Malayalam
ലാലേട്ടന് പിന്നാലെ സുചിത്ര ആശുപത്രിയിൽ! സർജറിയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാൻ ഒരുങ്ങി മോഹൻലാൽ
ലാലേട്ടന് പിന്നാലെ സുചിത്ര ആശുപത്രിയിൽ! സർജറിയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാൻ ഒരുങ്ങി മോഹൻലാൽ
യുവനടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയുടെ ജനസെക്രട്ടറി സ്ഥാനത്ത് നിന്നും നടന്‍ സിദ്ധീഖ് രാജിവെച്ചത് . ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും രഞ്ജിത് രാജിവെച്ചത്, ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ മലയാള സിനിമയിൽ പൊട്ടിയ ബോംബാണ് സിദ്ധിഖിന്റെ രാജിയും രഞ്ജിത്തിന്റെ രാജിയും. ഇതൊക്കെ സംഭവിച്ചിട്ടും ദിവസങ്ങളായി തുടരുന്ന ‘അമ്മ പ്രസിഡന്റ് മോഹൻലാലിൻറെ മൗനത്തിന് മറുപടിയുമായി ജയൻ ചേർത്തല രംഗത്ത് എത്തിയിരുന്നു. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് മാധ്യമങ്ങളെ മോഹൻലാൽ കാണാത്തതിന് മറുപടി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിനു മുമ്പ് അദ്ദേഹത്തെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പതിനെട്ടിനും, പത്തൊമ്പതിനും പരിപാടിയുടെ റിഹേഴ്‌സലിൽ ആയിരുന്നു. ഇരുപതിനും ഷൂട്ട് ഉണ്ടായിരുന്നു. ഈ സമയങ്ങളിൽ പ്രതികരിക്കാൻ കഴിയുന്ന ഒരു സന്ദർഭമില്ലായിരുന്നു. തുടർന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ എന്നെ വിളിക്കുകയായിരുന്നു.
അദ്ദേഹം പറഞ്ഞത് ജയ എനിക്ക് മാധ്യമങ്ങളെ കാണാൻ പറ്റില്ല, എന്റെ വൈഫിന്റെ ഒരു സർജറിയുമായി ബന്ധപ്പെട്ട് ഞാൻ ഹോസ്പിറ്റലിലാണ്.. ചിലപ്പോൾ ചെന്നൈയിൽ ആകാം.. എവിടെയാണെന്ന് തന്നോട് പറഞ്ഞില്ല. തിരികെയെത്തിയ ശേഷം മാധ്യമങ്ങളെ കാണും എന്ന് തന്നെയാണ് പ്രതികരിച്ചത്. ചൊവ്വാഴ്ച എക്സിക്യൂട്ടീവ് മീറ്റിങ്ങിനു ശേഷം മാധ്യമങ്ങളെ കാണും എന്നാണ് തനിക്ക് തോന്നുന്നതെന്നും ജയൻ ചേർത്തല പറഞ്ഞു. അതിനിടെ താര സംഘടനയായ അമ്മയ്ക്ക് പോരായ്മ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തുമെന്ന് അമ്മ വെെസ് പ്രസിഡന്റ് കൂടിയായ ജയൻ ചേർത്തല പ്രതികരിച്ചു. സംഭവത്തിൽ വിശദീകരണം നൽകുമന്നും അമ്മ ഇരയ്‌ക്കൊപ്പമാണെന്നും ജയൻ ചേർത്തല പറഞ്ഞു. 2019ൽ നടി രേവതി സമ്പത്ത് പരാതി നൽകിയിട്ടും അമ്മ നടപടി സ്വീകരിക്കാത്തത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’ഒരു പവർ ഗ്രൂപ്പിനെയും എനിക്ക് ഭയമില്ല. പവർ ഗ്രൂപ്പ് ഉണ്ടോയെന്ന് എനിക്ക് അറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ എനിക്ക് അതിനെ ഭയമില്ല. കൃത്യമായിട്ട് അമ്മയ്ക്ക് പ്രതികരിക്കാൻ സാധിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാനിന്നും ജയൻ ചേർത്തല പ്രതികരിച്ചത്. എന്നാൽ ഇതേ ജയൻ ചേർത്തലയ്‌ക്കെതിരെയും ആരോപണം കടുക്കുകയാണ്. ഇങ്ങനെപോയാൽ എത്രപേരുടെ മുഖമൂടികളാണ് അഴിഞ്ഞു വീഴാൻ പോകുന്നത് എന്നറിയില്ല.