ദിഷ മരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സുശാന്തിന്റെ ആത്മഹത്യ! ബോളിവുഡിനെ നടുക്കി; അവർ എത്തുന്നു…
നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെയാണ് നടന്റെ മുൻമാനേജർ കൂടിയായ ദിഷ സാലിയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസിൽ കൂടുതൽ സംശയങ്ങൾ ഉയർന്നത്. ഇപ്പോഴിതാ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയിക്കുകയാണ് മന്ത്രി ശംഭുരാജ് ദേശായി. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് എസ്ഐടിക്കു നേതൃത്വം നൽകുന്നത്. 2020 ജൂൺ 8നാണ് ദിഷയെ മലാഡിലെ കെട്ടിടത്തിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 14ന് സുശാന്തിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ദിഷാ സാലിയന്റെ മരണത്തിൽ ആദിത്യ താക്കറെയ്ക്ക് പങ്കുണ്ടെന്ന ആരോപണം വന്‍രാഷ്ട്രീയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. 2020-ലാണ് ദിഷാ സാലിയൻ മരിച്ചത്. താമസിച്ചിരുന്ന കെട്ടിടത്തിന്റെ 14–ാം നിലയിൽനിന്ന് വീണു മരിച്ച നിലയിലായിരുന്നു മൃതദേഹം. ഈ കേസിൽ പ്രത്യേകാന്വേഷണ സംഘത്തെ (എസ്ഐടി) പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാര്‍.