വേദികയെ സാരി ഉടുപ്പിച്ച് കൊടുക്കുന്ന ദിലീപിന്റെ ആ സിനിമ കണ്ടശേഷം മഹാലക്ഷ്മി കാവ്യയോട് പറഞ്ഞത് ആ ഒറ്റകാര്യം! തുറന്നുപറച്ചിലുമായി ദിലീപ്
മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടി കാവ്യ മാധവൻ. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് നായികയായി മാറിയത് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് നിരവധി മലയാളം സിനിമകളിലും, തമിഴ് സിനിമകളിലും തിളങ്ങുകയും ചെയ്തു. ആദ്യ സിനിമയിലെ നായകനെ തന്നെ കാവ്യ ജീവിതത്തിലും നായകനാക്കിയത് 2016 നവംബർ 25ന് ആയിരുന്നു. ഇന്ന് മകൾ മഹാലക്ഷ്മിക്ക് ഒപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് കാവ്യയും ദിലീപും അതുകൊണ്ടു തന്നെ സിനിമ ഉപേക്ഷിച്ച് കുടുംബജീവിതം ആസ്വദിക്കുകയാണ് നടി. ദിലീപും കാവ്യ മാധവനും വിവാഹം കഴിച്ചത് മുതല്‍ താരങ്ങളുടെ പിന്നാലെയാണ് ആരാധകരും. ഇപ്പോള്‍ പുതിയ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് ദിലീപ്. സിനിമാവിശേഷങ്ങളെക്കാളും ദിലീപിന്റെ മക്കളെ കുറിച്ചറിയാനാണ് എല്ലാവര്‍ക്കും ആകാംഷ. മൂത്തമകള്‍ മീനാക്ഷി ഡോക്ടറാവാന്‍ പഠിക്കുമ്പോള്‍ ഇളയമകള്‍ മഹാലക്ഷ്മി വിദ്യാഭ്യാസം തുടങ്ങിയതേയുള്ളു. മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ കുറുമ്പുകളെ പറ്റി വാചാലനാവുകയാണ് ദിലീപിപ്പോള്‍. മഹാലക്ഷ്മിയ്ക്ക് ഫോണ്‍ എടുക്കാനുള്ള അനുവാദമില്ല. കട്ടെടുക്കുകയാണ് ചെയ്യാറുള്ളത്. ലോക്ക് ചെയ്ത് വെച്ചാലും ക്യാമറ ഓണ്‍ ആക്കാന്‍ സാധിക്കും. വീഡിയോ ഇതുപോലെ എടുത്തിട്ടുണ്ടെന്ന് നമ്മള്‍ പോലും അറിയില്ല. അങ്ങനെ ചുറ്റിന് ആരെങ്കിലും ഉണ്ടോന്ന് നോക്കിയിട്ട് വീഡിയോ ഓണാക്കി സംസാരിക്കാന്‍ തുടങ്ങും. ഹലോ ഗൈസ്, ഞാന്‍ മഹാലക്ഷ്മി എന്നാണ് പറയുന്നതെങ്കിലും പേര് മുഴുവന്‍ വായില്‍ വരില്ല. ഒരു ദിവസം ഫോണെടുത്ത് നോക്കുമ്പോള്‍ വീട്ടിലുള്ള ഒരാള്‍ കുളിക്കാന്‍ വേണ്ടി എണ്ണയൊക്കെ തേച്ചിട്ട് പോകുന്നതൊക്കെ വീഡിയോ ആക്കി വെച്ചിട്ടുണ്ട്. അത് കണ്ട ഉടനെ കാവ്യയെ വിളിച്ച് പറഞ്ഞു. എന്നിട്ട് അവളെ നല്ലോണം ശ്രദ്ധിക്കാനും അല്ലെങ്കില്‍ ഇതൊക്കെ പുറത്ത് പോയി കഴിഞ്ഞാല്‍ എന്താവും. അത്തരം പരിപാടികളാണ് മഹാലക്ഷ്മിയുടേത്.
