Connect with us

ജീവിതത്തിലെ വലിയ ആഗ്രഹം അമ്മയുടെ വിവാഹമാണ്… അമ്മ നല്ല വൈബുള്ള ഒരാളെ കല്യാണം കഴിച്ച് യാത്രയൊക്കെ പോകുന്നതും ആ സ്നേഹം അമ്മ അനുഭവിക്കുന്നതും കാണണമെന്ന് ആ​ഗ്രഹമുണ്ട്- ​​ഗ്ലാമി ​ഗം​ഗ

Malayalam

ജീവിതത്തിലെ വലിയ ആഗ്രഹം അമ്മയുടെ വിവാഹമാണ്… അമ്മ നല്ല വൈബുള്ള ഒരാളെ കല്യാണം കഴിച്ച് യാത്രയൊക്കെ പോകുന്നതും ആ സ്നേഹം അമ്മ അനുഭവിക്കുന്നതും കാണണമെന്ന് ആ​ഗ്രഹമുണ്ട്- ​​ഗ്ലാമി ​ഗം​ഗ

ജീവിതത്തിലെ വലിയ ആഗ്രഹം അമ്മയുടെ വിവാഹമാണ്… അമ്മ നല്ല വൈബുള്ള ഒരാളെ കല്യാണം കഴിച്ച് യാത്രയൊക്കെ പോകുന്നതും ആ സ്നേഹം അമ്മ അനുഭവിക്കുന്നതും കാണണമെന്ന് ആ​ഗ്രഹമുണ്ട്- ​​ഗ്ലാമി ​ഗം​ഗ

ബ്യൂട്ടി-ഫാഷൻ വ്ലോ​ഗറായ ​​ഗ്ലാമി ​ഗം​ഗയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഗം​ഗയുടെ വ്ലോ​ഗുകളും റീലുകളുമെല്ലാം യുട്യൂബിൽ ഹിറ്റാണ്. ​ഗ്ലാമി ​ഗം​ഗയുടെ സംസാരത്തിനാണ് ആരാധകർ ഏറെയും. ഫാഷൻ, ബ്യൂട്ടി എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളാണ് ​ഗം​ഗ ഏറെയും ചെയ്യുന്നത്. ഇന്ന് ​ഗം​ഗയ്ക്ക് പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സ് യുട്യൂബ് ചാനലിലുണ്ട്. മാത്രമല്ല ആൺതുണയില്ലാത്ത കുടുംബത്തെ സംരക്ഷിക്കുന്നതും ​ഗം​ഗയാണ്. അച്ഛന്റെ ക്രൂരതകൾ മൂലം താനും സഹോദരിയും അമ്മയും അനുഭവിച്ച ദുരിതങ്ങൾ പലപ്പോഴും ​ഗം​ഗ വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽമീഡിയയിൽ നിന്നും ഇതുവരെ സമ്പാദിച്ച പണം കൊണ്ട് സ്വന്തമായൊരു കൊച്ചുവീട് പണികഴിപ്പിക്കുന്ന തിരക്കിലാണ് ​ഗം​ഗ.

സ്വന്തമായി വീടില്ലാത്തതിനാൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഏറെ നാളുകളായി വാടക വീട്ടിലാണ് ​ഗം​ഗയുടെ താമസം. അമ്മയുടെയും അനിയത്തിയുടെയും സന്തോഷമാണ് അന്നും ഇന്നും ​ഗം​ഗയ്ക്ക് പ്രധാനം. അടുത്തിടെ അമ്മയ്ക്ക് സന്തോഷം പകരനായി സം​ഗപ്പൂരും തായ്ലന്റുമെല്ലാം അമ്മയ്ക്കൊപ്പം ട്രിപ്പ് പോയിരുന്നു ​ഗം​ഗ. ട്രിപ്പ് പ്ലാൻ ചെയ്തപ്പോൾ തുടക്കത്തിൽ ഒറ്റയ്ക്ക് യാത്ര പോകാമെന്ന നിലപാടിലായിരുന്നു ​ഗം​ഗ. എന്നാൽ പിന്നീട് അമ്മയുടെ സന്തോഷത്തെ കുറിച്ച് ആലോചിച്ചപ്പോൾ അമ്മയേയും ട്രിപ്പിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ തന്റെ പുത്തൻ വിശേഷങ്ങളും തന്റെ ബക്കറ്റ് ലിസ്റ്റിലെ ആ​ഗ്രഹങ്ങളും പങ്കിട്ടിരിക്കുകയാണ് ​ഗ്ലാമി ​ഗം​ഗ. ‘അമ്മ സന്തോഷിക്കുന്നത് കാണാൻ വേണ്ടി മാത്രമാണ് ആ ഇന്റർനാഷണൽ ട്രിപ്പ് പോയത്.

