Malayalam
വീട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഐശ്വര്യ ഉണ്ണിയെ വിവാഹം ചെയ്ത് റിഷി
വീട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഐശ്വര്യ ഉണ്ണിയെ വിവാഹം ചെയ്ത് റിഷി
അടുത്ത സുഹൃത്തും നടിയും ഡോക്ടറുമായ ഐശ്വര്യ ഉണ്ണിയെ വിവാഹം ചെയ്ത് റിഷി. വീട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ തന്നെയായിരുന്നു വിവാഹം. താലികെട്ടിയതിന് തൊട്ടുപിന്നാലെ തന്നെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ഋഷി പങ്കുവെക്കുകയും ചെയ്തു. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിൽ പൂജ വേഷമിട്ടിട്ടുണ്ട്. കുടുംബ വിളിക്ക് എന്ന സീരിയലിൽ ഐശ്വര്യ എന്ന കഥാപാത്രത്തേയും ഐശ്വര്യ ഉണ്ണി അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ സുഖമോ ദേവി എന്ന സീരിയയിൽ അഭിനയിക്കുകയാണ് താരം.
ഉപ്പും മുളകും’ എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച താരമാണ് റിഷി. താരത്തിന്റെ ചുരുളൻ മുടിയും വ്യത്യസ്ത ഗെറ്റപ്പും തന്നെയായിരുന്നു പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ സഹായിച്ചത്. ധാരാളം മുടിയുള്ള റിഷിയുടെ കഥാപാത്രത്തിൻരെ പേര് തന്നെ മുടിയൻ എന്നായിരുന്നു. പ്രേക്ഷകരും അതേ പേരിലാണ് താരത്തെ വിളിച്ചിരുന്നത്. ഡാൻസർ കൂടിയായ റിഷി പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 6 ലും പങ്കെടുത്തു. തുടക്കം മുതൽ തന്റെ പിന്തുണ ഉറപ്പാക്കാൻ റിഷിക്ക് സാധിച്ചിരുന്നു. ഷോയിൽ റിയൽ ആയി നിൽക്കുന്ന ചുരുക്കം മത്സരാർത്ഥികളിൽ ഒരാളായിരുന്നു റിഷി. അൻസിബയുമായുള്ള റിഷിയുടെ കൂട്ടുകെട്ടും ആരാധകരുടെ സ്വീകാര്യത ഇരട്ടിപ്പിച്ചു. ബിഗ് ബോസിൽ വെച്ച് തന്റെ ജീവിത കഥയും ഋഷി തുറന്ന് പറഞ്ഞിട്ടുണ്ട്..
മദ്യപാനിയായ തന്റെ അച്ഛനെ കുറിച്ചും അതെല്ലാം സഹിച്ച് കഷ്ടപ്പെട്ട് കഴിഞ്ഞ തന്റെ മാതാവിനെ കുറിച്ചുമാണ് താരം തുറന്നുപറഞ്ഞത്. ‘ഞങ്ങൾ കൊച്ചിയിൽ വന്നിട്ട് മുപ്പത്തി അഞ്ച് വർഷത്തിന് മുകളിലായി. അച്ഛൻ കാരണം ഓരോ വീടുകളായി മാറി മാറി ജീവിക്കേണ്ടി വന്നു. വെള്ളമടിച്ച് ലക്കില്ലാതെ കയറി വരും. പിന്നെ രാവിലെ വരെ ഉറക്കമില്ല. അതുപോലെ അമ്മയെ ചവിട്ടലും അടിയും ഒക്കെയാണ്’, എന്നായിരുന്നു ഷോയിൽ മുടിയൻ പറഞ്ഞത്. അമ്മയ്ക്ക് വേണ്ടിയാണ് താൻ ബിഗ് ബോസിൽ വന്നതെന്നും അമ്മയാണ് തനിക്ക് ജീവിതത്തിൽ എല്ലാം എന്നും റിഷി പറഞ്ഞിരുന്നു. ഐശ്വര്യക്കൊപ്പമുള്ള നിരവധി റീൽ വീഡിയോയും ഫോട്ടോസുമെല്ലാം റിഷി തന്റെ സോഷ്യൽ മീഡിയ പേജിൽ നേരത്തേ പങ്കുവെച്ചിട്ടുണ്ട്. അവയെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു. എന്നാൽ ഐശ്വര്യയുമായി പ്രണയത്തിലാണെന്ന സൂചന ഒരിക്കൽ പോലും മുടിയൻ തന്നിട്ടില്ലല്ലോയെന്ന പരിഭവമായിരുന്നു ആരാധകർ പങ്കുവെച്ചത്.