Connect with us

മണിക്കുട്ടനുമായി ഒരു കല്യാണം ഇനി പ്രതീക്ഷിക്കാമോ? ആരാധകരെ ഞെട്ടിച്ച് സൂര്യ

Malayalam

മണിക്കുട്ടനുമായി ഒരു കല്യാണം ഇനി പ്രതീക്ഷിക്കാമോ? ആരാധകരെ ഞെട്ടിച്ച് സൂര്യ

മണിക്കുട്ടനുമായി ഒരു കല്യാണം ഇനി പ്രതീക്ഷിക്കാമോ? ആരാധകരെ ഞെട്ടിച്ച് സൂര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 3യെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം കടന്നു വരുന്ന പേരുകളിലൊന്നാണ് സൂര്യയുടേത്. ഡിജെയും നടിയും മോഡലുമായ സൂര്യ ബിഗ് ബോസ് വീട്ടിലെ നാടന്‍ പെണ്‍കുട്ടിയായിരുന്നു. അനാവശ്യ വഴക്കുകളിലേക്കൊന്നും പോകാതെ തന്നെ ബിഗ് ബോസ് വീട്ടില്‍ നിറഞ്ഞു നില്‍ക്കാന്‍ സൂര്യയ്ക്ക് സാധിച്ചിരുന്നു. സൂര്യയുടെ ഡാന്‍സും കയ്യടി നേടിയിരുന്നു. അതേസമയം സൂര്യയുടെ ബിഗ് ബോസ് യാത്രയില്‍ വലിയ ചര്‍ച്ചയായി മാറിയ ഒന്നായിരുന്നു മണിക്കുട്ടനോടുള്ള പ്രണയം. തനിക്ക് മണിക്കുട്ടനോട് പ്രണയം ആണെന്ന് സൂര്യ പറഞ്ഞത് ബിഗ് ബോസ് വീടിന് അകത്തും പുറത്തും വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ മണിക്കുട്ടന്‍ സൂര്യയെ സുഹൃത്തായി മാത്രമേ കാണാന്‍ സാധിക്കൂവെന്നായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ മണിക്കുട്ടനെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുമൊക്കെ സൂര്യ സംസാരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സൂര്യ. ഇതിനിടെയാണ് ഒരാള്‍ മണിക്കുട്ടനെക്കുറിച്ചുള്ള ചോദ്യവുമായി എത്തിയത്. മണിക്കുട്ടനെ വിളിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്തേലും കാര്യം വന്നാല്‍ എന്നായിരുന്നു സൂര്യയുടെ മറുപടി. അതേസമയം മണിക്കുട്ടനുമായി ഒരു കല്യാണം ഇനി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സൂര്യ നല്‍കിയ മറുപടി ഇല്ല എന്നായിരുന്നു. എന്താണ് മണിക്കുട്ടന്റെ പ്ലാന്‍, ആള്‍ കല്യാണം കഴിക്കുന്നുണ്ടോ, എന്തെങ്കിലും ഐഡിയോ ഉണ്ടോ എന്നായിരുന്നു മറ്രൊരു ചോദ്യം. അറിയില്ല എന്നാണ് സൂര്യ നല്‍കിയ മറുപടി. ബോയ് ഫ്രണ്ട് ഉണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം ഇഷ്ടം പോലം ബോയ്‌സ് ഫ്രണ്ട്‌സ് ആയിട്ട് ഉണ്ടെന്നായിരുന്നു അതിനുള്ള സൂര്യയുടെ മറുപടി. എപ്പോഴാണ് അവസാനമായി കരഞ്ഞതെന്ന് ചോദിച്ചപ്പോള്‍ സൂര്യ നല്‍കിയ മറുപടി മൂന്ന് ദിവസം മുമ്പാണെന്നായിരുന്നു. അതേസമയം, എന്തുകൊണ്ടാണ് ഭൂരിപക്ഷം പെണ്‍കുട്ടികളും തങ്ങള്‍ക്ക് ആരോടെങ്കിലും ക്രഷ് തോന്നിയാല്‍ പറയാത്തത്, സമൂഹമാണോ കാരണം എന്നായിരുന്നു മറ്റൊരു ചോദ്യം. എന്നാല്‍ താന്‍ ആ ലിസ്റ്റില്‍ പെടില്ലെന്നാണ് സൂര്യ പറഞ്ഞത്. ആദ്യം തന്നെ പറയാന്‍ ധൈര്യം കാണിച്ചയാളാണ് താനെന്നും സൂര്യ പറയുന്നുണ്ട്. നിങ്ങളുടെ ക്രഷിനെക്കുറിച്ച് ഒരു ക്ലൂ തരാന്‍ ഒരാള്‍ പറഞ്ഞപ്പോള്‍ ഇറ്റ്‌സ് ഹിം എന്നായിരുന്നു സൂര്യയുടെ മറുപടി.

More in Malayalam

Trending