ത്രിക്രിയ വിവരങ്ങള്‍ ഡോക്ടര്‍ വിശദമാക്കും എന്നാണ് ബിഗ് ബോസ് അറിയിച്ചത്. വീട്ടില്‍ നിന്ന് ആരെങ്കിലും വരേണ്ടതുണ്ടോയെന്ന് സിജോയോട് ബിഗ് ബോസ് ചോദിച്ചപ്പോള്‍ സുഹൃത്തായ വിനു ചേട്ടനെ വിളിക്കാനും ബിഗ് ബോസിനോട് സിജോ ആവശ്യപ്പെട്ടു. അതേ സമയം ആശുപത്രിയില്‍ എത്തിയാല്‍ ഷോ സംബന്ധിച്ച് ആശുപത്രി ജീവനക്കാരുമായോ, വിനു ചേട്ടനുമായോ ഷോ സംബന്ധിച്ച് ഒന്നും ചര്‍ച്ച ചെയ്യരുത് എന്ന പ്രോട്ടോകോള്‍ പാലിക്കണമെന്നും സിജോയോട് ബിഗ് ബോസ് ആവശ്യപ്പെട്ടു. ബിഗ് ബോസ് ഹൗസിലുള്ളവരോട് ശസ്ത്രക്രിയയുടെ കാര്യം പറയരുതെന്നും. ഒരു ചെക്കപ്പ് ഉണ്ടെന്ന് പറഞ്ഞാല്‍ മതിയെന്നും ബിഗ് ബോസ് നിര്‍ദേശിച്ചു. തുടര്‍ന്ന് വീട്ടിലെത്തി വസ്ത്രം മാറി സിജോ കണ്‍ഫഷന്‍ റൂം വഴി ആശുപത്രിയിലേക്ക് പോയി.

വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറില്ലെന്ന് കരുതി മറ്റുള്ള മത്സരാർത്ഥികളെല്ലാം അവരവരുടെ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ആ സമയത്താണ് അപ്രതീക്ഷിതമായി റോക്കി സിജോയെ ഇടിച്ചത്. സംഭവം നടന്ന് ഉടൻ തന്നെ റോക്കിയെ മത്സരത്തിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി. റോക്കിയുടെ ഇടിയിൽ സിജോയ്ക്ക് സാരമായി തന്നെ പരിക്കേറ്റിരുന്നു. മുഖത്ത് നീര് വരികയും പല്ലിന് ഇളക്കം തട്ടുകയുമെല്ലാം ചെയ്തിട്ടുണ്ട്. മാത്രമല്ല ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയുണ്ട്. ഇരുവരും തമ്മിൽ പരസ്പരം പ്രവോക്ക് ചെയ്യുന്നത് അതിര് കടന്നതാണ് ഇത്രയും വലിയൊരു പ്രശ്നത്തിന് കാരണമായത്. റോക്കിയെ പുറത്താക്കി എന്നുള്ള അറിയിപ്പ് വന്നപ്പോൾ തനിക്ക് പരാതിയില്ലെന്ന് സിജോ പറഞ്ഞുവെങ്കിലും മറ്റൊരാളെ കയ്യേറ്റം ചെയ്യുന്നത് ബി​ഗ് ബോസ് നിയമങ്ങൾക്ക് എതിരായതിനാൽ റോക്കിയെ പുറത്താക്കി. റിഷി, അൻസിബ, അർജുൻ തുടങ്ങിയവരെല്ലാം റോക്കിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് തന്നെ റോക്കി പുറത്തായശേഷം മൂവരും വാവിട്ട് കരയുകയായിരുന്നു.

More in Bigg Boss

Trending