ദൈവം തന്നത് അല്ലാതെ ഒന്നും എനിക്കില്ല… പിന്നെ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്! ശരീരഭാഗങ്ങളെ കുറിച്ച് അനാവശ്യമായി കമന്റിടുന്നതിനെതിരെ ഹണി റോസ്
സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഹണി റോസ്. നടിയുടെ വസ്ത്രധാരണവും മറ്റുമൊക്കെ കൊണ്ട് നടി ട്രോളുകള്‍ക്ക് വിധേയായി. എന്നാലിപ്പോഴിതാ ഒരാളുടെ ശരീരത്തെ കുറിച്ച് പറഞ്ഞ് കമന്റിടുന്നത് എങ്ങനെയാണെന്ന് ചോദിക്കുകയാണ് നടി. ശരീരത്തെ കുറിച്ച് പറഞ്ഞ് വരുന്ന ട്രോളുകള്‍ തന്നെ വേദനിപ്പിക്കാറുണ്ട്. ആദ്യമൊക്കെ ഇത് കണ്ട് വീട്ടുകാര്‍ക്കും സങ്കടമാവുമായിരുന്നു. പിന്നെ സൗന്ദര്യത്തിന് വേണ്ടി താനൊരു സര്‍ജറിയും ചെയ്തിട്ടില്ലെന്നും പറയുകയാണ് ഹണി റോസിപ്പോള്‍. ഹണി റോസ് മുന്നിലൂടെ പോയാല്‍ എന്ത് തോന്നും, ഇങ്ങനെ ചോദിച്ചത് ഒരു പെണ്‍കുട്ടിയാണെന്നതാണ് എന്നെ അതിശയപ്പെടുത്തിയത്. അവര്‍ ആ ചോദ്യത്തിലെ അപകടം മനസിലാക്കി വളരെ മാന്യമായി ഉത്തരം പറഞ്ഞ് ഒഴിവാകാന്‍ നോക്കുന്നുണ്ട്. പക്ഷേ പെണ്‍കുട്ടി അങ്ങനയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആംഗ്യത്തിലൂടെയും ചിരിയിലൂടെയുമൊക്കെ നടത്തുന്നു. എന്ത് ആഹ്ലാദമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ഹണി ചോദിക്കുന്നു. എന്തിനാണ് ഒരാളുടെ ശരീരഭാഗങ്ങളെ കുറിച്ച് അനാവശ്യമായി കമന്റിടുന്നതും പരാമര്‍ശിക്കുന്നതും. ദൈവത്തിന്റെ സൃഷ്ടിയല്ലേ നമ്മളെല്ലാം. അപ്പോള്‍ എന്തിനാണ് ഈ പരിഹാസങ്ങള്‍. ഒരു ചാനലിലെ കോമഡി ഷോ യില്‍ ശരീരത്തെ കളിയാക്കി കൊണ്ടുള്ള സ്‌കിറ്റ് കണ്ടിരുന്നു. ഒപ്പമുള്ള ഒരു പെണ്‍കുട്ടിയെയാണ് അപഹസിക്കുന്നതെന്ന് ഓര്‍ക്കാതെ അവര്‍ അഭിനയിക്കുകയാണ്. അത് കണ്ട് കുറേ പേര്‍ അലറി ചിരിക്കുന്നുമുണ്ട്. അത് തനിക്ക് ഭയങ്കര ഷോക്കായെന്ന്അഭിമുഖത്തിലൂടെ നടി പറയുന്നു.
അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ഇത്രയും അറ്റാക്ക് നേരിട്ട മറ്റാരെങ്കിലും ഉണ്ടോന്ന് ചോദിച്ചാല്‍ സംശയമാണ്. പല കമന്റുകളും ആദ്യമൊക്കെ കാണുമ്പോള്‍ വലിയ സങ്കടം തോന്നിയിരുന്നു. തുടക്ക കാലത്ത് വീട്ടിലുള്ളവരും ഇതൊക്കെ വായിച്ച് വിഷമിക്കും. പിന്നെ കുറേ കാലം കേട്ട് കേട്ട് അത് വലിയ സംഭവമല്ലാതെയായി. ജീവിതത്തില്‍ വലിയൊരു തിരിച്ചടിയുണ്ടായാല്‍ ആദ്യമൊരു ഞെട്ടലുണ്ടാകും. പിന്നീടത് ശീലമായി മാറും. പിന്നെയത് നമ്മളെ ബാധിക്കാതെയാവും. അതാണിപ്പോഴത്തെ അവസ്ഥ.
സൗന്ദര്യത്തിന് വേണ്ടി സര്‍ജറി ചെയ്തുവെന്നാണ് ഹണിയെ കുറിച്ചുള്ള ആരോപണം. എന്നാല്‍ ഞാനൊരു സര്‍ജറിയും ചെയ്തിട്ടില്ലെന്നാണ് നടി പറയുന്നത്. ദൈവം തന്നത് അല്ലാതെ ഒന്നും എനിക്കില്ല. പിന്നെ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്. ഈ രംഗത്ത് നില്‍ക്കുമ്പോള്‍ അതൊക്കെ വേണം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പപ്പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്‌മെന്റുകള്‍. ഇതൊക്കെ വലിയ വിഷയമാണെന്ന് എനിക്ക് തോന്നുന്നില്ല.