ബാബുവേട്ടാ… എന്ന ഹിറ്റ് സോംഗാണ് മഹാലക്ഷ്മി ആദ്യം ചോദിച്ച് കാണുന്നത്. അതിന് ശേഷം അവളുടെ അച്ഛനും അമ്മയുമൊക്കെ അഭിനയിക്കുന്നവരാണെന്ന് ഒക്കെ മനസിലായി തുടങ്ങി. ഇപ്പോള്‍ നമ്മള്‍ അവളുടെ സ്‌കൂളില്‍ പോവുന്നതൊക്കെ വലിയ ഇഷ്ടമാണ്. വീട്ടില്‍ അച്ഛാ എന്ന് വിളിക്കുന്നവള്‍ സ്‌കൂളില്‍ വച്ച് ഡാഡി എന്നേ വിളിക്കുള്ളു. എവിടെ ചെന്നാലും അവിടെ തമാശ പറഞ്ഞ് ഒരു ആളാവാനുള്ള ശ്രമമൊക്കെ അവള്‍ക്കുണ്ട്. എന്നാല്‍ മീനാക്ഷി അങ്ങനെയല്ല. അവള്‍ വളരെ സൈലന്റാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. മീനൂട്ടി എല്ലാ കാര്യങ്ങളും കേട്ടിരിക്കും. തമാശകള്‍ കേട്ടാല്‍ ഭയങ്കരമായി പൊട്ടിച്ചിരിക്കുകയും അത് ആസ്വദിക്കുകയും ചെയ്യും. മക്കളില്‍ ഒരാള്‍ സൈലന്റും മറ്റേയാള്‍ വയലന്റുമാണെന്നാണ് ദിലീപ് പറയുന്നത്.
അവര്‍ തമ്മില്‍ നല്ല സ്‌നേഹമാണ്. മാമാട്ടിയുടെ എല്ലാ കാര്യങ്ങളും മീനൂട്ടിയും ആസ്വദിക്കാറുണ്ട്. ഇടയ്ക്ക് മിസ് ചെയ്യുകയാണെന്ന് പറഞ്ഞ് വിളിക്കും. അതേ സമയം കാവ്യ മാമാട്ടിയുടെ പുറകേയുള്ള ഓട്ടത്തിലാണ്. സ്‌കൂളില്‍ പോവുന്നത് മകളാണെങ്കിലും അതിന്റെ ഹോംവര്‍ക്ക് ചെയ്യുന്നത് കാവ്യയാണ്. ഓരോ ദിവസവും ആക്ടീവിറ്റികള്‍ പലതും ചെയ്യാനുണ്ടാവും. ചിലത് വെട്ടി ഒട്ടിച്ചും മറ്റുമൊക്കെ ചെയ്യുന്നത് കാണാം. ഞാന്‍ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറേയില്ല. ആവശ്യത്തിലധികം പ്രഷര്‍ തനിക്കിപ്പോഴെ ഉണ്ടെന്നാണ് ദിലീപ് പറയുന്നത്. മാമാട്ടിയുടെ കുറുമ്പുകള്‍ കുറച്ചൊന്നുമല്ല. ഒരു ദിവസം എന്റെ ശൃംഗാരവേലന്‍ എന്ന സിനിമയില്‍ വേദികയെ സാരി ഉടുപ്പിച്ച് കൊടുക്കുന്ന സീന്‍ കണ്ട് കൊണ്ടിരിക്കുകയാണ് അവള്‍. എന്നിട്ട് അമ്മയെ വിളിച്ചു. ‘അമ്മാ… അച്ഛന് അമ്മയെ ഇഷ്ടമല്ലെന്നാണ് തോന്നുന്നതെന്ന്’ പറഞ്ഞു. അങ്ങനെയുള്ള പരിപാടികളൊക്കെ നടക്കുന്നുണ്ടെന്നും ദിലീപ് സൂചിപ്പിച്ചു.
അതേസമയം ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തങ്കമണി’. എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ. മലയാളത്തിലെയും തമിഴിലെയും ഒരു വന്‍ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.