Connect with us

നിറത്തിന്റെ പേരിൽ തനിക്കുണ്ടായ അനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുത്!! സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല- ആർ.എൽ.വി. രാമകൃഷ്ണൻ

Malayalam

സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണൻ. നിറത്തിന്റെ പേരിൽ തനിക്കുണ്ടായ അനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്നും ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു. കറുത്ത നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട തൻഹ ഫാത്തിമ എന്ന പെൺകുട്ടി നായികയായ ‘കുരുവിപാപ്പ’ എന്ന സിനിമ കാണാനെത്തിയതായിരുന്നു ആർ.എൽ.വി. രാമകൃഷ്ണൻ. സുരേഷ് ഗോപി നൃത്തപരിപാടിക്ക് ക്ഷണിച്ചപ്പോൾ ഒഴിവായത് അതേദിവസം മറ്റൊന്ന് ഏറ്റുപോയതുകൊണ്ടാണ്.അദ്ദേഹവുമായുള്ള ഫോൺസംഭാഷണം ഒരു റിപ്പോർട്ടറുടെ ഫോണിൽനിന്നായിരുന്നു. സുരേഷ്‌ ഗോപിയെ വിളിച്ചുതന്ന റിപ്പോർട്ടർ തന്നെയാണ് ലൗഡ് സ്പീക്കറിലിട്ടത്. കുറെക്കാലത്തിനു ശേഷമാണ് ഒരു സിനിമാനടനുമായി സംസാരിക്കുന്നത്. എല്ലാ പാർട്ടികളും പിന്തുണച്ചിട്ടുണ്ട്. വിക്ടോറിയ കോളേജിൽ പോയത് കെ.എസ്.യു.വിന്റെ ക്ഷണമനുസരിച്ചാണ്. ബി.ജെ.പി.യും കൂടെ നിന്നിട്ടുണ്ട്-രാമകൃഷ്ണൻ പറഞ്ഞു.

More in Malayalam

Trending

Recent

To Top