Connect with us

കാവ്യയുടേയും ദിലീപിൻെറയും ജീവിതം മാറ്റിമറിച്ച ആ ദിനം; ജൂലൈ 4 ന്റെ പ്രത്യേകതകൾ ഇതാ

Malayalam

കാവ്യയുടേയും ദിലീപിൻെറയും ജീവിതം മാറ്റിമറിച്ച ആ ദിനം; ജൂലൈ 4 ന്റെ പ്രത്യേകതകൾ ഇതാ

കാവ്യയുടേയും ദിലീപിൻെറയും ജീവിതം മാറ്റിമറിച്ച ആ ദിനം; ജൂലൈ 4 ന്റെ പ്രത്യേകതകൾ ഇതാ

മലയാള സിനിമയിലെ ജനപ്രിയ നായകനായാണ് ദിലീപിനെ വിശേഷിപ്പിക്കാറുള്ളത്. ഏത് കഥാപാത്രവും അനായാസം അഭിനയിച്ച് ഫലിപ്പിക്കാൻ ദിലീപിന് സാധിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്കെത്തുകയായിരുന്നു താരം. ജൂലൈ 4 ദിലീപിന് മറക്കാൻ പറ്റാത്ത ദിവസമാണ്. കരിയറിലെ തന്നെ എക്കാലത്തേയും മികച്ച വിജയ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്കെത്തിയ ദിനം കൂടിയാണ് ജൂലൈ 4.

ജൂലൈ 4ന് റിലീസ് ചെയ്ത സിനിമകളുടെ പോസ്റ്ററും ആ സമയത്തെ വിശേഷങ്ങളുമൊക്കെയാണ് ഫാന്‍സ് ഗ്രൂപ്പുകളിലും നിറഞ്ഞുനില്‍ക്കുന്നത്. ഈ പറക്കും തളിക, മീശമാധവന്‍, സി ഐഡി മൂസ, പാണ്ടിപ്പട ഈ നാല് സിനിമകള്‍ തിയേറ്ററുകളിലേക്കെത്തിയത് ജൂലൈ 4നായിരുന്നു.

കുടുംബ പ്രേക്ഷകരേയും കുട്ടികളേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യമെന്ന് വളരെ മുന്‍പേ ദിലീപ് വ്യക്തമാക്കിയതാണ്. ജൂലൈ 4 ൽ പുറത്തിറങ്ങിയ ഈ നാല് ചിത്രങ്ങളും അത്തരത്തിലുള്ളതായിരുന്നു

2002 ജൂലെ 4ന് തിയേറ്ററുകളിലേക്കെത്തിയ സിനിമയാണ് മീശമാധവന്‍. ഹിറ്റ് ജോഡികളായി മാറിയ കാവ്യ മാധവനേയും ദിലീപിനേയും ഒരുമിപ്പിച്ചത് അടുത്ത സുഹൃത്തായ ലാല്‍ ജോസായിരുന്നു. വിതരണവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ ചില പ്രതിസന്ധികളുണ്ടായിരുന്നുവെങ്കിലും അവയെ അതിജീവിച്ച്‌ മുന്നേറുകയായിരുന്നു ചിത്രം. ഈ ചിത്രത്തിലും മാധവന്റെ സന്തതസഹചാരിയായി ഹരിശ്രീ അശോകനുണ്ടായിരുന്നു. ഈപ്പന്‍ പാപ്പച്ചി എന്ന എസ് ഐയിലൂടെ ഇന്ദ്രജിത്ത് സുകുമാരന് കരിയര്‍ ബ്രേക്ക് കഥാപാത്രത്തെ ലഭിച്ചതും മീശമാധവനിലൂടെയായിരുന്നു.

ജോണി ആന്റണി സംവിധാനം ചെയ്ത സി ഐഡി മൂസ 2003 ജൂലെ 4നായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. ഭാവന നായികയായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആശിഷ് വിദ്യാര്‍ത്ഥി, ജഗതി ശ്രീകുമാര്‍, ക്യാപ്റ്റന്‍ രാജു, അബു സലീം, വിജയരാഘവന്‍, സലീം കുമാര്‍, കൊച്ചിന്‍ ഹനീഫ, സുകുമാരി, ബിന്ദു പണിക്കര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ബോളിവുഡ് സിനിമാപ്പേരുകള്‍ കോര്‍ത്തുള്ള ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2005 ജൂലെ 4ന് തിയേറ്ററുകളിലേക്കെത്തിയ ചിത്രമാണ് പാണ്ടിപ്പട. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തെന്നിന്ത്യന്‍ താരമായ പ്രകാശ് രാജും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. നവ്യ നായര്‍ നായികയായെത്തിയ ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, രാജന്‍ പി ദേവ്, സലീം കുമാര്‍, ടിപി മാധവന്‍, സുകുമാരി, സീനത്ത്, അംബിക, സുബ്ബലക്ഷ്മി തുടങ്ങി വന്‍താരനിരയായിരുന്നു അണിനിരന്നത്.

ജൂലൈ 4 രാശിയായി മാറിയതോടെയാണ് അതേ പേരിലുള്ള ചിത്രത്തിലും ദിലീപ് അഭിനയിച്ചത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ റോമയായിരുന്നു നായികയായത്. വന്‍താരനിര അമിനിരന്നിരുന്നുവെങ്കിലും ചിത്രം വേണ്ടത്ര വിജയം സ്വന്തമാക്കിയിരുന്നില്ല. ആ പേര് ദിലീപിന് അത്ര ഭാഗ്യമായിരുന്നില്ല. മിക്ക വര്‍ഷത്തിലും ജൂലൈ നാലിന് തന്നെ ജൂലൈ 4 എന്ന സിനിമ ചാനലുകളില്‍ സംപ്രേഷണം ചെയ്യാറുമുണ്ട്.

More in Malayalam

Trending

Recent

To Top