പൃഥ്വിരാജ് അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട്! അമ്മ എന്ന രീതിയിൽ വലിയ സന്തോഷം.. നജീബിനെ കാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് മല്ലിക സുകുമാരൻ
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അവാർഡുകൾ തൂത്തുവാരുകയായിരുന്നു ആടുജീവിതം. മികച്ച നടനും, സംവിധായകനുമടക്കം എട്ട് അവാർഡുകളാണ് ചിത്രം നേടിയത്. മികച്ച ജനപ്രിയ ചിത്രം, മികച്ച നടൻ-പൃഥ്വിരാജ് സുകുമാരൻ, മികച്ച സംവിധായകൻ-ബ്ലെസി, അവലംബിത തിരക്കഥ, ശബ്ദ മിശ്രണം-റസൂൽ പൂക്കുട്ടി, ശരത് മോഹൻ, മേക്കപ്പ് ആർടിസ്റ്റ്-രഞ്ജിത്ത് അമ്പാടി, പ്രത്യേക ജൂറി പരാമർശം- കെ. ആർ ഗോകുൽ, മികച്ച ഛായാഗ്രാഹകൻ – സുനിൽ കെ.എസ്, മികച്ച പ്രോസസിംഗ് ലാബ് – വൈശാഖ് ശിവ ഗണേഷ് തുടങ്ങിയ വിഭാഗങ്ങളിലാണ് ആടുജീവിതത്തിന് പുരസ്കാരം ലഭിച്ചത്.
ആടുജിവിതം പുറത്തിറങ്ങിപ്പോൾ തന്നെ ഇരുകെെയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. നജീബ് എന്ന മനുഷ്യൻ അനുഭവിച്ച തന്റെ ജീവിതത്തെ ബ്ലസ്സി എന്ന സംവിധായകൻ ആണ് വെള്ളതിരിയിൽ എത്തിച്ചത്. സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെത്തി. അവിടെ അടിമപ്പണി ചെയ്തു.
2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം. പിന്നീട് 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നൊവലിനുള്ള അവാർഡിനു തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2008ലാണ് ബ്ലസ്സി എന്ന സംവിധായകൻ ഈ നോവൽ സിനിമയാക്കാൻ തീരുമാനിച്ചത്. ബ്ലെസിയുടെ പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ 2024 മാര്‍ച്ച് 28നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. പ്രതീക്ഷിച്ചതിലും അത്ഭുതകരമായ ദൃശ്യവിരുന്നൊരുക്കിയ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി. പൃഥ്വിരാജിന്‍റെ ട്രാന്‍സ്ഫോമേഷനുകള്‍ക്ക് വന്‍ കയ്യടിയും പ്രശംസയുമാണ് ലഭിച്ചത്. ബോക്സ് ഓഫീസിലടക്കം മികച്ച കളക്ഷന്‍ നേടിയ ആടുജീവിതം 155.95 കോടിയാണ് ആഗോളതലത്തില്‍ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ മകന് അവാർഡ് കിട്ടിയതിൽ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ രംഗത്തെത്തുകയാണ്. പൃഥ്വിരാജ് അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മല്ലിക മകനോടൊപ്പം ഗോകുലിനെയും പരിഗണിച്ചതിന് ജൂറിയോട് നന്ദി അറിയിച്ചു. ‘അമ്മ എന്ന രീതിയിൽ വലിയ സന്തോഷം. പൃഥ്വിരാജുമായി സംസാരിച്ചു. ബ്ലെസ്സിയോടും ബെന്യാമിനോടും നന്ദി പറയുന്നു. നജീബിനെ കാണണമെന്നാണ് തന്റെ ആഗ്രഹം’, മല്ലിക സുകുമാരൻ പറഞ്ഞു. ആടുജീവിതത്തിലെ അഭിനയത്തിലൂടെയാണ് പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. പതിനാറ് വർഷത്തോളം കഷ്ടപ്പെട്ടാണ് ബ്ലെസി മരുഭൂമിയുടെ യാതനകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.