സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്. ദുരന്തനിവാരണത്തിനായി നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്- ബേസിൽ ജോസഫ്
Published on

വയനാട് ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. ഈ ഒരു നിർണായക ഘട്ടത്തിൽ ഒറ്റകെട്ടായി തന്നെയാണ് കേരളം നിൽക്കുന്നത്. ഇപ്പോഴിതാ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സഹായം നൽകണമെന്ന് ബേസിൽ ജോസഫ് അഭ്യർത്ഥിച്ചത്.
‘സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത് ദുരന്തനിവാരണത്തിനായി നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക’, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ ബേസില്‍ പറഞ്ഞു. ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് വിവരങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ഒരുപാട് കഴിവുള്ള നായികമാരെ കണ്ടെത്തി മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. സംവൃത സുനിൽ, കാവ്യ മാധവൻ തുടങ്ങിയവരെല്ലാം ആ ലിസ്റ്റിൽ...
മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹ മോചന സമയത്ത് ഏറെ ചർച്ചയായത് മീനാക്ഷിയെ കുറിച്ചുള്ള ചോദ്യമായിരുന്നു. എന്നാൽ അന്ന് അച്ഛന് ഒപ്പം മകൾ...
ഇന്ത്യൻ സിനിമ ലോകം കാത്തിരുന്ന സിനിമയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2 എന്ന ചിത്രം. അല്ലു അര്‍ജുനെ കൂടാതെ ചിത്രത്തിലെ...
മലയാളികളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നടൻ ബാല. കഴിഞ്ഞ ദിവസം താൻ വീണ്ടും വിവാഹം കഴിക്കുമെന്നും കുട്ടികൾ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ്...