News
നീറ്റ് വിദ്യാര്‍ത്ഥി വിരുദ്ധ പരീക്ഷയാണെന്നും, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞുവെന്നും കുറ്റപ്പെടുത്തി വിജയ്
നീറ്റ് വിദ്യാര്‍ത്ഥി വിരുദ്ധ പരീക്ഷയാണെന്നും, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞുവെന്നും കുറ്റപ്പെടുത്തി വിജയ്
Published on

നീറ്റിനെതിരെ വ്യാപക പ്രതിഷേധങ്ങളും ചര്‍ച്ചകളുമെല്ലാം തമിഴ്നാട്ടില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ നീറ്റ് പരീക്ഷയ്ക്കെതിരെ രൂക്ഷ വിമര്ശനവമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് രംഗത്തെത്തിയിരിക്കുകയാണ്. നീറ്റ് വിദ്യാര്‍ത്ഥി വിരുദ്ധ പരീക്ഷയാണെന്നും, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞുവെന്നും വിജയ് കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് ഇപ്പോള്‍ നീറ്റ് പരീക്ഷയില്‍ വിശ്വാസമില്ല. ഈ രാജ്യത്തിന് നീറ്റ് ആവശ്യമില്ല. നീറ്റില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കുകയാണ് ഏറ്റവും നല്ല പരിഹാരം. നീറ്റ് പരീക്ഷയ്ക്കെതിരെ സംസ്ഥാന നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരത്തെ കേന്ദ്ര സര്‍ക്കാര്‍ ബഹുമാനിക്കണം. വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റില്‍ നിന്ന് മാറ്റി സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരണം. ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം പരീക്ഷാ കാര്യത്തില്‍ ലഭിക്കുമെന്നും വിജയ് പറഞ്ഞു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
2024ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ സംവിധായിക ആയിരുന്നു പായൽ കപാഡിയ. നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ്...