ഭർത്താവിനെ കടത്തിവെട്ടി ദീപിക… താരത്തിന്റെ പ്രതിഫലം തുകയിൽ അമ്പരന്ന് താരങ്ങൾ
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് രണ്‍വീറിനൊപ്പം ദീപിക അഭിനയിക്കുന്നത്. കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 83 എന്നാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കപില്‍ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദീപിക പദുകോണ്‍ അഭിനയിക്കുന്നത്. ഏറെനാളുകള്‍ക്ക് ശേഷമാണ് താരജോഡികള്‍ ഒരു സിനിമയ്ക്കു വേണ്ടി ഒന്നിക്കുന്നത്. ഗ്ലാസ്ഗോവിലാണ് 83യുടെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കികൊണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നത് കപില്‍ ദേവ് തന്നെയായിരുന്നു.
2020 എപ്രില്‍ 10നായിരിക്കും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. സിനിമയ്ക്കു വേണ്ടിയുളള തയ്യാറെടുപ്പുകള്‍ മുന്‍പേ തന്നെ രണ്‍വീര്‍ സിങ് നടത്തിയിരുന്നു. ചിരാഗ് പാട്ടീല്‍, ഹാര്‍ദി സിന്ധു, ആമി വിര്‍ക്ക്, സാക്യൂബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിങ്, താഹിര്‍ രാജ് ബാസിന് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍, തമിഴ് താരം ജീവയും രണ്‍വീറിന്റെ 83യില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയില്‍ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൃഷ്ണമചാരി ശ്രീകാന്തായിട്ടാണ് ജീവ വേഷമിടുന്നത്. 83യുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ദീപിക പദുകോണിന്റെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. റെക്കോര്‍ഡ് തുകയാണ് 83യ്ക്കായി നടി വാങ്ങുന്നതെന്നാണ് അറിയുന്നത്. സിനിമയില്‍ 14 കോടി രൂപയാണ് ദീപികയുടെ പ്രതിഫലമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്രത്തില്‍ നായകനായി എത്തുന്ന രണ്‍വീറിന്റെ പ്രതിഫലത്തേക്കാള്‍ കൂടുതലാണിതെന്നും വിവരമുണ്ട്. ദീപിക പദുകോണിന്റെതായി ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചപ്പക്കിന് ശേഷം ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനൊപ്പം ദീപിക അഭിനയിക്കുന്ന ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ രണ്‍വര്‍ സിങ് ചിത്രത്തിനു വേണ്ടി റെക്കോര്‍ഡ് പ്രതിഫലമാണ് ദീപിക വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
