മികച്ച സഹതാരത്തിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഭൂമിക ; അതും വികാരഭരിതയായി ; കാരണമിത് !
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ തന്നെ സെൻസേഷണൽ നായികയായിരുന്നു ഭൂമിക ചൗള . തെലുങ്കിലെ യുവകൂടു എന്ന ചിത്രത്തിലൂടെ സിനിമ ഇൻഡസ്ട്രിയിലേക്ക് അരങ്ങേറ്റം കുറിച്ച ഭൂമിക ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. അതും ശക്തമായി തന്നെയാണ് ഭൂമിക തിരിച്ചു വന്നിരിക്കുന്നത്. അതും പ്രാധാന്യമുള്ള സഹതാര വേഷങ്ങളിലൂടെ . കിട്ടുന്ന കഥാപാത്രങ്ങൾവളരെ അധികം മനോഹരമാക്കാനും ഭൂമിക നല്ലപോലെ ശ്രമിക്കുകയാണ്.
ഇപ്പോൾ കഴിഞ്ഞ വർഷം നടത്തിയ അഭിനയ മികവിന് സൈമയുടെ മികച്ച സഹ നടിയ്ക്കുള്ള പുരസ്‌കാരവും ഭൂമികയ്ക്ക് ലഭിച്ചു. എംസിഎ എന്ന ചിത്രമാണ് കഴിഞ്ഞ ഭൂമികയുടെ കരിയറിലെ മികച്ച നേട്ടം. ഈ സിനിമയിലെ അഭിനയത്തിനാണ് ഭൂമികയ്ക്ക് മികച്ച സഹതാരത്തിനുള്ള പുരസ്ക്കാരം ലഭിച്ചത് . നാനി നായകനായി എത്തിയ ചിത്രത്തില്‍ നായിക സായി പല്ലവിയെക്കാളും പ്രാധാന്യമുള്ള, കഥയിലെ കേന്ദ്ര കഥാപാത്രത്തെയാണ് ഭൂമിക അവതരിപ്പിച്ചത്.
എന്നാൽ , പുരസ്ക്കാരം ഏറ്റുവാങ്ങാനായി ഭൂമിക വേദിയിൽ എത്തിയത് അല്പം വിഷമത്തോടെയാണ്. ശ്രിയ ശരണില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ഭൂമിക ആ വേദന സദസ്സില്‍ പങ്കുവച്ചു. തന്റെ അമ്മ മരിച്ചതിന് ശേഷമുള്ള ആദ്യത്തെ പുരസ്‌കാരമാണിതെന്നും ഈ വിഷമഘട്ടത്തില്‍ എന്നെ സന്തോഷിപ്പിക്കാന്‍ പുരസ്‌കാരം നല്‍കിയതിന് നന്ദിയുണ്ടെന്നും വളരെ വികാരഭരിതയായി ഭൂമിക പറഞ്ഞു.
actress-bhoomika-emotional-stage-award