അന്ന് അമ്മയ്ക്കുണ്ടായ സന്തോഷവും അത്ഭുതവും കാണാൻ തന്നെ രസമായിരുന്നു. അങ്ങനെ ഇതുവരെ യാത്രകളൊന്നും പോയിട്ടില്ലാത്തയാളാണ് എന്റെ അമ്മ.’ പതിനേഴാം വയസിലായിരുന്നു അമ്മയുടെ വിവാഹം. അവിടം മുതൽ ഒരുപാട് ബുദ്ധിമുട്ടുകളും പീഡനങ്ങളും എന്റെ അച്ഛനിൽ നിന്നും അമ്മയ്ക്ക് അനുഭവിക്കേണ്ടി വന്നു. അമ്മയുടെയും തങ്ങളുടെയും ജീവിന് ഭീഷണിയാകുന്ന തരത്തിൽ അച്ഛന്റെ പ്രവൃത്തികൾ പോയതോടെയാണ് ഞങ്ങൾ അച്ഛനിൽ നിന്നും വേർപെട്ട് താമസിക്കാൻ തുടങ്ങിയത്. പലരും മാറ്റാൻ ശ്രമിച്ചെങ്കിലും ആ മനുഷ്യൻ ഇപ്പോഴും മാറിയിട്ടില്ല.’ ‘പലരുടെയും വിചാരം യുട്യൂബിൽ വീഡിയോ പങ്കിടുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നാണ്. പക്ഷെ അത് അത്ര സുഖകരമല്ല. എനിക്ക് സഹായികൾ ആരുമില്ല. ഞാൻ തന്നെ മണിക്കൂറുകൾ ചിലവഴിച്ചാണ് വീഡിയോ റെക്കോർഡിങും എഡിറ്റിങുമെല്ലാം ചെയ്യുന്നത്.’ ‘ഉപയോ​ഗിച്ച് മോശം അനുഭവം തന്നിട്ടുള്ള പ്രോഡക്ടുകൾ ഞാൻ ഒരിക്കലും പ്രമോട്ട് ചെയ്തിട്ടില്ല. നിറത്തിലല്ല കാര്യം ഹെൽത്തി സ്കിന്നിലാണ്. ഭാവിയിൽ ചെറിയ ബിസിനസുകൾ ചെയ്യണമെന്നും അമ്മമാർക്ക് വരുമാനം നൽകാൻ പറ്റുന്ന തരത്തിലുള്ള ബിസിനസാകണമെന്നും ആ​ഗ്രഹമുണ്ട്.’ അമ്മ നേരത്തെ ജോലിക്ക് പോകാറുണ്ടായിരുന്നു. ഇപ്പോൾ അമ്മ പോകാറില്ല. അമ്മയോട് ഞാനാണ് പോകേണ്ടെന്ന് പറഞ്ഞത്. അമ്മ വീട്ടിലുള്ളതാണ് എന്റെ സന്തോഷം. ജീവിതത്തിലെ വലിയ ആഗ്രഹം അമ്മയുടെ വിവാഹമാണ്. അമ്മ നല്ല വൈബുള്ള ഒരാളെ കല്യാണം കഴിച്ച് യാത്രയൊക്കെ പോകുന്നതും ആ സ്നേഹം അമ്മ അനുഭവിക്കുന്നതും കാണണമെന്ന് ആ​ഗ്രഹമുണ്ടെന്നും’, ​ഗ്ലാമി ​ഗം​ഗ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending