Connect with us

നീയാണ് എന്റെ ശക്തിയുടെ പിന്നിൽ ; നിലപാടിൽ സന്ധി ചെയ്യാത്ത കലാകാരിയാകണമെന്നും പഠിപ്പിച്ചത് നീയാണ് ; പാർവതി

Actress

നീയാണ് എന്റെ ശക്തിയുടെ പിന്നിൽ ; നിലപാടിൽ സന്ധി ചെയ്യാത്ത കലാകാരിയാകണമെന്നും പഠിപ്പിച്ചത് നീയാണ് ; പാർവതി

നീയാണ് എന്റെ ശക്തിയുടെ പിന്നിൽ ; നിലപാടിൽ സന്ധി ചെയ്യാത്ത കലാകാരിയാകണമെന്നും പഠിപ്പിച്ചത് നീയാണ് ; പാർവതി

2018 മൊത്തത്തിൽ സംസ്ഥാനം ഒന്നാകെ ഭീതിയിലായ വർഷം ആയിരുന്നു . മേയ് മാസത്തിൽ ഒരു മഹാരോഗിയെ പോലെ നിപ പടർന്നുവന്നപ്പോൾ എല്ലാവരും ഒന്ന് പകച്ചു പോയി. കോഴിക്കോട് ജില്ലയിൽ നിപയുണ്ടാക്കിയ ഭീതി ചെറുതൊന്നുമല്ല. ആരോഗ്യവകുപ്പും ഡോക്ടർമാരും നാട്ടുകാരുമെല്ലാം ഒന്നടങ്കം ഒന്നിച്ചു കൈകോർത്തു. ഒന്നു തിരിഞ്ഞു നോക്കിയാൽ ഭീതിപ്പെടുത്തുന്നതും സങ്കടത്തിലാക്കുന്നതുമായ ഒരുപാട് യഥാർത ജീവിതകഥ നമ്മുടെ കൺമുന്നിൽ തെളിയും. ഭയപ്പെടുകയല്ല അതിജീവനമാണ് വേണ്ടതെന്ന് തെളിയിച്ച ഒരു കാലഘട്ടം കൂടിയായിരുന്നു അത്.

ഇനി വൈറസിലേക്ക് കടക്കാം . ഏറെ ആകാംക്ഷയോടേയും ഏറെ പ്രതീക്ഷയോടേയും കാത്തിരുന്ന സിനിമയണ് ആഷിഖ് അബു സംവിധാനം ചെയ്ത അതിജീവനത്തിന്റെ കഥയായ വൈറസ്. പ്രേക്ഷകർക്ക് എന്താണ് ആവശ്യമെന്ന് കൃത്യമായി മനസ്സിലാക്കി അത് നൽകുന്ന സംവിധായകനാണ് ആഷിഖ് അബു. അതിനാൽ തന്നെ വൈറസ് പ്രേക്ഷകരെ നിരാശയിൽ ആക്കില്ലെന്ന് ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം ഒന്നു കൂടി അടിവരയിട്ട് ഉറപ്പിക്കുന്ന തരത്തിലുളളതായിരുന്നു ചിത്രം. ജൂൺ 7 ന് റിലീസിനെത്തിയ ചിത്രം വൻ വിജയമായി തിയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത നടി പാർവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുകയാണ് . ചിത്രത്തിൽ പ്രധാന വേഷത്തിൽ പാർവതി അഭിനയിച്ചിരുന്നു . ചിത്രത്തെ കുറിച്ചും ചിത്രത്തിലെ സഹതാരമായ റിമയെ കുറിച്ചായിരുന്നു പോസ്റ്റ് . ചിത്രത്തിലെ ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്ന പാർവതിയുടെ കുറിപ്പ്.

റിമയോടൊപ്പമുള്ള ചിത്രമായയിരുന്നു അത്. ആ ചിത്രത്തിനെ കുറിച്ചും പാർവതി വാചാലയാകുന്നുണ്ട്. ഞാൻ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് സംസാരിക്കുന്നത്.. ആ കഥാപാത്രത്തെ കുറിച്ച് പഠിക്കാൻ എന്നെ വളരെ ഏറെ സഹായിച്ചു. എനിക്കേറെ പ്രിയങ്കരമായ ദിവസങ്ങൾ. എന്നെ പോലെ വളർന്ന് വരുന്ന കലാകാരിയ്ക്ക് ഈ ചുറ്റ്പ്പാട് ഏറെ സുരക്ഷിത്വം നൽകി.

റിമ കല്ലിങ്കൽ പ്രസന്റസിൽ ഒരു ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് അങ്ങേയറ്റം അഭിമാനമുണ്ടാക്കുന്നു. ഇനിയും നിനക്ക് ഏറെ ദൂരം പോകാനുണ്ട്. എന്റെ പ്രിയപ്പെട്ട പോരാളിയായ രാഞ്ജി.. പാർവതി കുറിച്ചു.

റിമ ഞാൻ നിന്നെ ഓർത്ത് ഏറെ അഭിമാനിക്കുന്നു. ഒരു ഗെയിം ചെയ്ഞ്ചറാവണമെന്നും സത്യസന്ധയാവണമെന്നും നിലപാടിൽ സന്ധി ചെയ്യാത്ത കലാകാരിയാകണമെന്നും എന്നെ പഠിപ്പിച്ചത് നീയാണ്.അതിൽ നീ എനിയ്ക്ക് മാതൃകയാണെന്നും പാർവതി കുറിച്ചു.

ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടിയ സമയങ്ങളിൽ നീ എന്നോടൊപ്പം കൂടെയുണ്ടായിരുന്നു . നമുക്ക് എത്രയും വേണ്ടപ്പെട്ടവരെ അതികഠിനമായ സമയത്ത് എങ്ങനെ പിന്തുണയ്ക്കാമെന്ന് നീ എനിയ്ക്ക് കാണിച്ചു തന്നു. എന്നും എന്റെ വിശ്വസിക്കാൻ കഴിയുന്ന സുഹൃത്തായിരിക്കും. ഈ മൂല്യങ്ങൾ എല്ലാം ഒരുകാലഘട്ടത്തിൽ കണ്ടെത്തുക എന്നത് വളരെ അപൂർവ്വമാണ്. മറ്റുള്ളവനോട് മാത്രമല്ല അവനവനോടും എങ്ങനെ സത്യസന്ധത പുലർത്തണമെന്ന് നീയുമായിട്ടുള്ള സൗഹൃദത്തിലൂടെയാണ് മനസ്സിലാക്കിയതെന്ന‌് പാർവതി പറഞ്ഞു.

റിമ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് വൈറസ്. നിർമ്മാതാവായി മാത്രമല്ല ചിത്രത്തിൽ പ്രധാനപ്പെട്ട റോളായ സിസ്റ്റർ ലിനിയായി എത്തിയതും റിമയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിൽ റിമയോടൊപ്പം മലയാളത്തിലെ പ്രമുഖ യുവതാരങ്ങളായിരുന്നു അണിനിരന്നത്. മികച്ച പ്രേക്ഷക അഭിപ്രായം തേടി ചിത്രം തിയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്.

parvathy-virus-instapost-rima-movie- challenging

Continue Reading
You may also like...

More in Actress

Trending

Recent

To Top