Connect with us

പകരക്കാരില്ല.. അനാഥമായി ‘അമ്മ’! പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ..

Uncategorized

പകരക്കാരില്ല.. അനാഥമായി ‘അമ്മ’! പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ..

പകരക്കാരില്ല.. അനാഥമായി ‘അമ്മ’! പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ..

ജനറൽ സെക്രട്ടറി സിദ്ദിഖ് ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരേ ലൈംഗികാരോപണമുയർന്നതിനെ തുടർന്നാണ് താരസംഘടനയായ അമ്മയുടെ ഭരണസമിതി മുഴുവൻ ഓഗസ്റ്റ് 27-ന് രാജിവെച്ചത്. രണ്ടുമാസത്തിനുള്ളിൽ ജനറൽബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു രാജിസമയത്ത് അറിയിച്ചിരുന്നത്. എന്നാലിപ്പോഴിതാ ഭരണസമിതി രാജിവെച്ചിട്ട് ഒക്ടോബർ 27 ആകുമ്പോൾ രണ്ടുമാസം തികയുകയാണ്. അതോടെ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ തുടരുകയാണ്.

നിലവിലെ ഭരണസമിതി രാജിവെച്ച് രണ്ടുമാസമാകാറായിട്ടും ജനറൽബോഡി വിളിക്കാനോ തിരഞ്ഞെടുപ്പുനടത്താനോയുള്ള ഒരു നടപടിയും ഇതുവരെയായിട്ടില്ല. ഇതുസംബന്ധിച്ച ആശയക്കുഴപ്പത്തിലാണ് നിലവിലുള്ള നേതൃത്വം. ജൂൺവരെ കാവൽഭരണസമിതിക്ക് തുടരാമെന്നാണ് ബൈലോയിലെ നിബന്ധന. പകരക്കാരെ കണ്ടെത്താനാകാത്തതാണ് തിരഞ്ഞെടുപ്പ് വൈകുന്നതിനു കാരണമെന്നാണ്‌ വിവരം. മുൻനിരത്താരങ്ങളാരും ഭാരവാഹികളാകാനില്ലെന്ന നിലപാടിലാണ്. മോഹൻലാൽ ഉൾപ്പെടെ ഇനി ഒരു സ്ഥാനത്തേക്കുമില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

More in Uncategorized

Trending